Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

78ലും ബാല്യത്തിന് അങ്കം... ജയില്‍മോചിതനായ രാജ്യാന്തര കൊടുംകുറ്റവാളി ചാള്‍സ് ശോഭരാജിനെ ഫ്രാന്‍സിലേക്ക് നാടുകടത്തി; 20 അരും കൊലകള്‍ നടത്തിയിട്ടും ശോഭരാജ് വാണത് കിരീടം വയ്ക്കാത്ത രാജാവിനെ പോലെ; വെന്തുരുകിയ ജീവിതം

24 DECEMBER 2022 08:08 AM IST
മലയാളി വാര്‍ത്ത

More Stories...

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും

ലോകം മുഴുവന്‍ വാര്‍ത്തകളില്‍ നിറയുകയാണ് ഫ്രഞ്ചുകാരനായ 78കാരന്‍ ചാള്‍സ് ശോഭരാജ്. ജയില്‍മോചിതനായ രാജ്യാന്തര കൊടുംകുറ്റവാളി ചാള്‍സ് ശോഭരാജിനെ ഫ്രാന്‍സിലേക്ക് നാടുകടത്തി. പ്രായാധിക്യം പരിഗണിച്ച് 2 ദിവസം മുന്‍പാണ് നേപ്പാള്‍ സുപ്രീം കോടതി ശോഭരാജിനെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. വെള്ളിയാഴ്ച രാവിലെ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കനത്ത സുരക്ഷയുടെ അകമ്പടിയോടെ ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനത്തില്‍ ദോഹയിലെത്തിച്ചു.

ദോഹയില്‍ നിന്ന് പാരിസിലേക്ക് കൊണ്ടുപോകും. പാരിസില്‍ ശോഭരാജിന്റെ മകളും അമ്മയും കാത്തുനില്‍ക്കുമെന്ന് അഭിഭാഷകനായ സുധേഷ് സുബേദി വ്യക്തമാക്കി. 10 വര്‍ഷം നേപ്പാളില്‍ പ്രവേശിക്കുന്നതിന് ശോഭരാജിന് വിലക്കുണ്ട്. നേപ്പാളിലെ ഗംഗാലാല്‍ ആശുപത്രിയില്‍ 10 ദിവസം ചികിത്സ നടത്തണമെന്ന് ശോഭരാജ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, അധികൃതര്‍ അനുമതി നല്‍കിയില്ല. 2017 ല്‍ ഈ ആശുപത്രിയിലാണ് ശോഭരാജ് ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായത്.

സിനിമാകഥകളെപ്പോലും വെല്ലുന്നതാണ് ശോഭരാജിന്റെ ജീവിതം. ഇന്ത്യന്‍ വംശജനായ അച്ഛന്റെയും വിയറ്റ്‌നാം വംശജയായ അമ്മയുടെയും മകനായി ജനിച്ച ചാള്‍സ് 1960-കളില്‍ ചെറിയ കുറ്റകൃത്യങ്ങളില്‍ തുടങ്ങി പരമ്പരക്കൊലയാളിയായിമാറി.

വേണമെന്നുതീരുമാനിച്ചാല്‍ കൊലപാതകവും രാജ്യങ്ങളില്‍നിന്ന് രാജ്യങ്ങളിലേക്കുള്ള പിടികൂടപ്പെടാതെയുള്ള സഞ്ചാരവും ശോഭ്രാജിന് അനായാസ കാര്യങ്ങളായിരുന്നു. അതുകൊണ്ടാണ് കാഠ്മണ്ഡുവിലെ ജയിലില്‍ എന്നിനി മോചനം എന്നറിയാതെ കിടക്കുമ്പോഴും തന്റെ ഹൃദയശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ രമേഷ് കൊയ്രാളയോട് അയാള്‍ ഇങ്ങനെ പറഞ്ഞത്: ''കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ചെക് പോയന്റിലൂടെ വേണമെങ്കില്‍ ഞാന്‍ ഇപ്പോഴും ഒരാനയെ കടത്തിക്കൊണ്ടുവരാം.''

വിയറ്റ്നാംകാരിയായ അമ്മയ്ക്കും ഇന്ത്യക്കാരനായ അച്ഛനും പിറന്ന ചാള്‍സിന്റെ കുട്ടിക്കാലം ഏകാന്തതയുടെയും ദേശങ്ങളില്‍നിന്നും ദേശങ്ങളിലേക്കുള്ള അലച്ചിലുകളുടേതുമായിരുന്നു. അമ്മയും അച്ഛനും പിരിഞ്ഞപ്പോള്‍ അമ്മയ്ക്കും ഫ്രഞ്ച് പട്ടാള ഉദ്യോഗസ്ഥനായ രണ്ടാനച്ഛനും ഒപ്പമായിരുന്നു ആ കുട്ടിയുടെ താമസം. എന്നെങ്കിലും തന്റെ അച്ഛന്‍ വന്ന് തന്നെ കൂട്ടിക്കൊണ്ടുപോകും എന്നയാള്‍ കരുതി. ഒരു രാജ്യവും അയാള്‍ക്ക് പൗരത്വം കൊടുക്കാന്‍ തയ്യാറായില്ല; ആരും അയാള്‍ക്ക് രക്ഷാകര്‍ത്തൃത്വത്തിന്റെ കരുതല്‍ നല്‍കിയില്ല. രക്ഷപ്പെടാന്‍ വേണ്ടിയാണ് ശോഭ്രാജ് തന്റെ ആദ്യ ഭവനഭേദനം നടത്തുന്നത്. പിന്നീട് അയാള്‍ അതില്‍ രസം കണ്ടെത്തി; അതിര്‍ത്തികള്‍ ഭേദിച്ച് അയാളുടെ കുറ്റവാസന പടര്‍ന്നു.

ചന്താള്‍ എന്ന കാമുകി ഭാര്യയായി. അവളുമായുള്ള അലച്ചിലുകള്‍ അയാളെ ഇറാനിലും അഫ്ഗാനിസ്താനിലും അവിടത്തെ ജയിലുകളിലുമെത്തിച്ചു; ആ ജയിലുകളില്‍നിന്നെല്ലാം അദ്ഭുതകരമായി ചാള്‍സ് രക്ഷപ്പെട്ടു. തനിക്ക് തടസ്സംനിന്നവരെ കൊന്നൊഴിവാക്കാന്‍ അയാള്‍ ഒട്ടും മടിച്ചില്ല.

1970-കളിലെ ഹിപ്പി സംസ്‌കാര കാലത്തായിരുന്നു ചാള്‍സ് ശോഭ്രാജിന്റെ പ്രമാദമായ കൊലപാതകങ്ങലെല്ലാം. ഹിപ്പി സംസ്‌കാരത്തിന്റെ ഭാഗമായി അലഞ്ഞലഞ്ഞ് ബാങ്കോക്കിലെത്തിയ സ്ത്രീകളുടെയും പുരുഷന്മാരുടെയും ശവശരീരങ്ങള്‍ കടല്‍ത്തീരങ്ങളിലടിഞ്ഞുതുടങ്ങി. അവസാനത്തെ ഇരയായ ഹെന്റിക് ബിന്‍ടാന്‍ജെ എന്നയാള്‍ മരിച്ച അതേദിവസംതന്നെ ബാങ്കോക്ക് വിമാനത്താവളത്തില്‍നിന്ന് റോയല്‍ നേപ്പാള്‍ എയര്‍ലൈന്‍സില്‍ കാഠ്മണ്ഡുവിലേക്ക് പറന്നതായി കണ്ടുപിടിക്കപ്പെട്ടു! മരിച്ചയാള്‍ വിമാനയാത്ര നടത്തുന്ന അദ്ഭുതകമായ അവസ്ഥ. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രണ്ട് ഹിപ്പികളുടെ മൃതദേഹങ്ങള്‍ കാഠ്മണ്ഡുവിന്റെ പരിസരങ്ങളില്‍ കണ്ടെത്തി. മരിച്ച അതേ ദിവസങ്ങളില്‍ അവര്‍ വിമാനം കയറി ഗോവയിലേക്ക് പോയിരിക്കുന്നു! ഒരു വര്‍ഷത്തിനുശേഷം ഷീന്‍ ലുക് സോളമന്‍ എന്ന ഫ്രഞ്ച് യാത്രികന്‍ ഹോട്ടല്‍മുറിയില്‍ വിഷംതീണ്ടി മരിച്ചുകിടന്നു. തൊട്ടടുത്ത ദിവസങ്ങളില്‍ ഡല്‍ഹിയിലെ വിക്രം ഹോട്ടലില്‍ ഒരു സംഘം ഫ്രഞ്ച് സ്‌കൂള്‍ കുട്ടികളുടെ ഭക്ഷണത്തില്‍ വിഷം ചേര്‍ക്കപ്പെട്ടു. പിടിക്കപ്പെട്ടത് ചാള്‍സ് ശോഭ്രാജായിരുന്നു. അന്ന് അയാളില്‍നിന്നും ഒട്ടേറെ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുത്തു -ബാങ്കോക്കിലും നേപ്പാളിലും ഗോവയിലുമെല്ലാം കൊല്ലപ്പെട്ടവരുടേതായിരുന്നു അവ.

സുമുഖനും ശാന്തനും ആരെയും ആകര്‍ഷിക്കുന്ന വാക് ചാതുരിയുമുള്ള ചാള്‍സ് ശോഭ്രാജിന് ജയിലുകള്‍ തടവറകളായില്ല. തിഹാര്‍ ജയിലില്‍ അയാള്‍ രാജാവായി വാണു. നിയമത്തിലും മനശ്ശാസ്ത്രത്തിലും പരിജ്ഞാനം നേടി. ഇന്ത്യയിലെ ശിക്ഷ അവസാനിച്ച് പുറത്തുവിടുന്ന ദിവസം തന്നെ തായ്ലാന്‍ഡ് സര്‍ക്കാരിന് കൈമാറും എന്നറിഞ്ഞ ചാള്‍സ് തായ് നിയമം പഠിച്ചു. ഇരുപതുവര്‍ഷത്തിനകം പിടികൂടപ്പെട്ടില്ലെങ്കില്‍ ആ കേസ് സ്വയം ഇല്ലാതാവും എന്നതായിരുന്നു തായ് നിയമം. തന്റെ ശിക്ഷാകാലാവധി തീരുംമുമ്പേ ജയില്‍ചാടിയ ചാള്‍സ് പുറത്തുപോയി മറ്റൊരു കുറ്റകൃത്യം ചെയ്ത് ജയിലില്‍ തിരിച്ചെത്തി ഇന്ത്യയില്‍ തുടരാനുള്ള 'സര്‍ട്ടിഫിക്കറ്റ്'കരസ്ഥമാക്കി. താന്‍ ചെയ്യുന്നതൊന്നും കുറ്റമാണ് എന്ന് ശോഭ്രാജ് ഒരിക്കലും വിശ്വസിച്ചില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (57 minutes ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (1 hour ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (1 hour ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (1 hour ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (1 hour ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (1 hour ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (9 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (9 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (9 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (10 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (10 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (10 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (10 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (12 hours ago)

Malayali Vartha Recommends