ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റാനുള്ള സര്‍വകലാശാലാ നിയമഭേദഗതി ബില്ലില്‍ ഒപ്പിടില്ല.... തുടര്‍നടപടി എന്താവണമെന്ന് നിയമോപദേശം തേടി ഗവര്‍ണര്‍

ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റാനുള്ള സര്‍വകലാശാലാ നിയമഭേദഗതി ബില്ലില്‍ ഒപ്പിടില്ല.... തുടര്‍നടപടി എന്താവണമെന്ന് നിയമോപദേശം തേടി ഗവര്‍ണര്‍
രണ്ടു വഴികളാണ് പരിഗണിക്കുന്നത്. ഉന്നതവിദ്യാഭ്യാസം കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യ അധികാരമുള്ള വിഷയമായതിനാല്‍ ബില്ല് രാഷ്ട്രപതിക്ക് അയയ്ക്കുകയാണ് ഒന്ന്. ഒപ്പിടാന്‍ ഭരണഘടനയില്‍ സമയപരിധി പറയാത്തതിനാല്‍ ബില്ല് രാജ്ഭവനില്‍ തന്നെ തടഞ്ഞുവയ്ക്കുകയാണ് രണ്ടാമത്തേത്.
ബില്ല് രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ഒരുപ്രാവശ്യം ഗവര്‍ണര്‍ പറഞ്ഞിരുന്നു. പിന്നീടത് ആവര്‍ത്തിച്ചിട്ടില്ല. ഗവര്‍ണര്‍മാര്‍ സ്വമേധയാ ബില്ല് രാഷ്ട്രപതിക്കയച്ച ചരിത്രമില്ല. രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത ബില്ലുകള്‍ മാത്രമേ ഗവര്‍ണര്‍മാര്‍ രാഷ്ട്രപതിക്ക് അയച്ചിട്ടുള്ള പതിവുള്ളൂ.
കേന്ദ്രനിയമത്തിന് വിരുദ്ധമാണോയെന്ന് പരിശോധിക്കാനായി രാഷ്ട്രപതിക്ക് അയയ്ക്കണമെന്ന് നിയമവകുപ്പ് ബില്ലിനൊപ്പം ശുപാര്‍ശ നല്‍കുകയാണ് പതിവുള്ളത്. ഇത്തവണ ബില്ലുകള്‍ക്കൊപ്പം അത്തരമൊരു ശുപാര്‍ശയില്ല.
മാത്രമല്ല, നേരത്തേ നിയമസഭ പാസാക്കിയ സര്‍വകലാശാലാ നിയമങ്ങള്‍ ഭേദഗതി ചെയ്തതാണെന്നും ഇത് സംസ്ഥാന അധികാരത്തില്‍ പെടുന്നതാണെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുമുണ്ട്. അതിനാല്‍ ഭരണഘടനയുടെ അനുച്ഛേദം 200പ്രകാരം രാഷ്ട്രപതിക്ക് ബില്ല് അയയ്ക്കുന്നതില്‍ തെറ്റുണ്ടോയെന്ന് നിയമോപദേശകനോട് ആരാഞ്ഞ് ഗവര്‍ണര്‍.
ഒപ്പിടാതെ ബില്ല് രാജ്ഭവനില്‍ തടഞ്ഞുവച്ചാല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനുമാവില്ല. വിവാദമായ ലോകായുക്ത, വൈസ്ചാന്‍സലര്‍ നിയമന ഭേദഗതി അടക്കം നാല് ബില്ലുകള്‍ തടഞ്ഞുവച്ചിട്ടുണ്ട്. ഒപ്പിടാന്‍ സമയപരിധിയില്ലാത്തതിനാല്‍ കോടതിയില്‍ പോയാലും ഗുണമുണ്ടാവില്ല. ബില്‍ പുന:പരിശോധനയ്ക്ക് തിരിച്ചയയ്ക്കാനായി ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. ഭേദഗതികളോടെയോ അല്ലാതെയോ ബില്‍ നിയമസഭ വീണ്ടും പരിഗണിച്ച് ഗവര്‍ണര്‍ക്കയച്ചാല്‍ ഒപ്പിട്ടേ പറ്റൂ. അതിനാല്‍ ആ വഴി ഗവര്‍ണര്‍ തേടാന്‍ സാധ്യതയില്ല.
https://www.facebook.com/Malayalivartha

























