മുട്ടട നരഹത്യാശ്രമ കേസ് ..വിചാരണ ഉടന്‍ ആരംഭിക്കും, അഞ്ചുമുക്കു വയല്‍ സ്വദേശികളായ 3 യുവാക്കളെ മാരകായുധങ്ങളാല്‍ കഠിന ദേഹോപദ്രവമേല്‍പ്പിച്ച് നരഹത്യ ചെയ്യാന്‍ ശ്രമിച്ച മുട്ടട നര ഹത്യാ ശ്രമ കേസ് വിചാരണക്കായി തിരുവനന്തപുരം സെഷന്‍സ് കോടതിയിലേക്കയച്ചു

അഞ്ചുമുക്കു വയല്‍ സ്വദേശികളായ 3 യുവാക്കളെ മാരകായുധങ്ങളാല്‍ കഠിന ദേഹോപദ്രവമേല്‍പ്പിച്ച് നരഹത്യ ചെയ്യാന്‍ ശ്രമിച്ച മുട്ടട നര ഹത്യാ ശ്രമ കേസ് വിചാരണക്കായി തിരുവനന്തപുരം സെഷന്‍സ് കോടതിയിലേക്കയച്ചു. തിരുവനന്തപുരം അഞ്ചാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയാണ് കേസ് വിചാരണക്കായി കമ്മിറ്റ് ചെയ്തയച്ചത്.
കുടപ്പനക്കുന്ന് കിണവൂര്‍ മുണ്ടേക്കോണം സ്വദേശികളായ വൈശാഖ് (34) , രതീഷ് എന്ന അമ്പാടി (33) , വട്ടപ്പാറ ചിറ്റാഴ പുന്നകുന്ന് സ്വദേശി ജിജു.എസ് (34) എന്നിവരാണ് വിചാരണ നേരിടേണ്ട കേസിലെ 1 മുതല്‍ 3 വരെയുള്ള പ്രതികള്‍.
കിണവൂര്‍ അഞ്ചു മുക്കുവയല്‍ സ്വദേശികളായ ശ്രീജിത്ത് (22) , ഭരത് ചന്ദ്രന്‍ (23) , മിഥുന്‍ ലാല്‍ (25) എന്നിവരാണ് ആക്രമിക്കപ്പെട്ടത്.
2022 ഫെബ്രുവരി 7 ന് വൈകിട്ട് 5.30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഞ്ചുമുക്കു വയലിന് സമീപം വെച്ച് ഒന്നാം പ്രതി ഇരുമ്പു പൈപ്പ് കൊണ്ട് ശ്രീജിത്തിന്റെ തലയ്ക്ക് നേരെ അടിക്കുകയും ആയത് തടഞ്ഞത് ശ്രീജിത്തിന്റെ കൈക്കും വിരലുകള്‍ക്കും പരിക്കുപറ്റാന്‍ ഇടയാക്കിയും രണ്ടും മൂന്നും പ്രതികള്‍ ചേര്‍ന്ന് ഇരുമ്പു പൈപ്പ് കൊണ്ടും വെട്ടുകത്തിയുടെ പുറം ഭാഗം കൊണ്ടും ഭരത് ചന്ദ്രനെയും മിഥുനെയും കഠിന ദേഹോപദ്രവം ഏല്‍പ്പിച്ച് നരഹത്യാശ്രമം നടത്തിയെന്നാണ് കേസ്. മണ്ണന്തല പോലീസ് സബ് ഇന്‍സ്‌പെക്ടറാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha






















