സ്വര്‍ണം ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍... വിദേശത്ത് നിന്നും കടത്തിയ സ്വര്‍ണം കൊച്ചി നെടുമ്പാശേരിയില്‍ വിമാനത്താവളത്തില്‍ പിടികൂടി...

വിദേശത്ത് നിന്നും കടത്തിയ സ്വര്‍ണം, കൊച്ചി നെടുമ്പാശേരിയില്‍ വിമാനത്താവളത്തില്‍ പിടികൂടി. ഒരു കിലോ സ്വര്‍ണവുമായി ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരന്‍ അറസ്റ്റിലായി. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച സ്വര്‍ണം പിടികൂടിയത്.
വിപണിയില്‍ 45 ലക്ഷത്തിലേറെ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. അതിനിടെ നെടുമ്പാശേരിയില്‍ വിമാനത്തിന്റെ ശുചി മുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 40 ലക്ഷം രൂപയുടെ സ്വര്‍ണം കണ്ടെത്തി.
ദുബൈയില്‍ നിന്നും നെടുമ്പാശേരിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന്റെ ശുചി മുറിയിലാണ് കസ്റ്റംസിന്റെ പരിശോധനയില്‍ 815 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്.
പരിശോധനയില്‍ പിടിക്കപ്പെടുമോയെന്ന ആശങ്കയില്‍ സ്വര്‍ണവുമായി എത്തിയ യാത്രക്കാരന്‍ ഉപേക്ഷിച്ചതാകാമെന്ന് നിഗമനം.
"
https://www.facebook.com/Malayalivartha

























