ചെറുകഥാകൃത്തും നോവലിസ്റ്റുമായ സതീഷ് ബാബു പയ്യന്നൂരിന്റെ സംസ്‌കാരം ശനിയാഴ്ച തൃശൂരില്‍ നടക്കും....

ചെറുകഥാകൃത്തും നോവലിസ്റ്റുമായ സതീഷ് ബാബു പയ്യന്നൂരിന്റെ സംസ്‌കാരം ശനിയാഴ്ച തൃശൂരില്‍ നടക്കും. ഉച്ചക്ക് രണ്ടിന് പാറമേക്കാവ് ശാന്തിഘട്ടിലാണ് സംസ്‌കാരം നടക്കുക.
ചൊവ്വൂര്‍ ഹരിശ്രീ നഗറില്‍ അദ്ദേഹത്തിന്റെ അച്ഛനും അമ്മയും താമസിക്കുന്ന 55-ാം നമ്പര്‍ വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചക്ക് 12ന് കേരള സാഹിത്യ അക്കാദമിയിലെത്തിക്കും.ഒരു മണിക്കൂര്‍ അക്കാദമിയില്‍ പൊതുദര്ശനത്തിന് വെയക്കും. തിരുവനന്തപുരം വഞ്ചിയൂര്‍ മാതൃഭൂമി റോഡിലെ ആര്‍.പി അപ്പാര്‍ട്ട്‌മെന്റിലെ ഫ്‌ളാറ്റില്‍ വ്യാഴാഴ്ചയാണ് അദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടത്.
ഭാര്യ നാട്ടില്‍ പോയതിനാല്‍ സതീഷ്ബാബു വീട്ടില്‍ തനിച്ചായിരുന്നു. മരണം രാത്രി സംഭവിച്ചെന്നാണ് നിഗമനം. വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തതിനാല്‍ ബന്ധുക്കള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.ഏഴ് നോവലുകളും രണ്ട് കഥാസമാഹാരങ്ങളും രചിച്ച സതീഷ്ബാബു നിരവധി ടെലിവിഷന്‍ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തു.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവാണ്. ചലച്ചിത്ര അക്കാദമി, കേരള സാഹിത്യ അക്കാദമി എന്നിവയില്‍ അംഗമായിരുന്നു. 'നക്ഷത്രക്കൂടാരം' എന്ന സിനിമക്ക് തിരക്കഥ രചിച്ചു. കാരൂര്‍ പുരസ്‌കാരം, മലയാറ്റൂര്‍ അവാര്‍ഡ്, തോപ്പില്‍ രവി അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























