യുവതിയുടെ പണവും കാറും തട്ടിയെടുത്തതായി പരാതി : പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ് ; സംഭവം കോന്നിയിൽ

കോന്നിയിൽ യുവതിയുടെ പണവും കാറും തട്ടിയെടുത്തതായി പരാതി. യുവതൊയോട് കാർ വാങ്ങി നൽകാമെന്ന് പറഞ്ഞ് പണവും കാറും തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയിൽ കേസെടുത്തു. പൊലീസ് ഉദ്യോഗസ്ഥനെതിരെയാണ് കോടതി നിർദ്ദേശപ്രകാരം റാന്നി പൊലീസ് കേസെടുത്തത്.
അതേസമയം കോന്നി സ്റ്റേഷനിലെ ഡ്രൈവറായ തേക്കുതോട് സ്വദേശി ബിനുകുമാർ റാന്നി സ്റ്റേഷനിൽ ജോലി ചെയ്യവെയാണ് സംഭവമെന്ന് പരാതിയിൽ പറയുന്നു. ഇതിനു പിന്നാലെ റാന്നി അങ്ങാടി സ്വദേശിയായ യുവതിയാണ് റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
ഇരുവരും പരിചയത്തിലായശേഷം യുവതി വാഹനം വാങ്ങാൻ ഒരുങ്ങവെ തന്റെ കൈവശം ഇന്നോവ ക്രിസ്റ്റ ഉണ്ടെന്നും ഇത് നൽകാമെന്നും വാഗ്ദാനം ചെയ്ത് 13.50 ലക്ഷം രൂപ കൈവശപ്പെടുത്തി. എന്നാൽ, വാഹനമോ പണമോ തിരികെ നൽകിയില്ല. മാത്രമല്ല സ്വകാര്യ ബാങ്കിൽ നിന്ന് വായ്പയെടുത്താണ് വാഹനത്തിന് പണം നൽകിയതെന്ന് യുവതി പറഞ്ഞു.
https://www.facebook.com/Malayalivartha






















