തിരുവല്ലം തിരുവഴിമുക്ക് എണ്‍പതുകാരി കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍

തിരുവല്ലം തിരുവഴിമുക്ക് എണ്‍പതുകാരി കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍. തിരുവല്ലം തിരുവഴിമുക്ക് ടി.സി 57/1276 സൗമ്യ ക്വാട്ടേജില്‍ ജഗദമ്മ (80) യാണ് വീട്ടുമുറ്റത്ത് കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ പൊലീസ് പിടിയിലായ ഭര്‍ത്താവ് ബാലാനന്ദനെ (84) റിമാന്‍ഡ് ചെയ്തു.
വ്യാഴാഴ്ച വൈകിട്ട് 2.45ന് നടന്ന സംഭവത്തില്‍ കൊല്ലപ്പെട്ട ജഗദമ്മയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നലെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.മുതുകിന് താഴെ ഏറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമായതെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറഞ്ഞതായി തിരുവല്ലം എസ്.എച്ച്.ഒ രാഹുല്‍ രവീന്ദ്രന്‍ പറഞ്ഞു.
വയറിലും മുതുകിലും രണ്ട് കുത്ത് ഏറ്റിട്ടുണ്ട്. കഴുത്തില്‍ ഒരിടത്താണ് കുത്തേറ്റത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പൊലീസ് .
"
https://www.facebook.com/Malayalivartha

























