Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പന്‍..ജീവിച്ചിരിപ്പുണ്ടോ എന്നില്‍ ഉറപ്പൊന്നുമില്ല.. തമിഴ് നാട് വനംവകുപ്പ് കാടുകടത്തിയ കൊമ്പനെക്കുറിച്ച് ഏറെ മാസങ്ങളായി വിവരമില്ല..


തേളിന്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു.. കിടന്നിരുന്ന റൂമിന് സമീപത്ത് നിന്ന് വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തി..ഹൃദയത്തിന്റെ ഭാഗത്ത് നീല നിറം..


പുതിയ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തന്റെ പഴയ ശീലം..കാറിന്റെ മുന്‍സീറ്റിലെ യാത്ര..ഗണ്‍മാനെ പിന്‍സീറ്റിലേക്ക് മാറ്റി മുഖ്യമന്ത്രി മുന്നിലിരിക്കുന്നത്..പോലീസുകാർക്ക് ഇനി തലവേദന..


വാതില്‍പ്പിടിയിലേക്ക് നേരിട്ട് വൈദ്യുതി കടത്തിവിട്ട് അമ്മയെയും മക്കളെയും ഒന്നടങ്കം കൊല്ലാനുള്ള ശ്രമം..അസാധാരണവും ഞെട്ടിക്കുന്നതുമായ സംഭവം..രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..


പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച.. 3 കോടി ബാരൽ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക്..

ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..

13 APRIL 2026 12:37 PM IST
മലയാളി വാര്‍ത്ത

ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ പ്രകടിപ്പിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശന്തയുംആധിയും.  ജില്ലാതല ഉദ്യോഗസ്ഥരുടെ സഹായത്തോടെ അട്ടിമറി നടത്തിയേക്കാം എന്ന സംശയം നിരവധി കോൺഗ്രസ് നേതാക്കൾക്കുണ്ട്. ഇ വി എം  സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളിൽ കോൺഗ്രസിന്റെ കനത്ത കാവൽ ഉണ്ടായിരിക്കണമെന്ന് കർശന നിർദേശം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നൽകി കഴിഞ്ഞു. മലപ്പുറത്തും കോട്ടയത്തും സ്ട്രോംഗ് റൂമുകൾ അനധികൃതമായി തുറക്കുന്നത് സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതോടെ അട്ടിമറി സാധ്യത കോൺഗ്രസ് സംശയിക്കുന്നു .

 

ഇത്തരം സംഭവങ്ങൾ സംസ്ഥാനത്ത് ആദ്യമാണ്. ഇക്കാലമത്രയും ഇ വി എമ്മുകൾ കനത്ത സുരക്ഷയിലാണ് സൂക്ഷിച്ചിരുന്നത്.  എങ്ങനെയെങ്കിലും ഭരണം നിലനിർത്തേണ്ടത് സിപിഎമ്മിന്റെ ബാധ്യതയായി മാറുമ്പോൾ വർഷങ്ങൾക്കു മുമ്പ് കണ്ണൂരിലും മറ്റും സിപിഎം പരീക്ഷിച്ചിട്ടുള്ള ബൂത്ത് പിടിച്ചടക്കാൻ പരിപാടികൾ ഇത്തവണയും ആവർത്തിക്കുമോ എന്ന സംശയമാണ് കോൺഗ്രസിന് ഉള്ളത്.  ബൂത്തുകൾ പിടിച്ചെടുക്കുന്നതിന് പകരം വേണമെങ്കിൽ ഇവി എമ്മുകൾ പിടിച്ചെടുക്കാം. കാവൽ നിൽക്കുന്ന ജീവനക്കാരെ വരെ കോൺഗ്രസ് സംശയിക്കുന്നു. സിപിഎമ്മിനെ അനുകൂലിക്കുന്ന ഉദ്യോഗസ്ഥർ എന്തും ചെയ്യുമെന്ന് അനുമാനമാണ് കോൺഗ്രസ് നേതൃത്വത്തിന് ഉള്ളത്.വോട്ടെണ്ണുന്ന മേയ് 4 വരെ വോട്ടിങ് യന്ത്രങ്ങൾക്കു കോൺഗ്രസിന്റെ കാവൽ ഏർപ്പെടുത്തിയത് ഇലക്ട്രോണിക്

വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച ചർച്ചകൾക്കിടെയാണിത്. കാവലിനു നിയോഗിക്കപ്പെടുന്നവർക്കു സൗകര്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥാനാർഥികളുടെ പ്രതിനിധികൾ റിട്ടേണിങ് ഓഫിസർമാർക്കു കത്തു നൽകി.കോഴിക്കോട് നോർത്തിലെ സ്ഥാനാർഥി കെ.ജയന്തിന്റെ ഇലക്‌ഷൻ ഏജന്റ് ജെയ്സൺ ജോസഫ് റിട്ടേണിങ് ഓഫിസർക്ക് അപേക്ഷ നൽകിയതിനു പിന്നാലെ, എല്ലാ മണ്ഡലങ്ങളിലും ഈ രീതി പിന്തുടരാൻ പാർട്ടി നിർദേശിക്കുകയായിരുന്നു.യന്ത്രങ്ങൾ സ്ട്രോങ് റൂമിലേക്കു മാറ്റുന്നത് സ്ഥാനാർഥികളുടെ സാന്നിധ്യത്തിൽ ആകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ പലയിടത്തും വോട്ടിങ് യന്ത്രങ്ങൾക്കു കോൺഗ്രസ് കാവൽ ഏർപ്പെടുത്തിയിരുന്നു.∙ സ്ട്രോങ് റൂമിന്റെ നാലു വശവും കവാടങ്ങളും വ്യക്തമായി കാണാവുന്ന രീതിയിൽ തടസ്സമില്ലാത്ത സിസിടിവി നിരീക്ഷണം വേണം.

 

ദൃശ്യങ്ങൾ സ്ഥാനാർഥികൾക്കും ഏജന്റുമാർക്കും തത്സമയം വേണം. സ്ട്രോങ് റൂമിനു പുറത്ത് കാവൽ നിൽക്കുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ചട്ടപ്രകാരം ലഭ്യമാക്കണം. നിശ്ചിത ഇടവേളകളിൽ സ്ട്രോങ് റൂമിനടുത്തു പോയി പരിശോധന നടത്താൻ അനുമതി നൽകണം. ഇതാണ് കോൺഗ്രസിന്റെ ആവശ്യം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുന്ന മേയ് 4 വരെ വോട്ടിങ് യന്ത്രങ്ങൾക്കു കാവൽ നിൽക്കാൻ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സ്ഥാനാർഥിയുടെ ഇലക്‌ഷൻ ഏജന്റ് റിട്ടേണിങ് ഓഫിസർക്ക് അപേക്ഷ നൽകിയത് ഇതു സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിന്റെ ചുവടുപിടിച്ച്. 2023 ൽ കമ്മിഷൻ പുറത്തിറക്കിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇതെന്ന് കോഴിക്കോട് നോർത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ.ജയന്തിന്റെ ഇലക്‌ഷൻ ഏജന്റ് ജെയ്സൺ ജോസഫ് പറഞ്ഞു.

 

കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു നീക്കം. ഇതു സംബന്ധിച്ച വാർത്ത പുറത്തുവന്നതോടെ നിയമപരമായി രാഷ്ട്രീയ കക്ഷികൾക്ക് ഇത്തരത്തിൽ നിരീക്ഷണത്തിന് ആവശ്യപ്പെടാൻ ആകുമോ എന്ന സംശയം വിവിധ കോണുകളിൽ ഉയർന്നിരുന്നു.നിരീക്ഷിക്കാമെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു.  തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രത, സുതാര്യത, വിശ്വാസ്യത എന്നിവ ഉയർത്തിപ്പിടിക്കുന്നതിനും ഏതെങ്കിലും തരത്തിലുള്ള കൃത്രിമത്വത്തിനോ ക്രമക്കേടിനോ സാധ്യതയില്ലെന്ന് ഉറപ്പാക്കുന്നതിനും സ്ഥാനാർഥികളുടെ പ്രതിനിധികളെ സ്ട്രോങ് റൂമുകൾ നിരീക്ഷിക്കാൻ അനുവദിക്കണമെന്ന് 2023 ജൂലൈ 18 ന് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർമാർക്ക് അയച്ച കത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകിയതെന്ന് ജെയ്സൺ ജോസഫ് പറ‍ഞ്ഞു.

വോട്ടെടുപ്പിനു ശേഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും അനുബന്ധസാമഗ്രികളും സൂക്ഷിക്കുന്ന കേന്ദ്രങ്ങളാണ് സ്ട്രോങ് റൂമുകൾ. വോട്ടെടുപ്പ് അവസാനിച്ച ശേഷം വോട്ടിങ് മെഷീനുകൾ സീൽ ചെയ്ത് സ്ട്രോങ് റൂമിലെത്തിക്കുന്നു. വോട്ടെണ്ണൽ ദിനത്തിലേ അവ പുറത്തെടുക്കൂ. ഇതിന് പൊലീസിന്റെയും കേന്ദ്ര സേനയുടെയും കനത്ത കാവലുണ്ടാകും. റിട്ടേണിങ് ഓഫിസറുടെ മേൽനോട്ടത്തിലാണ് സുരക്ഷാക്രമീകരണങ്ങൾ.സ്ട്രോങ് റൂമിൽ സൂക്ഷിക്കുന്ന സാമഗ്രികൾ ഇവയാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കാറ്റഗറി എ വിഭാഗത്തിൽ ഉൾപ്പെടുന്ന, വോട്ട് രേഖപ്പെടുത്തിയ ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും വിവിപാറ്റ് സ്ലിപ്പുകളും,കാറ്റഗറി ബി വിഭാഗത്തിൽ ഉൾപ്പെടുന്ന,

 

പോളിങ്ങിനു ശേഷം പ്രവർത്തനരഹിതമായ വോട്ടിങ് യന്ത്രങ്ങളും അതിനുപയോഗിച്ച വിവിപാറ്റ് സ്ലിപ്പുകളും.വോട്ടെടുപ്പിന് ഉപയോഗിച്ച ഫോം 17 സി, മോക്ക് പോളിന് ഉപയോഗിച്ച സർട്ടിഫിക്കറ്റുകൾ, വിവിപാറ്റ് പാറ്റ് സ്ലിപ്പുകൾ തുടങ്ങിയവ.സ്ക്രൂട്നി കവറുകൾ, തിരഞ്ഞെടുപ്പ് അനുബന്ധമായ നിയമപരവും അല്ലാത്തതുമായ മറ്റു രേഖകൾ, മഷി, സ്റ്റാംപ് പാഡ് തുടങ്ങിയവ തിരഞ്ഞെടുപ്പ് രേഖകളുടെ പ്രത്യേക സ്ട്രോങ് റൂമിലാണ് സൂക്ഷിക്കുക.സ്ട്രോങ് റൂമുകൾക്ക് ഏറ്റവും പുറത്തുള്ള സുരക്ഷാ പരിധിക്കു പുറത്ത് സ്ഥാനാർഥികൾക്കോ അവർ നിർദേശിക്കുന്ന പ്രതിനിധികൾക്കോ മഴ നനയാത്ത കൂടാരം ഉൾപ്പെടെ മതിയായ സൗകര്യങ്ങൾ ഒരുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശത്തിൽ പറയുന്നു. കുടിവെള്ളം, ശുചിമുറി തുടങ്ങിയവയും ഉറപ്പാക്കണം. സ്ട്രോങ് റൂമുകൾ നേരിട്ട് കാണാനാകാത്ത ഇടത്താണ് കൂടാരമെങ്കിൽ,

 

സ്ട്രോങ് റൂമിന്റെ വാതിൽ കാണാവുന്ന തരത്തിൽ സിസിടിവി സ്ഥാപിച്ച് അതിന്റെ മോണിറ്ററുകൾ കൂടാരത്തിൽ ലഭ്യമാക്കണം.അത്തരം സാഹചര്യത്തിൽ, നിശ്ചിത ഇടവേളയിൽ നിരീക്ഷകർക്ക് സ്ട്രോങ് റൂം പരിസരം നേരിട്ടു കണ്ടു വിലയിരുത്താൻ സൗകര്യം നൽകണം. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ (സിഇഒ), അഡീഷനൽ സിഇഒ, കൺട്രോൾ റൂം എന്നിവിടങ്ങളിലെ ഫോൺ നമ്പരുകൾ സ്ഥാനാർഥിക്ക് നൽകണം. നിരീക്ഷണത്തിന് എത്തുന്നവർക്ക് സ്ഥാനാർഥി ഈ നമ്പറുകൾ നൽകണം. ആവശ്യമെങ്കിൽ ഈ നമ്പരുകളിൽ വിളിച്ച് നിരീക്ഷകർക്കു വിവരങ്ങൾ അന്വേഷിക്കാമെന്നും നിർദേശത്തിൽ പറയുന്നുണ്ട്.മലപ്പുറം ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ്ങ് റൂമുകൾ തുറക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകിയതായി യുഡിഎഫ് ചെയർമാൻ അബ്ദുൽ മജീദ് ആരോപിച്ചു.

 

തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെ ബാധിക്കുന്ന നടപടിയാണിതെന്ന് ആരോപിച്ച് യുഡിഎഫ് നേതൃത്വം ഉടൻ തന്നെ പ്രതിഷേധവുമായി രംഗത്തെത്തി.ഉപയോഗിക്കാത്ത റിസർവ് വോട്ടിങ് യന്ത്രങ്ങൾ സ്ട്രോങ്ങ് റൂമിൽ നിന്ന് പുറത്തേക്ക് മാറ്റാനാണ് കലക്ടർ നിർദേശം നൽകിയതെന്നാണ് ലഭ്യമാകുന്ന വിവരം. സാധാരണഗതിയിൽ വോട്ടെണ്ണൽ ദിവസം രാവിലെ മാത്രം തുറക്കേണ്ട സ്ട്രോങ്ങ് റൂമുകൾ ഇപ്പോൾ തുറക്കുന്നത് ദുരൂഹമാണെന്ന് യുഡിഎഫ് ആരോപിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടപടികൾ പൂർത്തിയാക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിച്ചതെങ്കിലും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുമെന്ന ആശങ്ക രാഷ്ട്രീയ കക്ഷികൾ പങ്കുവെച്ചു.

 

സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സംസ്ഥാന സർക്കാരിന്റെയോ മുഖ്യമന്ത്രിയുടെ ഓഫീസിന്റെയോ ഇടപെടൽ ഇതിലുണ്ടോ എന്ന് സംശയിക്കുന്നതായും യുഡിഎഫ് നേതാക്കൾ പറഞ്ഞു. വോട്ടിങ് യന്ത്രങ്ങളിൽ അട്ടിമറി നടത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന് ആരോപിച്ച യുഡിഎഫ്, കലക്ടറുടെ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിച്ചു. പ്രതിഷേധം കനത്തതോടെ സ്ട്രോങ്ങ് റൂമുകൾ തുറക്കാനുള്ള തീരുമാനം കലക്ടർ പിൻവലിക്കുകയും നിലവിലെ സ്ഥിതി തുടരാൻ നിർദേശിക്കുകയും ചെയ്തു.സ്ട്രോങ് റൂം അടയ്ക്കുന്ന രീതിയെ ചൊല്ലി കേന്ദ്ര നിരീക്ഷകനും സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ തർക്കമുടെയി . വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ട്രോങ് റൂം പൂട്ടുന്നതിന് പിന്തുടർന്നു വരുന്ന സുരക്ഷാ ചട്ടങ്ങൾ സംബന്ധിച്ചാണ് ഇരുകൂട്ടരും തർക്കമുണ്ടായത്.

 

വൈക്കം മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച കോട്ടയം ബസേലിയസ് കോളജിലാണ് ആശയക്കുഴപ്പം ഉടലെടുത്തത്.കേരളത്തിൽ സ്ട്രോങ് റൂം രണ്ട് പൂട്ടിട്ട് പൂട്ടി, രണ്ടിന്റെയും താക്കോൽ രണ്ട് ഉദ്യോഗസ്ഥരുടെ പക്കല്‍ സൂക്ഷിക്കുകയാണ് പതിവ്. എന്നാല്‍ സ്ട്രോങ് റൂം പൂട്ടിയ ശേഷം താക്കോൽ അതേ പൂട്ടിനൊപ്പം വെച്ച് സീൽ ചെയ്യണമെന്നായിരുന്നു കേന്ദ്ര നിരീക്ഷകന്റെ നിലപാട്. അസമിലും ബംഗാളിലുമെല്ലാം അതാണ് രീതിയെന്ന് അദ്ദേഹം പറഞ്ഞു.കേന്ദ്ര നിരീക്ഷകന്റെ നിലപാടിനോട് യോജിക്കാൻ റിട്ടേണിങ് ഓഫീസര്‍ സമ്മതിച്ചില്ല. താക്കോൽ പുട്ടിന്റെ കൂടെ വെച്ചിട്ട് പോകാൻ കഴിയില്ലെന്ന് അദ്ദേഹം നിലപാടെടുത്തു. താഴിനൊപ്പം താക്കോലും വെച്ച് പോകുന്നത് സുരക്ഷാപ്രശ്നമാണെന്ന് പോലീസും കേന്ദ്ര നിരീക്ഷകൻ രഞ്ജൻ കുമാർ സിൻഹയെ അറിയിച്ചു. എന്നാൽ അദ്ദേഹം വഴങ്ങിയില്ല.

രണ്ട് പൂട്ടിട്ട് പൂട്ടി, ഓരോന്നിന്റെയും താക്കോൽ റിട്ടേണിങ് ഓഫിസറും അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസറും സൂക്ഷിച്ചാൽ അത് സുരക്ഷിതത്വം കൂട്ടുമെന്നും, അതാണ് കേരളത്തിൽ പിന്തുടർന്ന് പോരുന്ന രീതിയെന്നും ഉദ്യോഗസ്ഥർ നിരീക്ഷകൻ രഞ്ജൻ കുമാർ സിൻഹയോട് പറഞ്ഞു. രണ്ട് ഓഫീസർമാരും ഒരുമിച്ച് വന്നാലേ പൂട്ട് തുറക്കാനാകൂ എന്നതാണ് ഈ രീതിയുടെ മെച്ചം. വാതിലിനു കുറുകെ പട്ടിക തറച്ചു കൂടുതൽ സുരക്ഷിതമാക്കുകയും ചെയ്യുകയാണ് പതിവ്.അസമിലും ബംഗാളിലും ഓരോ താക്കോൽ വീതം പൂട്ടുകൾക്കൊപ്പം സീൽ ചെയ്ത് വെക്കും. ഓരോ താക്കോലുകൾ ഉദ്യോഗസ്ഥരുടെ കൈയിലും ഉണ്ടാകും. കോട്ടയം വെസ്റ്റ് പൊലീസ് ഈ രീതിയിൽ പ്രശ്നമുണ്ടെന്ന് അറിയിച്ചു. റിട്ടേണിങ് ഓഫീസറും എതിർത്തു. ഇതിനിടെ ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാർഥിയും ഡിസിസി പ്രസിഡന്റുമായ നാട്ടകം സുരേഷ് ജില്ലാ കളക്ടർ ചേതൻ കുമാർ മീണയ്ക്ക് പരാതി നൽകി.

 

മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ കേൽക്കർക്കും പരാതി നൽകി. ഇലക്‌ഷൻ ഏജന്റ് ജി.ഗോപകുമാറും പരാതി രേഖാമൂലം സമർപ്പിച്ചു.ജില്ലാ കളക്ടർ സ്ഥലത്തെത്തിയെങ്കിലും പൂട്ടുന്ന രീതിയിൽ മാറ്റം വരുത്താൻ കാവൽ നിന്ന സൈനികർ സമ്മതിച്ചില്ല. ഇവർ ഉദ്യോഗസ്ഥർക്കു നേരെ തോക്ക് ചൂണ്ടുകയും ചെയ്തു. പിന്നീട് ജില്ലാ കളക്ടർ കേന്ദ്ര നിരീക്ഷകനുമായി ചർച്ച നടത്തി. സ്ട്രോങ് റൂമുകൾ പഴയ രീതിയിൽ പൂട്ടാമെന്ന് കേന്ദ്ര നിരീക്ഷകൻ സമ്മതിച്ചു.ഏപ്രിൽ 9ന് നടന്ന വോട്ടെടുപ്പിന്റെ വോട്ടെണ്ണൽ മെയ് 4നാണ് നടക്കുക. 2026 മെയ് 23-ന് പതിനഞ്ചാം കേരളനിയമസഭയുടെ കാലവധി അവസാനിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 99 സീറ്റ് നേടിയാണ് മുഖ്യമന്ത്രി പിണറായിയുടെ നേതൃത്വത്തിലുള്ള രണ്ടാം സർക്കാർ എത്തിയത്. മൂന്നാം എൽഡിഎഫ് ഭരണകൂടം നിലവിൽ വരുമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. എന്നാൽ കടുത്ത ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്നും,

 

തങ്ങളുടെ ഭരണം വരുമെന്നും യുഡിഎഫ് കരുതുന്നു. രണ്ട് സീറ്റിലെങ്കിലും ജയിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ. ഭരണം നിലനിർത്തുക എന്നത് ഇടതുമുന്നണിക്ക് മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനും തൻറെ പ്രസ്റ്റീജ് വിഷയമാണ്. കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് സംസ്ഥാനത്തുടനീളം സർക്കാർ വിവിധ മാർഗങ്ങളിലൂടെ പരസ്യപ്രചാരണങ്ങൾ നടത്തിയത് . ചുരുങ്ങിയത് 100 സീറ്റ്  ലഭിക്കുമെന്ന പ്രതിപക്ഷ നേതാവ് സതീശന്റെ പ്രസ്താവനയെ മുഖ്യമന്ത്രി പലവട്ടം പുച്ഛിച്ചു.  എന്നാൽ സതീശൻ ആകട്ടെ തൻറെ നിലപാടിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. പുറമെ പരിഭ്രമം ഇല്ലെന്ന് തോന്നിപ്പിക്കുമെങ്കിലും  മുഖ്യമന്ത്രി പിണറായി വിജയൻറെ ഉള്ളിൽ കടുത്ത ആശങ്ക ഉള്ളതായി റിപ്പോർട്ടുകൾ ഉണ്ട്.  തുടർഭരണം ലഭിച്ചില്ലെങ്കിൽ മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിൻറെ മരുമകന്റെയും ഭാവി അവതാളത്തിലാകും. ക്ലിഫ് ഹൗസിൽ  നിന്നും താമസം മാറ്റേണ്ടി വരുമെന്ന് ഇപ്പോഴും മുഖ്യമന്ത്രി വിശ്വസിക്കുന്നില്ല.

 

2011 ൽ ഉമ്മൻചാണ്ടി കേരളത്തിന്റെ മുഖ്യമന്ത്രി ആയപ്പോൾ മുഖ്യമന്ത്രി കസേരയിൽ ഉണ്ടായിരുന്ന വിഎസ് അച്യുതാനന്ദൻ ക്ലിഫ് ഹൗസ്  മാറിക്കൊടുക്കാൻ വിമുഖത കാണിച്ചു. ഇത്തരത്തിൽ മുമ്പില്ലാത്ത വിധം ഇ വി എമ്മുകളുടെ സുരക്ഷ ചർച്ചയാവുകയാണ്. ഇനി മേയ് നാലുവരെ കോൺഗ്രസ് പ്രവർത്തകർക്ക് ഉറക്കമില്ല. അവർ ഉറങ്ങാതെ കാവലിരുന്നില്ലെങ്കിൽ ചിലപ്പോൾ പിണറായിയുടെ 80 സീറ്റ് സ്വപ്നം സഫലമായെന്നുവരും. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ക്ലിഫ് ഹൗസും മന്ത്രി മന്ദിരങ്ങളും അധികം മോടിപിടിപ്പിക്കണ്ട'; മാതൃകാ തീരുമാനവുമായി വി ഡി സതീശൻ 'ക്ലിഫ് ഹൗസും മറ്റ് മന്ത്രി മന്ദിരങ്ങളും അധികം മോടിപിടിപ്പിക്കണ്ട'; കോടികൾ വീശിയുള്ള മുഖംമിനുക്കൽ വേണ  (4 hours ago)

സതീശൻ മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ഉറപ്പിച്ച 8 കോൺ​ഗ്രസ് നേതാക്കളുടെ പട്ടിക പുറത്ത്  (4 hours ago)

ANI-യെ പറപ്പിച്ച് വി ഡി സതീശന്റെ ഇംഗ്ലീഷ് സാക്ഷാൽ പിണറായി പോലും ഞെട്ടി..!ദേ കേൾക്ക്...!  (4 hours ago)

മോദിയെ ഞെട്ടിച്ച് വിജയ് ഉച്ചയ്ക്ക് വിശപ്പ് തുടങ്ങിയതും വിജയ് തനി സ്വരൂപം തുടങ്ങി..!!  (4 hours ago)

ഓ ഇപ്പോൾ ആ കസേരയിൽ ഇരുത്താം ഒന്നും മറക്കില്ല..!! പിണറായിയെ വിട്ട് ദിവ്യ സതീശനെ പിടിച്ചു..!IAS അടി  (4 hours ago)

ചാണ്ടി ഉമ്മൻ ഗതാഗത മന്ത്രി മിനിസ്റ്റർ ചാണ്ടി..! മറിയാമ്മ ആഗ്രഹിക്കാത്തത്'..കെ കെ രമ വിദ്യാഭ്യാസ മന്ത്രി..!!മന്ത്രി പട  (5 hours ago)

ELEPHANT കൊലകൊമ്പന്‍ ജീവിച്ചിരിപ്പുണ്ടോ  (6 hours ago)

ആന്തരികാവയങ്ങളുടെ പരിശോധന  (7 hours ago)

" V D SATHEESHAN മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: "  (7 hours ago)

Neyyattinkara ഇതൊരു അസാധാരണ ഗൂഡാലോചന  (7 hours ago)

ഇന്ത്യയുടെ എണ്ണ സംഭരണികൾ  (8 hours ago)

PM’s security മോദിയുടെ ജീവൻ അപകടത്തിൽ  (8 hours ago)

BJP എൻ എസ് എസുമായും എസ് എൻ ഡി പിയുമായും അടുക്കാൻ ബിജെപി  (11 hours ago)

പ്ലസ് വൺ പ്രവേശനത്തിനായി മെയ് 25 മുതൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം....  (13 hours ago)

സ്വര്‍ണ വിലയിൽ കുറവ്.... പവന് 720 രൂപയുടെ കുറവ്  (13 hours ago)

Malayali Vartha Recommends