വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു.... ശ്യാംജിത്തിന്റെ വീടിനു സമീപത്തായി കുഴിയില്‍ ബാഗിനുള്ളിലായി ആയുധങ്ങള്‍ ഒളിപ്പിച്ച നിലയില്‍... ഇരുതലയും മൂര്‍ച്ചയുള്ള ആയുധവും മുളകുപൊടിയും പവര്‍ബാങ്കും വെള്ളക്കുപ്പിയും ബാഗിനുള്ളിലാക്കി പുറത്ത് കല്ലെടുത്ത് വച്ച നിലയില്‍....

വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു.... ശ്യാംജിത്തിന്റെ വീടിനു സമീപത്തായി കുഴിയില്‍ ബാഗിനുള്ളിലായി ആയുധങ്ങള്‍ ഒളിപ്പിച്ച നിലയില്‍... ഇരുതലയും മൂര്‍ച്ചയുള്ള ആയുധവും മുളകുപൊടിയും പവര്‍ബാങ്കും വെള്ളക്കുപ്പിയും ബാഗിനുള്ളില്‍.
പ്രതി കൂത്തുപറമ്പ് മാനന്തേരി സ്വദേശി താഴെ കളത്തില്‍ ശ്യാംജിത്തുമായി (25) പോലീസ് നടത്തിയ തെളിവെടുപ്പിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. കൊലപാതകത്തിനു ശേഷം ഇവ ബാഗിനുള്ളിലാക്കി ഒളിപ്പിച്ചതാണെന്ന് പ്രതി പോലീസിനോടു പറഞ്ഞു. ബാഗിനു മുകളില്‍ കല്ല് എടുത്തുവച്ച നിലയിലായിരുന്നു.
പാനൂര്‍ ടൗണിലെ സ്വകാര്യ ലാബ് ജീവനക്കാരി പാനൂര്‍ വള്ള്യായിയിലെ കണ്ണച്ചാന്‍കണ്ടി ഹൗസില്‍ വിനോദിന്റെ മകള്‍ വിഷ്ണുപ്രിയ (23) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ 11 നു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തറുത്ത് ഇരുകൈകളും വെട്ടിമുറിച്ച നിലയില്‍ കിടപ്പുമുറിയിലായിരുന്നു.
ആക്രമണസമയത്ത് വീട്ടില്‍ തനിച്ചായിരുന്നു വിഷ്ണുപ്രിയ. ആറു ദിവസം മുന്പ് വിഷ്ണുപ്രിയയുടെ അച്ഛന്റെ അമ്മ മരിച്ചതിനാല്‍ കുടുംബാംഗങ്ങളും ബ ന്ധുക്കളും തൊട്ടടുത്ത തറവാട്ടുവീട്ടിലായിരുന്നു. അവിടെയുണ്ടായിരുന്ന വിഷ്ണുപ്രിയ വീ്ട്ടിലേക്ക് പോയിട്ട് ഏറെനേരം കഴിഞ്ഞും കാണാത്തതിനെത്തുടര്‍ന്ന് അമ്മ ബിന്ദു അന്വേഷിച്ചെത്തിയപ്പോഴാണ് കൊലപാതകവിവരം അറിയുന്നത്.
തൊപ്പിയും ബാഗുമായി ഒരാളെ വിഷ്ണുപ്രിയയുടെ വീടിനുമുന്നില്‍ കണ്ടതായി നാട്ടുകാര്‍ മൊഴി നല്‍കിയിരുന്നു. വിഷ്ണുപ്രിയയുടെ ഫോണിലേക്കു വന്ന കോളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയിലേക്ക് എത്തിയത്. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം പ്രതിയെ പിടിയിലായി.
"
https://www.facebook.com/Malayalivartha






















