മോഷണം നടത്തുക തന്ത്രപൂര്‍വ്വം....കുഴഞ്ഞ് വീഴുന്നതായി അഭിനയിച്ച് തിക്കും തിരക്കുമുണ്ടാക്കി മാല പൊട്ടിച്ചു കടന്നുകളഞ്ഞിരുന്ന സംഘം ഒടുവില്‍ പൊലീസ് പിടിയില്‍...

മോഷണം നടത്തുക തന്ത്രപൂര്‍വ്വം....തിക്കും തിരക്കുമുണ്ടാക്കി മാല പൊട്ടിച്ചു കടന്നുകളഞ്ഞിരുന്ന സംഘം ഒടുവില്‍ പൊലീസ് പിടിയില്‍...
ട്രിച്ചി സമയല്‍പുരം ദേവി (39), ശാന്തി (27), അനു (22) എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.
പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍നിന്നു വയോധികയുടെ 2 പവന്റെ മാലയും ബസ് യാത്രികയായ മധ്യവയസ്‌കയുടെ 4.5 പവന്‍ മാലയും ഇവര്‍ മോഷ്ടിച്ചതു കണ്ടെത്തി. വളരെ തന്ത്രപരമായാണ് മൂവര്‍ സംഘം മോഷണം ആസൂത്രണം ചെയ്തിരുന്നതെന്ന് പെരുമ്പാവൂര്‍ പൊലീസ് പറഞ്ഞു.
ആശുപത്രിയിലെത്തിയ മോഷണ സംഘത്തിലൊരാള്‍ കുഴഞ്ഞുവീഴുന്നതായി അഭിനയിച്ചു. ഇതു കണ്ട് ആളുകള്‍ ഓടിക്കൂടിയപ്പോള്‍ സംഘത്തിലെ മറ്റൊരു സ്ത്രീ മാല പൊട്ടിച്ച് കടന്നു കളഞ്ഞു.
ബസിലും തിരക്കു കൂട്ടിയാണ് മാല കവര്‍ന്നത്. അടുത്ത മോഷണത്തിന് പദ്ധതിയിടുമ്പോഴാണ് പിടിയിലാകുന്നത്. കഴിഞ്ഞ മാസമാണ് ശാന്തി ജയിലില്‍ നിന്നിറങ്ങിയതെന്നു പൊലീസ് .
"
https://www.facebook.com/Malayalivartha

























