ആറുമാസത്തേക്ക് നാടുകടത്തിയുള്ള ഉത്തരവ് തെറ്റിച്ചു; ഗാന്ധിനഗറിൽ കാപ്പ നിയമം ലംഘിച്ച് എത്തിയ പ്രതികൾ അറസ്റ്റിൽ

ഗാന്ധിനഗറിൽ കാപ്പ നിയമം ലംഘിച്ച പ്രതികൾ അറസ്റ്റിൽ. സംഭവത്തിൽ ആർപ്പൂക്കര വില്ലൂന്നി ചക്കിട്ടപറമ്പിൽ അഖിൽ രാജു( മുത്തപ്പൻ -26), വില്ലൂന്നി കൊച്ചുപറമ്പിൽ അരുൺ മോൻ(കൊച്ചവൻ -23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അതേസമയം ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അന്വേഷണം നടത്തിയത്. തുടർന്ന് ഗാന്ധിനഗർ പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മാത്രമല്ല നേരത്തെ കാപ്പ നിയമപ്രകാരം ആറുമാസത്തേക്ക് ഇരുവരെയും നാടുകടത്തിയിരുന്നു. എന്നാൽ ഇതിനു പിന്നാലെ പ്രതികൾ നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന്, അറസ്റ്റ് ചെയ്യുകയായിരുന്നു.
ഗാന്ധിനഗർ എസ്.എച്ച്.ഒ കെ. ഷിജി, എസ്.ഐ വി. വിദ്യ, സി.പി.ഒമാരായ പ്രവീനോ, പി.ആർ. സുനിൽ, അനീഷ്, രാകേഷ്, ജോജി, സോണി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും.
https://www.facebook.com/Malayalivartha



























