ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..

കര്‍ണാടക ചിക്കമംഗളൂരുവിലെ വിനോദസഞ്ചാര കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശ്രീനന്ദയുടെ മരണത്തില്‍ അസ്വാഭാവിക ഇല്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്കാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീനന്ദയുടെ ശരീരത്തിലുടനീളം പരിക്കുകളുണ്ട്. പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്.ശ്രീനന്ദനയുടെ ശരീരത്തില്‍ സംശയാതീതമായി മുറിവുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല. വസ്ത്രം കീറിയത് മരത്തില്‍ കൊളുത്തി വലിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
ശ്രീനന്ദയുടെ മൃതദേഹവുമായി ബന്ധുക്കള്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇന്ന് സംസ്‌കാര ചടങ്ങുകള്‍ നടക്കും. മൃതദേഹം രാവിലെ 9.00 ന് ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിക്കും. രാവിലെ 10.00 മണി വരെ പൊതുദര്‍ശനം ഉണ്ടാകും. സംസ്‌കാര ചടങ്ങുകള്‍ 10.30 ഓടെ ആരംഭിക്കുമെന്നാണ് വിവരം. ചിക്കമംഗളൂരുവില്‍ വച്ച് നാലുദിവസം മുന്‍പ് കാണാതായ ശ്രീനന്ദയുടെ മൃതദേഹം നാലാം ദിവസത്തെ തിരച്ചിലിനിടെയാണ് കണ്ടെത്തിയത്. വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായ മാണിക്കധാരയില്‍ നിന്ന് 1500 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു ബന്ധുക്കള്‍.ആദ്യം തിരച്ചില്‍ നടത്തിയ സ്ഥലത്ത് നിന്ന് മൃതദേഹം കണ്ടെത്തിയില്ല. മൂന്ന് ദിവസം അതേ സ്ഥലത്ത് തന്നെയാണ് തിരച്ചില്‍ നടത്തിയത്. പിന്നെങ്ങനെയാണ് നാലാം ദിവസം അതേ സ്ഥലത്ത് മൃതദേഹം കണ്ടെത്തിയതെന്നാണ് ബന്ധുക്കളുടെ ചോദ്യം.ശ്രീനന്ദയെ കാണാനില്ലെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ മുതല്‍ നാട് സങ്കടത്തിലായിരുന്നു. ജീവനോടെ തിരികെ വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആ പ്രതീക്ഷ വെറുതേയായി. പ്രാര്‍ഥനയില്‍ നാടാകെ കാത്തിരിന്നു. തിരച്ചിലിന്റെ ഒാരോ ഘട്ടവും അറിയാന്‍ നാട്ടുകാര്‍ കടമ്പഴിപ്പുറം കൂത്തറയില്‍ ശ്രീനന്ദയുടെ വീട്ടിലെത്തിക്കൊണ്ടിരുന്നു.
പെട്ടെന്നു വഴിതെറ്റിയതാകാമെന്നും കഴിഞ്ഞ ദിവസം കാട്ടില്‍ കാണാതായി പിന്നെ തിരിച്ചെത്തിയ നാദാപുരത്തെ ശരണ്യയെപ്പോലെ ശ്രീനന്ദയും വരുമെന്നും ചിലര്‍ ബന്ധുക്കളെയും നന്ദുവിന്റെ സഹോദരനെയും ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. മൃതദേഹം കണ്ടെത്തിയെന്ന വാര്‍ത്ത നാടിനെ കണ്ണീരിലാഴ്ത്തി.നിറഞ്ഞ ചിരിയുമായി വീട്ടിലേക്ക് ഇനി ശ്രീനന്ദ വരില്ലല്ലോ എന്നു പറഞ്ഞ് ഉറ്റവര്‍ വിതുമ്പി. ഏക സഹോദരി നഷ്ടമായെന്നു കേട്ട് ആകെ തളര്‍ന്ന അവസ്ഥയില്‍ അകത്തെ മുറിയിലായിരുന്നു സച്ചു. ശ്രീനന്ദയുടെ കുടുംബവും അയല്‍വാസികളും ഉള്‍പ്പെടെ 40 അംഗ സംഘം കഴിഞ്ഞ നാലിനാണു കര്‍ണാടകയിലേക്കു വിനോദയാത്ര പോയത്
https://www.facebook.com/Malayalivartha
























