കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്നു ഡല്‍ഹിയില്‍ പ്രവേശിക്കും.... തെന്നിന്ത്യന്‍ സൂപ്പര്‍താരം കമല്‍ഹാസന്‍, കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ എന്നിവര്‍ക്കൊപ്പം സ്വാതന്ത്ര്യസമരസേനാനികളുടെ കുടുംബാംഗങ്ങളും യാത്രയില്‍ അണിചേരും

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്നു ഡല്‍ഹിയില്‍ പ്രവേശിക്കും. തെന്നിന്ത്യന്‍ സൂപ്പര്‍താരം കമല്‍ഹാസന്‍, കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ എന്നിവര്‍ക്കൊപ്പം സ്വാതന്ത്ര്യസമരസേനാനികളുടെ കുടുംബാംഗങ്ങളും യാത്രയില്‍ അണിചേരുമെന്ന് ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അനില്‍ ചൗധരി.
ഇന്നു പുലര്‍ച്ചെ ആറുമണിക്ക് ബദര്‍പുര്‍ അതിര്‍ത്തിയിലൂടെ യാത്ര ഡല്‍ഹിയിലെത്തുമെന്നും അദ്ദേഹം അറിയിച്ചു.കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍നിന്ന് തുടങ്ങിയ യാത്ര തമിഴ്‌നാട്, കേരളം, കര്‍ണാടക, തെലുങ്കാന, ആന്ധ്ര, മഹാരാഷ് ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ പര്യടനം പൂര്‍ത്തിയാക്കിയാണ് ഡല്‍ഹിയിലേക്കു കടക്കുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആവശ്യപ്രകാരം ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുമെന്ന് കഴിഞ്ഞയാഴ്ച കമല്‍ഹാസന്‍ വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha

























