ജീവൻ രക്ഷിക്കാനായില്ല, പത്തനംതിട്ടയിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയിൽപ്പെട്ട് അധ്യാപികയ്ക്ക് ദാരുണാന്ത്യം, അപകടത്തിൽ ഡ്രൈവർക്ക് പരിക്ക്

പത്തനംതിട്ടയിൽ ഓട്ടോറിക്ഷ മറിഞ്ഞ് സ്കൂൾ അധ്യാപികയ്ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. തിരുവല്ല കുമ്പനാട് നെല്ലിമല ഇഎഎൽപി സ്കൂളിലെ അധ്യാപിക തിരുവല്ല തുണ്ടത്തിൽ അഭിലാഷ് ഭവനിൽ അനിത (29) ആണ് മരിച്ചത്.
വാളകം ഭാഗത്തേക്ക് പോയ ഓട്ടോറിക്ഷ പെട്ടെന്ന് റോഡിന്റെ എതിർ വശത്തേക്ക് മറിയുക ആയിരുന്നു. ഞായറാഴ്ച വൈകിട്ട് ആയൂരിൽ ചെങ്ങമനാട് - അഞ്ചൽ റോഡിൽ പൊടിയാട്ടു വിള എൽപിഎസ് ജങ്ഷന് സമീപം ആയിരുന്നു അപകടം ഉണ്ടായത്.
ഓട്ടോറിക്ഷയുടെ അടിയിൽപ്പെട്ട അധ്യാപികയെ രക്ഷിക്കാൻ ഓട്ടോ ഡ്രൈവർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഓട്ടോറിക്ഷയുടെ അടിയിൽ നിന്നും യുവതിയെ പുറത്തെടുത്ത് അതുവഴി വന്ന വാഹനത്തിൽ കയറ്റി കൊട്ടാരക്കരയിലെ സ്വകാര്യ ആശപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha



























