കുണ്ടറയില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം...ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടം

കുണ്ടറയില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം...ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടം നടന്നത്. കുണ്ടറയിലാണ് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് രണ്ട് പേര്‍ മരിച്ചത്. കുണ്ടറ സ്വദേശി ജോബിന്‍ ഡിക്രൂസ്, പേരയം സ്വദേശി ആഗ്നല്‍ സ്റ്റീഫന്‍ എന്നിവരാണ് മരിച്ചത്.
മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൊട്ടിയത്ത് നിന്ന് കുണ്ടറയിലേക്ക് വരികയായിരുന്നു കാര്‍. കുണ്ടറ പെരുമ്പുഴ സൊസൈറ്റിമുക്കിന് സമീപമുള്ള വലിയ പാലമരത്തിലാണ് കാര്‍ ഇടിച്ചത്. അപകടം സംഭവിച്ചതിന് പിന്നാലെ കാറിലുണ്ടായിരുന്ന അഞ്ച് പേരും പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.
പരിക്കേറ്റ ഒരാളില്‍ നിന്നും ഒപ്പം സിസിടിവി ദൃശ്യങ്ങളില്‍ നിന്നുമാണ് അപകടത്തിന്റെ കാരണം വ്യക്തമായത്. അമിതവേഗത്തിലായിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കൊട്ടിയത്തേയും കൊല്ലത്തേയും സ്വകാര്യ ആശുപത്രികളിലാണ് സൂക്ഷിച്ചിരിക്കുന്നത്.കുണ്ടറ പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
"
https://www.facebook.com/Malayalivartha

























