Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജവാനെ മര്‍ദ്ദിച്ച എസ്‌ഐക്ക് പോപ്പുലര്‍ ഫ്രണ്ട് ബന്ധം സൈന്യത്തിന് പുറമേ NIAയും കൊല്ലത്തേയ്ക്ക്... കളി ആകെ മാറുന്നു.....

22 OCTOBER 2022 03:50 PM IST
മലയാളി വാര്‍ത്ത

More Stories...

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള്ളിലെ വെറിയും കോംപ്ലക്സുകളും വരെ അതേ പോലെ തെളിഞ്ഞു നില്ക്കും; ഹൃദയഭേദകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊന്നത് ആ വൈരാഗ്യത്തിൽ

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ കേളു

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്

കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രധാന പ്രതിക്ക് എസ് ഡി പി ഐ ബന്ധമുണ്ടെന്നും ആരോപണം. എസ് ഐയായ അനീഷിനെ സസ്‌പെന്റ് ചെയ്തിരുന്നു. ഈ എസ് ഐയെ രക്ഷിക്കാനാണ് അണിയറയില്‍ നീക്കം. ഈ എസ് ഐയെയും കേന്ദ്ര ഏജന്‍സികള്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നതാണ് സൂചനകള്‍. പോപ്പുലര്‍ ഫ്രണ്ട് റെയ്ഡിനും നിരോധനത്തിനും ശേഷം ആ സംഘടനയുമായി ബന്ധമുള്ള പൊലീസുകാരുടെ പട്ടിക കേന്ദ്ര ഏജന്‍സി തയ്യാറാക്കിയിരുന്നു. ഈ പട്ടികയില്‍ എസ് ഐയും ഉണ്ടെന്നാണ് ഉയരുന്ന ആരോപണം. ഈ മേഖലയിലെ ചില ക്ഷേത്രോത്സവങ്ങള്‍ അലങ്കോലപ്പെടുത്താനും അനീഷ് ശ്രമിച്ചിരുന്നുവെന്നാണ് ആക്ഷേപം. കിളികൊല്ലൂരിലെ പൊലീസുകാര്‍ക്കെല്ലാം ഇക്കാര്യം അറിയാം. ഈ വിഷയങ്ങളും സൈന്യം അന്വേഷിക്കും.

സോഷ്യല്‍ മീഡിയയില്‍ അനീഷുമായി ബന്ധപ്പെട്ട് പലവിധ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. അനീഷിന്റെ ഔദ്യോഗിക പേര് അനീഷ് എ പിയെന്നാണ്. എന്നാല്‍ അങ്ങനെ അല്ലെന്ന വ്യാജ പ്രചരണവുമുണ്ട്. ഇതിനൊപ്പം മറ്റ് ചില ആരോപണങ്ങളും. ഇതിന്റെ എല്ലാം നിജസ്ഥിതി തിരക്കാനാണ് കേന്ദ്ര ഏജന്‍സികളുടെ തീരുമാനം. വിശദമായ റിപ്പോര്‍ട്ട് തന്നെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി തയ്യറാക്കും. അതിന് ശേഷമേ അന്തിമ നിഗമനങ്ങളിലേക്ക് എത്തൂ. അനീഷിന്റെ എല്ലാ ഇടപെടലും പരിശോധിക്കാനാണ് തീരുമാനം. കിളികൊല്ലൂര്‍ സംഭവത്തില്‍ പൊലീസില്‍ നിന്നും സൈന്യം വിശദീകരണം തേടും. പ്രാഥമികമായി പരാതിക്കാരുടെ മൊഴി എടുത്തു കഴിഞ്ഞു. അതാണ് ശരിയെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍.

സൈനികനായ വിഷ്ണു, സഹോദരന്‍ വിഘ്‌നേഷ് എന്നിവരെയാണ് കിളികൊല്ലൂര്‍ സ്റ്റേഷനിലെ പൊലീസുകാര്‍ ക്രൂരമായി മര്‍ദിച്ച് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചത്. എം.ഡി.എം.എ. കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നും സ്റ്റേഷനിലെത്തിയ സഹോദരങ്ങള്‍ പൊലീസുകാരെ ആക്രമിച്ചെന്നുമായിരുന്നു കിളികൊല്ലൂര്‍ പൊലീസിന്റെ ഭാഷ്യം. തുടര്‍ന്ന് 12 ദിവസം ഇരുവരെയും റിമാന്‍ഡ് ചെയ്തു. പൊലീസിന്റെ വിശദീകരണം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ വിഷ്ണുവിന്റെ വിവാഹവും മുടങ്ങി. പിന്നീട് വിഷ്ണുവും വിഘ്‌നേഷും പൊലീസില്‍നിന്നുണ്ടായ ക്രൂരമര്‍ദനത്തെക്കുറിച്ച് മജിസ്‌ട്രേറ്റിന് മൊഴിനല്‍കി. ഇതോടെയാണ് പൊലീസ് സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടത്തിയത്. വീഡിയോ പരിശോധനയിലാണ് കള്ളക്കേസും മര്‍ദ്ദനവും തെളിഞ്ഞത്. പിന്നാലെ നാലു പേര്‍ക്ക് സസ്‌പെന്‍ഷനുമെത്തി. അനീഷിനെ കുറിച്ച് മിലിറ്ററി ഇന്റലിജന്‍സും വിവര ശേഖരണം തുടങ്ങിയിട്ടുണ്ട്.

അതിനിടെ ന്യായീകരണവുമായി എസ്‌ഐ എ.പി അനീഷിന്റെ ശബ്ദ സന്ദേശവും എത്തി. സ്റ്റേഷന്‍ റൈറ്ററെ സ്റ്റേഷനകത്ത് കയറി തലയടിച്ച് പൊട്ടിക്കുകയും മൂക്കിന്റെ പാലം തകര്‍ക്കുകയും ചെയ്ത കേസിലെ പ്രതിയെ ബലം പ്രയോഗിച്ച് കീഴ്‌പെടുത്തിയെന്ന വിഷയമാണ് പൊലീസിനെതിരെ തിരിഞ്ഞതെന്നാണ് ശബ്ദ സന്ദേശത്തിലെ ന്യായീകരണം. താനും സിഐയും സംഭവം നടക്കുന്ന സമയത്ത് സ്റ്റേഷനിലുണ്ടായിരുന്നില്ലെന്നും എസ്‌ഐ വിശദീകരിക്കുന്നുണ്ട്. 'അടുത്തുള്ള കെട്ടിടത്തിലായിരുന്ന ഞങ്ങള്‍ നിലവിളി കേട്ടാണ് ഓടിയെത്തുന്നത്. അപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ചോരയൊലിപ്പിച്ച് നില്‍ക്കുകയായിരുന്നു. സൈനികനായ വിഷ്ണുവും വിഘ്‌നേഷ് എന്നയാളും രക്ഷപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ബലം പ്രയോഗിച്ച് പിടിച്ചുവെച്ചു. അതാണ് സംഭവം' എന്നാണ് പൊലീസ് ഉദ്യോഗസ്ഥന്‍ വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിക്കുന്ന ശബ്ദ സന്ദേശം.

കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ സൈനികന്‍ മര്‍ദനതതിന് ഇരയായ സംഭവത്തില്‍ സൈന്യം അന്വേഷണം ആരംഭിച്ചു. മര്‍ദനത്തിനിരയായ സൈനികന്‍ വിഷ്ണുവിന്റെ വീട്ടിലെത്തി സൈന്യം വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. സൈനികനെ അറസ്റ്റ് ചെയ്താല്‍ 24 മണിക്കൂറിനകം സമീപത്തെ സൈനിക റെജിമെന്റില്‍ അറിയിക്കണമെന്നാണ് ചട്ടം. എന്നാല്‍ വിഷ്ണുവിനെ അറസ്റ്റ് ചെയ്ത വിവരം വളരെ വൈകിയാണ് സൈന്യത്തെ അറിയിച്ചതെന്നാണ് വിവരം.പൊലീസില്‍ നിന്നുണ്ടായ മര്‍ദനത്തിന്റെ വിവരങ്ങളും വ്യാജ കേസിന്റെ വിശദാംശങ്ങളുമാണ് സൈന്യം ശേഖരിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 25നാണ് വിഷ്ണുവിനെയും സഹോദരന്‍ വിഗ്‌നേഷിനെയും അറസ്റ്റ് ചെയ്തത്. എംഡിഎംഎ പ്രതികളെ ജാമ്യത്തിലെടുക്കാന്‍ വന്നവര്‍ പൊലീസിനെ ആക്രമിച്ചെന്നായിരുന്നു പൊലീസ് അറിയിച്ചത്. എന്നാല്‍ സ്‌പെഷല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ കേസ് കെട്ടിചമച്ചതാണെന്നു തെളിഞ്ഞിരുന്നു.

അതേ സമയം പരിക്കേറ്റ സൈനികനായ വിഷ്ണുവിന്റെ വീട്ടില്‍ പാങ്ങോട് സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥരെത്തി വിവരങ്ങള്‍ ശേഖരിച്ചു. പൊലീസില്‍ നിന്നുണ്ടായ അക്രമത്തെപറ്റിയും വ്യാജ കേസിന്റെ വിശദാംശങ്ങളുമാണ് ഉദ്യോഗസ്ഥര്‍ പ്രധാനമായും ചോദിച്ചറിഞ്ഞത്. അതേസമയം, സംഭവത്തില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപി വഴി പ്രതിരോധമന്ത്രിക്ക് പരാതി നല്‍കാനാണ് സൈനികന്റെ കുടുംബത്തിന്റെ തീരുമാനം.

ഒരു സൈനികനെ അറസ്റ്റ് ചെയ്താല്‍ 24 മണിക്കൂറിനകം വിവരം സൈന്യത്തെ അറിയിക്കേണ്ടതാണ്. എന്നാല്‍ വിഷ്ണുവിനെ ഓഗസ്റ്റ് 25ന് അറസ്റ്റ് ചെയ്‌തെങ്കിലും വൈകിയാണ് സൈനിക ക്യാമ്പില്‍ പൊലീസ് വിവരമറിയിച്ചത്. സൈനികന്‍ അവധിയിലാണെങ്കിലും അയാള്‍ ഡ്യൂട്ടിയിലാണെന്നാണ് സൈന്യം കണക്കാക്കുക. ഏതെങ്കിലും കേസില്‍ സൈനികന്‍ പ്രതിയായാല്‍ സമീപത്തെ റെജിമന്റിനെ അറിയിക്കണമെന്നാണ് നിയമം. അതിനാല്‍ തിരുവനന്തപുരം പാങ്ങോട് റെജിമന്റിലാണ് അറിയിക്കേണ്ടത്. തുടര്‍ന്ന് മിലിട്ടറി പൊലീസ് കേസെടുക്കും. ഇതാണ് രീതി. എന്നാല്‍ സംഭവം സൈന്യത്തെ അറിയിക്കുന്നതില്‍ പൊലീസിന് വീഴ്ചപറ്റിയിരിക്കുകയാണ്. ഇക്കാര്യങ്ങളെല്ലാം സൈന്യം പരിശോധിക്കും.

അതേസമയം, വിഷ്ണുവിനെയും സഹോദരന്‍ വിഘ്‌നേഷിനെയും മര്‍ദിച്ചിട്ടില്ലെന്ന് വരുത്താന്‍ പൊലീസ് പുറത്തുവിട്ട വീഡിയോ അവര്‍ക്കുതന്നെ തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. സസ്‌പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് നീക്കമെന്നും ആക്ഷേപമുണ്ട്. എന്നാല്‍ പൊലീസുകാരന്‍ തന്നെയാണ് സൈനികനെ അകാരണമായി ആദ്യം അടിച്ചതെന്ന് പുറത്തുവിട്ട ദൃശ്യങ്ങളില്‍ വ്യക്തമാണ്. പൊലീസുകാരനായ പ്രകാശ് ചന്ദ്രന്‍, വിഷ്ണുവിന്റെ മുഖത്തടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. വിഷ്ണു പ്രതിരോധിക്കുന്നതും പിടിവലിയില്‍ ഇരുവരും താഴെവീഴുന്നതും വീഡിയോയിലുണ്ട്.

സസ്പന്‍ഷനിലായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കണമെന്ന് ആവശ്യപ്പെട്ട് വിമുക്തഭടന്മാര്‍ കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. സൈനികന്റെ സഹോദരന്‍ വിഘ്‌നേഷിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (3 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (3 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (3 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (5 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (5 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (6 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (6 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (6 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (15 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (15 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (16 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (17 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (19 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (19 hours ago)

Malayali Vartha Recommends