ബൈക്ക് നിയന്ത്രണം വിട്ട് തെന്നിമറിഞ്ഞ് അപകടം.... 21കാരനായ യുവാവിന് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി...കൊച്ചി വിമാനത്താവള റോഡിലെ റെയില്‍വേ മേല്‍പ്പാലത്തിന് സമീപം നിയന്ത്രണം വിട്ട് ബൈക്ക് തെന്നിമറിഞ്ഞുണ്ടായ അപകടത്തില്‍ 21കാരനായ യുവാവിന് ദാരുണാന്ത്യം.
വെങ്ങോല കുറ്റിപ്പാടം കോരപ്പിള്ളിക്കുടി വീട്ടില്‍ റഹീമിന്റെയും റസീനയുടെയും മകന്‍ മുഹമ്മദ് ഇഖ്ബാലാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്.
രണ്ട് സുഹൃത്തുക്കളുമൊത്ത് രണ്ട് ബൈക്കുകളിലായിരുന്നു ഇഖ്ബാല്‍ നെടുമ്പാശ്ശേരി ഭാഗത്തേക്ക് യാത്ര ചെയ്തിരുന്നത്. ഇഖ്ബാല്‍ ഒറ്റയ്ക്കാണ് ബൈക്ക് ഓടിച്ചിരുന്നത്.
https://www.facebook.com/Malayalivartha


























