തുണിയഴിച്ചാടിയ യുവതി പിന്നീട് ജയിലിലോ... അര്‍ജന്റീനയുടെ ആരാധികയ്ക്ക് എന്തുപറ്റി.. വിവാദ നായികയ്ക്ക് സംഭിവിച്ചതറിയാതെ നാട്..അവസാനം വന്ന പോസിൽ എല്ലാ ഉത്തരവും...

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മല്‍സരം നടക്കവെയാണ് വിവാദമായ സംഭവമുണ്ടായത്. ഗോണ്‍സാലോ മോണ്ടിയാലിന്റെ പെനാല്‍റ്റി കിക്കില്‍ അര്‍ജന്റീന വിജയത്തിനരികെ എത്തിയപ്പോഴാണ് ആവേശത്തില്‍ ആരാധിക വസ്ത്രം അഴിച്ച് തുള്ളിച്ചാടിയത്. ഇതിന്റെ വീഡിയോ ബ്രിട്ടീഷ് മാധ്യമങ്ങള്‍ പുറത്തുവിടുകയും ചെയ്തു. നഗ്നത കാണിക്കുന്നത് ഖത്തറില്‍ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.ക്യാമറക്ക് മുമ്പിലെത്തി വസ്ത്രം അഴിച്ച് യുവതി ചാടിക്കളിക്കുന്ന വീഡിയോ ആണ് പുറത്തുവന്നതിലൊന്ന്. ഇവര്‍ക്കൊപ്പം ലുസൈല്‍ സ്റ്റേഡിയത്തില്‍ മറ്റു ഒട്ടേറെ ആരാധകരുമുണ്ടായിരുന്നു. ബ്രിട്ടീഷ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ യുവതിക്കെതിരെ ഖത്തര്‍ നടപടിയെടുക്കുമെന്ന് പ്രചാരണമുണ്ടായി.
യുവതിക്ക് തിരിച്ച് അര്‍ജന്റീനയിലേക്ക് പോകാന്‍ സാധിക്കില്ല എന്നും വാര്‍ത്തകള്‍ വന്നു.എന്നാല്‍ ഏറ്റവും ഒടുവില്‍ വന്ന വാര്‍ത്തകള്‍ പ്രകാരം യുവതി അര്‍ജന്റീനയില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഖത്തര്‍ ഭരണകൂടം ഇവര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സ്റ്റേഡിയത്തില്‍ നിന്നുള്ളതും ഖത്തറിലെ തെരുവില്‍ നിന്നുള്ളതും വിമാനത്തില്‍ മടങ്ങുന്നതുമായ ചിത്രങ്ങള്‍ യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.രണ്ട് യുവതികളാണ് വസ്ത്രം അഴിച്ച് ആഹ്ലാദിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിലൊരു യുവതിയുടെ വീഡിയോ ആണ് പ്രധാനമായും പ്രചരിച്ചത്. എന്നാല്‍ ഇരുവരും അര്‍ജന്റീനയില്‍ തിരിച്ചെത്തി. ടോപ്ലെസ് ഗേള്‍സ് എന്നാണ് മാധ്യമങ്ങള്‍ ഇവരെ വിശേഷിപ്പിച്ചിരുന്നത്. ഇതിലൊരു യുവതി നോയി ആണ്. ഇവരാണ് നാട്ടിലെത്തിയ ചിത്രങ്ങള്‍ പങ്കുവച്ചത്.ഖത്തര്‍ യാത്ര വളരെ രസകരമായിരുന്നു എന്ന് നോയി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അര്‍ജന്റീനയുടെ ജേഴ്‌സി അണിഞ്ഞുള്ള ചിത്രങ്ങളും അവര്‍ പങ്കുവച്ചിട്ടുണ്ട്. തനിക്ക് പിന്തുണ തന്ന എല്ലാ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നന്ദി എന്നും അവര്‍ കുറിച്ചു.
തന്റെ ജീവിതത്തില്‍ ഏറ്റവും നല്ല യാത്ര ഇതോടെ അവസാനിച്ചു എന്നും നോയി പറയുന്നു.ലോകകപ്പ് ഫുട്‌ബോള്‍ മികച്ച രീതിയില്‍ സംഘടിപ്പിച്ച ഖത്തറിനെ ലോക രാജ്യങ്ങള്‍ പുകഴ്ത്തിയിരുന്നു. ഖത്തറിലെ നിയമങ്ങള്‍ മല്‍സരം ആഘോഷിക്കുന്നതിന് തടസമാകും എന്നായിരുന്നു യൂറോപ്യന്‍ മാധ്യമങ്ങളിലെ വാര്‍ത്തകള്‍. ഖത്തറില്‍ മദ്യം നല്‍കാത്തതും പൊതുസ്ഥലത്തുള്ള വസ്ത്ര ധാരണത്തിലെ നിബന്ധനയുമെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഖത്തര്‍ അമീറിന് നന്ദി പറഞ്ഞതാണ് ഫിഫ അധ്യക്ഷന്‍ മടങ്ങിയത്.
https://www.facebook.com/Malayalivartha

























