ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങി വരവേ ദുരന്തം.... ഇടുക്കി കുമളിക്ക് സമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം എട്ടായി .... ഇന്നലെ രാത്രി പത്തരയോടെ തേക്കടി കമ്പം ദേശീയപാതയിലാണ് അപകടം, സംഭവത്തില്‍ മരിച്ചത് തമിഴ്നാട് തേനി സ്വദേശികള്‍

ഇടുക്കി കുമളിക്ക് സമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 8 മരണം. ഇന്നലെ രാത്രി പത്തരയോടെ തേക്കടി കമ്പം ദേശീയപാതയിലാണ് അപകടം നടന്നത്. തമിഴ്നാട് തേനി സ്വദേശികളാണ് സംഭവത്തില്‍ മരിച്ചത്.
ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങി വരുന്ന വഴിയാണ് തീര്‍ഥാടകര്‍ സഞ്ചരിച്ച ടവേര കാര്‍ അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ 10 പേരാണ് ഉണ്ടായിരുന്നതെന്ന വിവരം. കുട്ടി കുമളിയിലെ സ്വകാര്യ ആശുപത്രിയിലാണ് നിലവിലുള്ളത്. മരിച്ചവരുടെ മൃതദേഹം തേനിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റ രണ്ട് പേരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
അതേസമയം . രക്ഷാപ്രവര്‍ത്തനം നടത്തിയത് കുമളി പോലീസും പ്രദേശവാസികളും തമിഴ്നാട് പോലീസും ചേര്‍ന്നാണ്. ഡിസംബര്‍ മാസങ്ങളില്‍ മഞ്ഞ് കൂടിയതായതിനാല്‍ റോഡ് ശരിയായ രീതിയില്‍ കാണാത്തതാണോ അപകടകാരണമെന്നാണ് സംശയം.
https://www.facebook.com/Malayalivartha

























