Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

മോണാലിസയുടെ തിരോധാനം ; സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ വ്യാജമെന്ന് തെളിഞ്ഞു

13 APRIL 2026 06:55 PM IST
മലയാളി വാര്‍ത്ത

സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായ മഹാകുംഭ വൈറല്‍ പെണ്‍കുട്ടി മോണാലിസയുടെ തിരോധാന വാര്‍ത്തയില്‍ നിര്‍ണ്ണായക വഴിത്തിരിവ്. മോണാലിസയെ കാണാനില്ലെന്നും താന്‍ അവരെ തിരഞ്ഞ് ജോധ്പൂരിലെത്തിയെന്നും അവകാശപ്പെട്ട് വീഡിയോയിലിട്ടത് ഫര്‍മാന്‍ ഖാനല്ലെന്ന് വ്യക്തമായി.

രാജസ്ഥാനിലെ ബലോത്ര സ്വദേശിയായ അരവിന്ദ് കുമാര്‍ ജോഷിയാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്. തനിക്ക് ഫര്‍മാന്‍ ഖാനുമായി യാതൊരു ബന്ധവുമില്ലെന്നും തമാശയ്ക്കാണ് വീഡിയോ ചെയ്തതെന്നും ഇയാള്‍ പിന്നീട് വിശദീകരിച്ചു.

കുടുംബത്തിന്റെ പരാതി: മോണാലിസയെ കാണാനില്ലെന്ന് ആരോപിച്ച് കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു. മകളുടെ ഫോണ്‍ ഫര്‍മാന്‍ തട്ടിയെടുത്തതായും അമ്മ ലതാഭായ് ആരോപിച്ചിരുന്നു. മധ്യപ്രദേശിലെ തട്ടിക്കൊണ്ടുപോകല്‍ കേസുമായി ബന്ധപ്പെട്ട് ഫര്‍മാന്‍ ഖാന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് കേരള ഹൈക്കോടതി മെയ് 20 വരെ നീട്ടി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ട് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

മലയാള സിനിമയില്‍ അഭിനയിക്കുമ്പോള്‍ പ്രണയത്തിലായ ഇവര്‍ മാര്‍ച്ച് 11ന് കേരളത്തില്‍ വെച്ചാണ് വിവാഹിതരായത്. വിവാഹ രജിസ്‌ട്രേഷന്റെ സമയത്ത് മോണാലിസയ്ക്ക് 18 വയസ്സുണ്ടായിരുന്നുവെന്ന് ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഓണ്‍ലൈനായി പരിശോധിച്ച് ഉറപ്പുവരുത്തിയതായി കേരള പൊലീസ് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ മോണാലിസ പ്രായപൂര്‍ത്തിയാകാത്തയാളാണെന്ന് പിന്നീട് നടന്ന അന്വേഷണങ്ങളില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മധ്യപ്രദേശിലെ മഹേശ്വര്‍ പോലീസ് ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും പട്ടികവര്‍ഗ കമ്മീഷന്റെയും ഇടപെടലിനെത്തുടര്‍ന്നാണ് ഈ നടപടി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പഞ്ചാബ് കിംഗ്‌സ് താരം യൂസ്‌വേന്ദ്ര ചഹല്‍ വീണ്ടും വിവാദത്തില്‍  (40 minutes ago)

കുവൈറ്റില്‍ തൊഴിലാളികളെ ദുരിതത്തിലാക്കിയ കമ്പനി ഉടമയും ഉദ്യോഗസ്ഥരും പിടിയില്‍  (49 minutes ago)

റോഷൻ മാത്യു- നിമിഷാസജയൻ കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ചേര'പ്രദർശനത്തിന് !!!  (2 hours ago)

യുദ്ധത്തിനെതിരെ ഉച്ചത്തില്‍ സംസാരിക്കുമെന്ന് ലിയോ പതിനാലാമന്‍  (2 hours ago)

U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു  (2 hours ago)

മോണാലിസയുടെ തിരോധാനം ; സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ വ്യാജമെന്ന് തെളിഞ്ഞു  (2 hours ago)

പടക്കളത്തിലിറങ്ങിയ പടയാളികൾ; കാട്ടാളന് പുതിയ പോസ്റ്റർ !!!  (2 hours ago)

മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട പത്തൊന്‍പതുകാരനെതിരെ കേസ്  (3 hours ago)

കേരളത്തില്‍ ആകെ പോളിങ് 79.63 ശതമാനം ആണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിന് ജാമ്യം  (4 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: പേടിച്ചിട്ടാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്ന് വിദ്യാര്‍ഥിനി  (5 hours ago)

കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോണിയ ഗാന്ധി  (6 hours ago)

പുനലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം  (6 hours ago)

യുപിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

ജിം ട്രെയിനര്‍ ജീവനൊടുക്കിയ നിലയില്‍; സംഭവത്തിന് പിന്നില്‍ യുവതിയുടെ ഭീഷണിയെന്ന് കുടുംബം  (7 hours ago)

Malayali Vartha Recommends