Widgets Magazine
14
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട്ടിലെ ബിജെപി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും...


ആത്മവിശ്വാസത്തോടെയുള്ള കാൽവെപ്പുകൾ ആഗ്രഹസാഫല്യങ്ങളിലേക്കും വലിയ വിജയങ്ങളിലേക്കും നയിക്കുന്ന തികച്ചും അനുകൂലമായ


ഗായിക ആശാ ഭോസ്‌ലെയ്ക്ക് രാജ്യത്തിന്റെ യാത്രമൊഴി.... മുംബയിലെ ശിവാജി പാർക്ക് ശ്മശാനത്തിൽ ഔ​​ദ്യോ​ഗിക ബഹുമതികളോടെ സംസ്കാരം നടന്നു


ഹോർമൂസ് കടലിടുക്കിൽ യുഎസിന്റെ ഉപരോധം തുടങ്ങി.... തങ്ങളുടെ അംഗീകാരമില്ലാതെ ഒരു കപ്പലും കടത്തിവിടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ്


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..

കൊച്ചി കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റിലായ മോഡല്‍ ഡിംപിള്‍ ലാമ്പയെ കേന്ദ്രീകരിച്ച് പൊലീസിന്റെ അന്വേഷണം ഊര്‍ജ്ജിതമാക്കി.

21 NOVEMBER 2022 05:05 PM IST
മലയാളി വാര്‍ത്ത

കൂട്ടബലാല്‍സംഗം ബാറിന്റെ പങ്കും അന്വേഷിക്കുന്നു.

മെട്രോ നഗരത്തിന്റെ എല്ലാ തിന്മകളും അതേ അര്‍ത്ഥത്തില്‍ കൊച്ചിയിലും വ്യാപിക്കുന്നതിന്റെ സൂചനകളിളേയ്ക്കാണ് അടുത്തിടെയുണ്ടായ സംഭവങ്ങള്‍ തെളിയിക്കുന്നത്. നഗരമദ്യത്തില്‍ പത്തൊന്‍പത് കാരിക്ക് നേരിടേണ്ടി വന്ന കൂട്ടബലാല്‍സംഗമാണ് ഏറ്റവും ഒടുവിലത്തേത്. കൊച്ചി കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റിലായ മോഡല്‍ ഡിംപിള്‍ ലാമ്പയെ കേന്ദ്രീകരിച്ച് പൊലീസിന്റെ അന്വേഷണം ഊര്‍ജ്ജിതമാക്കി. രാജസ്ഥാന്‍ സ്വദേശിനിയായ യുവതി ഡിജെ പാര്‍ട്ടികളിലും ഫാഷന്‍ഷോകളിലും സ്ഥിരസാന്നിധ്യമായിരുന്നു. ഇവര്‍ക്ക് യുവമോഡലുകള്‍ ഉള്‍പ്പെടെ വലിയ സുഹൃദ്വലയം ഉണ്ടായിരുന്നുവെന്നാണ് വിവരം. ഡിംപിളിന്റെ പശ്ചാത്തലം പൊലീസ് പരിശോധിച്ചുവരികയാണ്. കേസിലെ കൂട്ടുപ്രതികളായ യുവാക്കളുമായി ഡിംപിളിന് എങ്ങനെയാണ് പരിചയമെന്നും അന്വേഷിക്കുകയാണ്  കൊച്ചി സിറ്റി പോലീസ്
മുംബൈ നഗരത്തേക്കാളും കൊല്‍ക്കത്തേയേക്കാളുമൊക്കെ ഭീകരന്തരീക്ഷം സൃഷ്ടിക്കുന്ന ഒരു നഗരമായി കൊച്ചി മാറിക്കഴിഞ്ഞു. കുറേകാലമായി കൊച്ചി നഗരത്തില്‍ ഒളിഞ്ഞിരിക്കുന്ന രാത്രികാല പേടി സ്വപ്നങ്ങളായ ലഹരി ഉപയോഗവും ലഹരിക്കടത്തും ബലാത്സഗവും തട്ടിക്കൊണ്ടുപോകലുമൊക്കെ കൊച്ചിക്ക് മാത്രം സ്വന്തമാവുന്ന കാഴ്ചകള്‍ ഈ അടുത്ത കാലത്തെങ്ങാനും മാറുമോ എന്നുള്ളതാണ് സാധാരണക്കാരുടെ ആശങ്ക.. കാസര്‍കോട് സ്വദേശിയായ പത്തൊന്‍പത് കാരിയെ കൊടുങ്ങല്ലൂര്‍ സംഘത്തിന് എത്തിച്ചു കൊടുത്ത രാജസ്ഥാന്‍ സ്വദേശി ഡിമ്പിള്‍ ലാംബ സെക്‌സ് റാക്കറ്റിന്റെ കണ്ണിയെന്ന അനുമാനത്തിലേയ്ക്ക പോലീസ് എത്തിയിരിക്കുന്നു. കാരണം രാജ്സ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ കൊച്ചിയിലും അവിടെ നിന്ന് മറ്റ് പലയിടത്തേയ്ക്കും എത്തിക്കുന്ന സംഘത്തില്‍പെട്ട ആളാണ് ഡിംബിള്‍ എന്ന സംശയം ബലപ്പെടുകയാണ്. ഡിംബിളിന്റെ ആഡംബര ജീവിതവും സൗഹൃദങ്ങളും വിശദമായ അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താന്‍ കഴിയുകയുള്ളൂ.

 

 

 

 

ബലാത്സംഗത്തിനിരയായ മോഡലിന്റെ മൊഴിയിലുള്ളത് പോലെ മയക്കുമരുന്ന് നല്‍കിയോയെന്ന് പോലീസിന് സ്ഥിരീകരിക്കാനായിട്ടില്ല. പരിശോധന ഫലം ലഭിച്ച ശേഷം മാത്രമാകും ഇക്കാര്യം ഉറപ്പിക്കാനാവുക. അറസ്റ്റിലായ യുവാക്കള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. അതിനാല്‍ മയക്കുമരുന്ന്, സെക്സ് റാക്കറ്റ് എന്നിവ സംബന്ധിച്ചും കൂടുതല്‍ അന്വേഷണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഡിംപിള്‍ കൊച്ചിയില്‍ എത്തിയിട്ട് എത്രനാളായി എന്നതില്‍ പൊലീസിന് വ്യക്തതയില്ല. ഡിംബിള്‍ ലാമ്പ മാത്രമാണോ ഇതിന് പിന്നിലെന്നും കണ്ടെത്തേണ്ടതുണ്ട്. പൊലീസ് എത്ര ശ്രമിച്ചിട്ടും, അല്ലെങ്കില്‍ പൊലീസിന്റെ കണ്ണില്‍ പൊടിയിട്ടുകൊണ്ട് കൊച്ചി നഗരത്തില്‍ നടന്ന് വരുന്ന കൊലപാതകങ്ങളും ബലാത്സഗങ്ങളുടെ എണ്ണവും അനുദിനം വര്‍ധിച്ച് വരുന്നു എന്നുള്ളതാണ് വസ്തുത

 

 

എന്നാല്‍ കൊച്ചിയില്‍ മോഡിലിങിനായി എത്തുന്ന പെണ്‍കുട്ടികളെ ഇത്തരം ചതി്ക്കുഴികളില്‍ വീഴ്ത്തുന്ന സംഘങ്ങള്‍ ധാരാളമായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നത് പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്.
  ഇപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്ത  ഡിംപിളിനെതിരെ ഗുരുതര ആരോപണങ്ങളാണ് 19കാരിയായ മോഡല്‍ ഉയര്‍ത്തിയിരുന്നത്. ഡിംപിള്‍ നിര്‍ബന്ധിച്ചിട്ടാണ് ബാറില്‍ പോയത്. അവിടെ വെച്ച് തന്ന ബിയറില്‍ എന്തോ പൊടി ചേര്‍ത്തതായി സംശയമുണ്ട്. പിന്നാലെ അവശനിലയിലായപ്പോള്‍ യുവാക്കളുടെ കാറില്‍ കയറാന്‍ ഡിംപിള്‍ ആവശ്യപ്പെട്ടു. കാറില്‍ ഡിംബിള്‍ കയറിയതുമില്ല. നാല് പേരോടൊപ്പ്ം അവശനിലയിലായ തന്നെ കയറ്റി വിട്ടെന്നാണ് യൂവതി പറഞ്ഞിരുന്നത്.
എന്നാല്‍ ഓടുന്ന വാഹനത്തിനുള്ളില്‍ വെച്ച് 45 മിനിട്ടോളം കൂട്ടബലാത്സംഗത്തിനിരയായി. ഇതിന് ശേഷം ഹോട്ടലില്‍ ഇറക്കി ഭക്ഷണം വാങ്ങി. എന്നാല്‍ ആ സമയം പ്രതികരിക്കാന്‍ എനിക്ക് ഭയന്നിരുന്നെന്നാണ് യുവതി പറഞ്ഞിരിക്കുന്നത്. വീണ്ടും ബാറില്‍ തിരിച്ചെത്തി ഡിംപിളിനെ കൂട്ടിയാണ് കാക്കനാട് ഇറക്കിവിട്ടത്. .
ഇതിനിടെ കേസ് അന്വേഷിക്കുന്ന കൊച്ചി സൗത്ത് പൊലീസിനെതിരെയും 19കാരി ആരോപണം ഉയര്‍ത്തി. തന്റെ ഫോണ്‍ പൊലീസ് പിടിച്ചുവെച്ചിരിക്കുകയാണെന്നും തരാന്‍ പറ്റില്ലെന്നാണ് പറയുന്നതെന്നും യുവതി അറിയിച്ചു. അന്വേഷണം ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നതെന്നും യുവതി ആരോപിച്ചിരുന്നു. എന്നാല്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന നിഗമനത്തിലാണ് പോലീസ് എത്തി നില്ക്കുന്നത്. എന്തെയാലും. ഡിംപിളിനൊപ്പം കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക്, നിതിന്‍, സുദീപ് എന്നിവരുടെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഡിമ്പിളിനൊപ്പം എത്ര വമ്പന്‍മാര്‍ വലയിലാകുമെന്ന് വിശദമായ അന്വേഷണത്തിലേ പുറത്തു വരികയുള്ളൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ലിസ്ബണിലെ ഫ്‌ളാറ്റില്‍ നിലമ്പൂര്‍ സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.,..‌  (9 minutes ago)

വീട്ടിലെ മുറിയിൽ കയറി 16 കാരിയെ ശ്വാസം മുട്ടിച്ച് കൊന്നിട്ട് 20കാരൻ ആത്മഹത്യ ചെയ്തു; രണ്ട് മുറികളിലായി മൃതദേഹം; നിലവിളിച്ച് വീട്ടുകാർ  (18 minutes ago)

തമിഴ്നാട്ടിലെ ബിജെപി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും...  (29 minutes ago)

ചെന്നൈ സൂപ്പർ കിംഗ്‌സ് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടാനിറങ്ങുന്നു....  (48 minutes ago)

.മലയാളിയായ നിയമവിദ്യാർത്ഥി കൊൽക്കത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു...  (1 hour ago)

കോഴിക്കോട് പതിനാറു വയസ്സുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ  (1 hour ago)

ആഗ്രഹസാഫല്യങ്ങളിലേക്കും വലിയ വിജയങ്ങളിലേക്കും നയിക്കുന്ന  (1 hour ago)

ഹയർ സെക്കൻഡറിയിലെ സേ (സേവ് എ ഇയർ) പരീക്ഷാമാതൃകയിൽ സ്‌കൂൾ വിദ്യാർഥികൾക്കും ഈ വർഷം പരീക്ഷ നടത്തും  (1 hour ago)

തമിഴ്നാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കന്യാകുമാരിയിലെത്തും..  (2 hours ago)

ഗായിക ആശാ ഭോസ്‌ലെയ്ക്ക് രാജ്യത്തിന്റെ യാത്രമൊഴി.... മുംബയിലെ ശിവാജി പാർക്ക് ശ്മശാനത്തിൽ ഔ​​ദ്യോ​ഗിക ബഹുമതികളോടെ സംസ്കാരം നടന്നു  (2 hours ago)

കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...  (3 hours ago)

ചിങ്ങം രാശി: വിഷുഫലം 2026  (3 hours ago)

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് സ്ഥാനം രാജിവച്ചേക്കുമെന്ന് സൂചന....  (3 hours ago)

കർക്കിടകം രാശി: വിഷുഫലം 2026  (3 hours ago)

ഹൈദരാബാദ് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 216 റൺസ് നേടി  (3 hours ago)

Malayali Vartha Recommends