പുറത്തേക്ക് പോയി ഏറെനേരമായിട്ടും കണ്ടില്ല, രാവിലെ നടക്കാനിറങ്ങിയ യുവാവ് വീടിന് സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ, അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ്...!

ആലപ്പുഴയിൽ യുവാവിനെ വീടിന് സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറാട്ടുപുഴ കിഴക്കേക്കര പട്ടോളിമാർക്കറ്റ് വാഴശ്ശേരിൽ പുതുവൽ വിശ്വംഭരന്റെ മകൻ സനിൽകുമാറിനെ (38) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ രാവിലെ ഉറക്കമുണർന്നെണീറ്റ സനിൽ നടക്കാനിറങ്ങിയിരുന്നു.
ഇയാൾ വീടിനു സൈഡിലുള്ള റോഡിലൂടെ നടന്നു പോകുന്നത് വീട്ടുകാര്‍ കണ്ടിരുന്നു. എന്നാൽ ഏറെനേരമായിട്ടും സനിലിനെ കാണാഞ്ഞതിനെ തുടർന്ന് ബന്ധുക്കള്‍ തിരക്കിച്ചെന്നപ്പോഴാണ് കായലിലേക്ക് നീരൊഴുക്കുളള ചെറിയ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അമ്മ: രാധാമണി. ഭാര്യ: ലതിക. മക്കൾ: കാശിനാഥൻ, കീർത്തി.
https://www.facebook.com/Malayalivartha

























