കേരള സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു, മികച്ച ന്യൂസ് ക്യാമറാമാൻ കൃഷ്ണപ്രസാദ് ആർ പി... സത്രം ആദിവാസികളുടെ ദുരവസ്ഥ എന്ന പരിപാടിക്കാണ് അവാർഡ്, മികച്ച വാർത്താവതാരകൻ കെ.ആർ.ഗോപീകൃഷ്ണൻ

2021ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡുകൾ മന്ത്രി വി.എൻ.വാസവൻ പ്രഖ്യാപിച്ചു.30ാമത് സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത് .മികച്ച വാർത്താവതാരകൻ : കെ.ആർ.ഗോപീകൃഷ്ണൻ (15,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി, 24 ന്യൂസ്.മികച്ച ന്യൂസ് ക്യാമറാമാൻ : കൃഷ്ണപ്രസാദ് ആർ. പി (ഏഷ്യാനെറ്റ് ന്യൂസ്) സത്രം ആദിവാസികളുടെ ദുരവസ്ഥ എന്ന പരിപാടിക്കാണ് അവാർഡ്.
(10,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും). മനസ്സിൽ തറയ്ക്കുന്ന ദൃശ്യങ്ങളിലൂടെ ഒരു സാമൂഹിക യാഥാർത്ഥ്യത്തിന്റെ നേർചിത്രം അവതരിപ്പിക്കുന്ന പരിപാടി. ഇടുക്കി ജില്ലയിലെ ആദിവാസിവിഭാഗത്തിന്റെ ജീവിതപ്രശ്നങ്ങളെ നാച്ചുറൽ ലൈറ്റ്, പോർട്രയ്റ്റ്, ലൈറ്റ് ആന്റ് ഷെയ്ഡ് എന്നീ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി അവതരിപ്പിച്ചിരിക്കുന്നു. മികച്ച കോമ്പിയർ/ആങ്കർ : 1. പാർവതി കുര്യാക്കോസ് (വാർത്തേതര പരിപാടി)
മികച്ച ഡോക്യുമെന്ററി,ആനത്തോഴർ (സയൻസ് & എൻവയോൺമെന്റ്) (ഏഷ്യാനെറ്റ് ന്യൂസ്),സംവിധാനം : കെ. അരുൺകുമാർ 10,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും) നിർമ്മാണം : ഏഷ്യാനെറ്റ് ന്യൂസ് (15,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)
മികച്ച ഡോക്യുമെന്ററി : തോരാക്കഥകളുടെ നാഞ്ചിനാട് (ബയോഗ്രഫി) (ഏഷ്യാനെറ്റ് ന്യൂസ്) സംവിധാനം : അനീഷ് എം.ജി (10,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും) നിർമ്മാണം : ഏഷ്യാനെറ്റ് ന്യൂസ് (15,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും) വ്യക്തി ദേശത്തെ അടയാളപ്പെടുത്തുമ്പോൾ നാടും കഥാകാരനും ഒന്നാവുന്ന അപൂർവ്വ ദൃശ്യാനുഭവം, പ്രശസ്ത സാഹിത്യകാരൻ ജയമോഹന്റെ ജീവിതം.
https://www.facebook.com/Malayalivartha


























