35 കിലോ ഭക്ഷ്യധാന്യങ്ങള്‍ ഒരു വര്‍ഷത്തേക്കു സൗജന്യമായി നല്‍കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനം... ആനുകൂല്യം ലഭിക്കുക 81.35 കോടി പേര്‍ക്ക്

35 കിലോ ഭക്ഷ്യധാന്യങ്ങള്‍ ഒരു വര്‍ഷത്തേക്കു സൗജന്യമായി നല്‍കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനം... ആനുകൂല്യം ലഭിക്കുക 81.35 കോടി പേര്‍ക്ക്. ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം പ്രതിമാസം 21 കിലോ അരി 3 രൂപ നിരക്കിലും 14 കിലോ ഗോതമ്പ് 2 രൂപ നിരക്കിലും നല്‍കിയിരുന്നത് സൗജന്യമാക്കുകയാണു ചെയ്തത്.
കോവിഡ് സാഹചര്യത്തില്‍ 5 കിലോ അരി സൗജന്യമായി നല്‍കുന്ന പദ്ധതിയും ഇതിലേക്കു ചേര്‍ത്തതായി മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച മന്ത്രിമാരായ പീയൂഷ് ഗോയലും അനുരാഗ് ഠാക്കൂറും പറഞ്ഞു.
2 ലക്ഷം കോടി രൂപ ഇതിനായി ചെലവു വരും. അടുത്ത വര്‍ഷം ഡിസംബര്‍ വരെ സൗജന്യം തുടരും. 2024 ലെ തിരഞ്ഞെടുപ്പു വര്‍ഷത്തിലും പദ്ധതി നീണ്ടേക്കുമെന്നു സൂചന.
"
https://www.facebook.com/Malayalivartha

























