പുന്നപ്രയിലും മാന്നാറിലുമായി നടന്ന രണ്ടു വാഹനാപകടങ്ങളില്‍ മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം

പുന്നപ്രയിലും മാന്നാറിലുമായി നടന്ന രണ്ടു വാഹനാപകടങ്ങളില്‍ മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം. മാന്നാറില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് രണ്ടു യുവാക്കള്‍ മരിച്ചത്. ചെന്നിത്തല സ്വദേശി സുധീഷ്(23), തലവടി സ്വദേശി ശ്യാംകുമാര്‍(40) എന്നിവരാണ് മരിച്ചത്.
പുന്നപ്രയില്‍ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചാണ് എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചത്. പുന്നപ്ര വാടയ്ക്കല്‍ ആഞ്ഞിലിപ്പറമ്പില്‍ ജാക്‌സണ്‍ ടിറ്റോയുടെയും മേരിയുടെയും മകന്‍ ഡിക്‌സണ്‍ (22) ആണ് മരിച്ചത്.
ഡിക്‌സന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഗുരുമന്ദിരത്തിനു സമീപം വെച്ച് കെഎസ്ഇബിയുടെ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. തലയടിച്ച് റോഡില്‍ വീണ യുവാവിനെ പ്രദേശവാസികള്‍ ആലപ്പുഴ മെഡിയ്ക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കളര്‍കോട് വാടയ്ക്കല്‍ ഗുരുമന്ദിരം റോഡിലായിരുന്നു അപകടം നടന്നത്.
ആലപ്പുഴയില്‍ നിന്നും വീട്ടിലേക്ക് വരികയായിരുന്നു. പുന്നപ്ര സഹകരണ എന്‍ജിനീയറിങ് കോളജിലെ അവസാനവര്‍ഷം ബിടെക് വിദ്യാര്‍ഥിയാണ്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha






















