ശബരിമലയില്‍ മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കി വഹിച്ചുള്ള രഥഘോഷയാത്ര തുടങ്ങി.... വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണത്തിന് ശേഷം 26ന് വൈകിട്ട് ദീപാരാധനയ്ക്ക് മുന്‍പ് ശബരിമല സന്നിധാനത്ത് എത്തിച്ചേരും

ശബരിമലയില്‍ മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കി വഹിച്ചുള്ള രഥഘോഷയാത്ര ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ടു.
ക്ഷേത്രത്തിന്റെ സ്‌ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരുന്ന തങ്ക അങ്കി, ഇന്നലെ രാവിലെ ഏഴിന് ശരണം വിളികളാല്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ പ്രത്യേകം അലങ്കരിച്ച രഥത്തിലേക്ക് കയറ്റി.
വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണത്തിന് ശേഷം 26ന് വൈകിട്ട് ദീപാരാധനയ്ക്ക് മുന്‍പ് ശബരിമല സന്നിധാനത്ത് എത്തിച്ചേരും. 450 പവന്‍ തൂക്കമുള്ള തങ്ക അങ്കി, മണ്ഡല പൂജയ്ക്ക് അയ്യപ്പ സ്വാമിക്ക് ചാര്‍ത്താനായി തിരുവിതാംകൂര്‍ മഹാരാജാവ് ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ നടയ്ക്കു വച്ചതാണ്.
പത്തനംതിട്ട എ.ആര്‍. ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് എം.സി. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ 60 അംഗ പൊലീസ് സേനയാണ് ഘോഷയാത്രയ്ക്ക് സുരക്ഷ ഒരുക്കുന്നത്. അഗ്നിശമന സേനയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും അനുഗമിക്കുന്നുണ്ട്.
"
https://www.facebook.com/Malayalivartha

























