അപകടത്തിനു കോർപറേഷൻ വിശദീകരണം നൽകണം; തൽക്കാലം ക്രിമിനൽ നടപടികൾ സ്വീകരിക്കുന്നില്ല; ഇതു ഇളവായി കണക്കാക്കിയാൽ മതി; സമൂഹത്തിലെ ഒരാൾ പോലും ഈ വിഷയത്തിൽ പ്രതികരിച്ചില്ല; തൃശൂരിൽ തോരണം കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികയ്ക്കു പരുക്കേറ്റ സംഭവം; പൊട്ടിത്തെറിച്ച് ഹൈക്കോടതി

തൃശൂരിൽ തോരണം കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികയ്ക്കു പരുക്കേറ്റിരുന്നു. ഈ സംഭവത്തിൽ ഹൈക്കോടതി പൊട്ടിത്തെറിച്ചിരിക്കുകയാണ്. കോർപറേഷൻ സെക്രട്ടറിക്കു ഹൈക്കോടതി ശാസന നൽകിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദേശാനുസരണം കോർപറേഷൻ സെക്രട്ടറി ഹാജരായി. അപ്പോഴാണ് കോടതി ശാസിച്ചത്. അപകടത്തിനു കോർപറേഷൻ വിശദീകരണം നൽകണമെന്നു കോടതി വ്യക്തമാക്കുകയും ചെയ്തു.
തൽക്കാലം ക്രിമിനൽ നടപടികൾ സ്വീകരിക്കുന്നില്ലെന്നു കോടതി വ്യക്തമാക്കി. ഇതു ഇളവായി കണക്കാക്കിയാൽ മതിയെന്നു കോടതി പറഞ്ഞിരിക്കുകയാണ്. മാത്രമല്ല മറ്റൊരു നിർദേശം കൂടെ ഹൈക്കോടതി നൽകി. അതായത് ജനുവരി 12നു വീണ്ടും ഹാജരായി വിശദീകരണം നൽകണമെന്നാണ് നിർദേശിച്ചിരിക്കുന്നത് . സമൂഹത്തിലെ ഒരാൾ പോലും ഈ വിഷയത്തിൽ പ്രതികരിച്ചില്ലെന്ന നിർണായകമായ കാര്യവും കോടതി ചൂണ്ടിക്കണിച്ചു . കഴിഞ്ഞ ദിവസമായിരുന്നു സ്കൂട്ടറിൽ പോകുകയായിരുന്ന അഭിഭാഷകയുടെ കഴുത്തിൽ കിസാൻ സഭ ദേശീയ സമ്മേളനത്തിനായി സ്ഥാപിച്ച തോരണം കുരുങ്ങി അപകടം സംഭവിച്ചത് .
പ്ലാസ്റ്റിക് കയർ കഴുത്തിൽ മുറുകി പരുക്കേൽക്കുകയായിരുന്നു. ഇക്കാര്യം കാണിച്ച് ഇവർ കലക്ടർക്കും പൊലീസിനും പരാതി നൽകി. ഇതോടെയാണ് ഈ സംഭവം പുറത്തറിയുന്നത്. അനധികൃത കൊടി തോരണങ്ങൾക്കെതിരെ ഹൈക്കോടതി കർശന ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു.എന്നിട്ടും ഒന്നും നടപ്പിലാക്കിയില്ല. ഈ സാഹചര്യത്തിൽ സംഭവം കോടതിയുടെ ശ്രദ്ധയിൽപെട്ടു. അതോടെ കടുത്ത വിമർശനമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.
അതേസമയം ഇന്ന് മറ്റൊരു നിർണായക കേസ് കൂടെ ഹൈക്കോടതി പരിഗണിച്ചിരുന്നു.പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താലിൽ പൊതുമുതൽ നശിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസാണ് പരിഗണിച്ചത്.
ഈ കേസിൽ സർക്കാർ ഹൈകോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞു.സ്വത്തുക്കൾ കണ്ടു കെട്ടാനുള്ള ഉത്തരവ് നടപ്പാക്കുന്നതിലെ വീഴ്ചയിൽ ഹൈക്കോടതിയിലാണ് നിരുപാധികം ക്ഷമ ചോദിച്ചത്. പൊതുമുതൽ നശിപ്പിച്ച സംഭവം അതീവ ഗൗരവമുള്ളതെന്ന് ഹൈക്കോടതിയും പറഞ്ഞു.
https://www.facebook.com/Malayalivartha

























