Widgets Magazine
12
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യം ഇതുവരെ കേട്ടിട്ടില്ലാത്ത തരത്തിലുള്ള അസാധാരണമായ ചില പ്രഖ്യാപനങ്ങളുമായി മോദി.. ഒരു വര്‍ഷത്തേക്ക് സ്വര്‍ണ്ണം വാങ്ങുന്നത് ഒഴിവാക്കണം..വർക്ക് ഫ്രം ഹോം രീതികൾ വീണ്ടും നടപ്പിലാക്കുക..


സെക്രട്ടേറിയറ്റിൽ സ്ഫോടനാത്മകമായ ചില സംഭവങ്ങൾ..സെക്രട്ടറിയേറ്റ് ഭരണം ചീഫ് സെക്രട്ടറിയുടെയും ചില ഉദ്യോഗസ്ഥരുടെയും പോക്കറ്റിലായി മാറി..ചന്നം പിന്നം സ്ഥലം മാറ്റം..


സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു.... ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്


മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..

11 APRIL 2026 10:43 AM IST
മലയാളി വാര്‍ത്ത

ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി.ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്. പാർട്ടിക്കാരില്ല. നേതാക്കളില്ല. വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി. വിധി പിണറായി വിജയൻ എന്ന മുഖ്യമന്ത്രിക്ക് നന്നായറിയാം. ഒരു കീറ് കടലാസ് സംസ്ഥാന ഇന്റലിജൻസ് മേധാവി മുഖ്യമാന്തിക്ക് കൊടുത്തിട്ടുണ്ട്. വോട്ടെടുപ്പിന് പിറ്റേന്ന്. ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത ആ കാര്യമാണ് കുറിപ്പിലുണ്ടായിരുന്നത്. ഇത്തവണ പിണറായി തോറ്റമ്പാനാണ് ഞങ്ങൾ വോട്ടുചെയ്തത്. തലസ്ഥാനത്തെ  ഒരു സി പി എം പ്രവർത്തകന്റെ വാക്കുകളാണിത്. യഥാർത്ഥ മാർക്സിസ്റ്റാണ് ഇയാൾ.വിശക്കുന്നവന് അന്നം കൊടുക്കുന്നതും കരയുന്നവന്റെ കണ്ണീർ തുടയ്ക്കുന്നതുമാണ് പാർട്ടി ധർമ്മമെന്ന് വിശ്വസിക്കുന്ന ഒരാൾ.

 

പാർട്ടി പണക്കാരുടെ കൈയിലാകുന്നതിന് മുമ്പ് പാർട്ടിയെ സ്നേഹിച്ചിരുന്നവരാണവർ.അവർ ഇക്കുറി വോട്ടുചെയ്തത് യു ഡി എഫിനാണ്. ശരിക്കും പിണറായിക്കെതിരെയുള്ളതായിരുന്നു ഈ വോട്ടെടുപ്പ്.പിണറായിയുടെ ശത്രുക്കൾ മാത്രമല്ല അദ്ദേഹത്തിന്റെ സർക്കാർ തോൽക്കാൻ ആഗ്രഹിച്ചത്. പിണറായി വിജയനെ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവർ വരെ അദ്ദേഹത്തിന്റെ തോൽവി ആഗ്രഹിച്ചു. അതാണ് പോളിംഗ് ബൂത്തുകളിൽ കണ്ട ആൾക്കൂട്ടം. യുഡിഎഫ് ശക്തികേന്ദ്രങ്ങളിലെ അമ്പത്തോളം മണ്ഡലങ്ങളിൽ 80 ശതമാനത്തിലേറെ പോളിങ്ങ് നടന്നു എന്ന് ഇന്നലെ രാത്രി വൈകി കേട്ടപ്പോൾ ആഹ്ളാദിക്കാത്ത മതനിരപേക്ഷകർ  ഉണ്ടാകാനിടയില്ലെന്ന് പറഞ്ഞുകൊണ്ടാണ് പിണറായിയുടെ ഏറ്റവും വലിയ ശതുക്കളിൽ ഒരാളായ മുതിർന്ന മാധ്യമപ്രവർത്തകൻ ജി. ശക്തിധരന്റെ സമൂഹ മാധ്യമ പോസ്റ്റ് തുടങ്ങുന്നത്. 

 

കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതോടെ കേരളത്തിൽ നടന്ന വോട്ടെടുപ്പ് ഒരു സുനാമിയാണോ അല്ലയോ എന്ന് തിരിച്ചറിയാം.വേരും തടിയും തമ്മിൽ ബന്ധമറ്റ മരം നിലനിൽക്കില്ല എന്നറിയാൻ വലിയ പാണ്ഡിത്യം ഒന്നും വേണ്ട. പക്ഷേ സത്യം പറയട്ടെ, എനിക്ക് ഇന്നലെ ഒരു കാളരാത്രിയായിരുന്നു. തളിപ്പറമ്പിലെ സ്ഥാനാർഥി സ ടികെ ഗോവിന്ദനെയും ഭാര്യ രമണിയെയും രാത്രി  പോളിങ്ങ് ബൂത്തിന് പുറത്ത് വളഞ്ഞു വെച്ച് പാർട്ടിയുടെ കാളി കൂളിസംഘം തിമിർത്താടുമ്പോൾ സത്യത്തിൽ പതാളത്തിലെ കാഴ്ചയാണോ കാണുന്നതെന്ന്  തോന്നിപ്പോയി. ഇതുതന്നെയാണ് അമ്പലപ്പുഴയിൽ ജി സുധാകരനോടും കാണിച്ചത്. പാർട്ടി പുതിയ തലുറയുടെ കയ്യിൽ എത്തിയപ്പോൾ അതിന്റെ അടിത്തട്ടുമുതലുള്ള സംഘാടകനായിരുന്ന ജി സുധാകരനെയും ഈ മാഫിയാ  സംഘം നിഷ്ഠൂരമായാണ് കൈകാര്യം ചെയ്തത്. 

സർവ്വരാലും ആദരിക്കപ്പെടുന്ന ജി സുധാകരനെ കരുണയില്ലാതെ അപമാനിക്കാൻ അണികൾക്ക് നിർദേശം കൊടുക്കാൻ  ഒരു കമ്മ്യൂണിസ്റ്റുനേതാവിന് എങ്ങിനെ ധൈര്യം വന്നു? .മനുഷ്യത്വമില്ലാത്ത മൃഗം എന്നേ ആ കീടത്തെ ഞാൻ വിളിക്കൂ.                              പാർട്ടിക്ക്  സംഭവിച്ച അപചയവും നയവ്യതിയാനങ്ങളും മുൻ നിർത്തി   സ്വന്തം നിലപാടുകൾക്കു അനുസരിച്ച് ജീവിക്കാൻ ധൈര്യം കാട്ടി എന്നതാണ് ഈ വയോവൃദ്ധർ ചെയ്ത തെറ്റ്. ഒരായുസ്സ് മുഴുവൻ പാർട്ടിക്കുവേണ്ടി ജീവിച്ച സ ടികെ ഗോവിന്ദനോട് അൽപ്പം കൂടി ദയ കാട്ടണമെന്ന് പറയാൻ ഇന്നലത്തെ രാത്രി അവിടെ തടിച്ചു കൂടിയവരിൽ മനുഷ്യപ്പറ്റുള്ള ആരുമുണ്ടായില്ല.എത്ര പതിറ്റാണ്ടുകൾ പാർട്ടിയുടെ ജീവാന്മാവും പരമാത്മാവുമായിരുന്നു ടികെ ഗോവിന്ദൻ. പാർട്ടിയെ വെല്ലുവിളിച്ചാൽ ഇതായിരുക്കും അനുഭവം എന്ന്  ഈ തെമ്മാടിക്കൂട്ടം ജനങ്ങളെ കാണിച്ചു കൊടുക്കുകയായിരുന്നു. ഭീകര ജന്തുക്കൾ! പക്ഷേ പാർട്ടിയെ തപ്പിയാൽ എവിടെ കിട്ടും? അതുകൊണ്ടല്ലേ ഇന്ത്യയിലെ വിസ്തൃതമായ പശ്ചിമ ബംഗാളിൽ നിയമസഭയിൽ ഒരു തുണ്ട് ചെങ്കൊടി പോലും ഇല്ലാത്തത്? തെരുവ് ഗൂണ്ടകളിൽ നിന്ന്  ഇതിനേക്കാൾ മര്യാദ പ്രതീക്ഷിക്കാം.

 

ഇതൊക്കെ അനുഭവിച്ചു തീരാതെ ഈ നരാധമനു ഈ ലോകം വിട്ട് പോകാൻ പറ്റുമോ?ഒരു സംശയം ചോദിച്ചോട്ടെ മെയ് നാലിന് ഫലം വരുമ്പോൾ സിപിഎമ്മിന്റെ അന്തകനായി ആരോപിച്ചു കാരണഭൂതന്റേയും ഭാര്യയുടെയും നേരെ കുറ്റം ചാർത്തി ഒരു കൊട്ട ചാണകവും വലിച്ചെറിഞ്ഞാൽ എന്ത് സംഭവിക്കും? എന്താ ഈ കാളികൂളി സംഘത്തിനേ ഏറു വശമുള്ളോ?എത്രകാലം വീട്ടുനുള്ളിൽ അടച്ചുപൂട്ടിയിരിക്കും? അതോ ഈ നൃശംസന് കൊമ്പുണ്ടോ? ഏകശാസനാധികാരിയാണോ? ടികെ ഗോവിന്ദനെയും  ഭാര്യ രമണിയെയും ഭേദ്യം ചെയ്തപ്പോൾ  ഇന്നലെ ആ രാത്രിയും  ആകാശത്തു നിറയെ നക്ഷത്രങ്ങൾ ഉണ്ടായിരുന്നു. ഞാനത് കണ്ടാണ് സ്വപ്നങ്ങൾ നെയ്തെടുത്തതു.  പക്ഷെ ഭൂമിയിൽ ഒരു മാലാഖയെയും കണ്ടില്ല.ചെകുത്താൻമാർ  മാത്രം ഒരിയിട്ട് നടക്കുന്നു.ഭയം തളം കെട്ടി നിൽക്കുന്നു.  . 

  

ലെനിനോ  സ്റ്റാലിനോ ഭൂഗോളത്തിൽ എവിടെയെങ്കിലും ഇരുന്നു ഈ ഹിംസ്ര ജന്തുക്കളുടെ പേക്കൂത്ത് കാണുന്നുണ്ടാകുമോ? തീർച്ചയായും തങ്ങൾക്ക് പറ്റിയ തെറ്റിൽ ഒരു നിമിഷമെങ്കിലും അവർ പശ്ചാത്തപിക്കാതിരിക്കില്ല. അവർ അധമരല്ല. ഭൂമിയിൽ സ്വർഗം പണിതവരാണ്. ഭൂമിയിൽ ഒരു പുതിയ ലോകം പണിതവരാണ്. പുതുയുഗത്തിന്റെ സൂര്യോദയം മനുഷ്യരാശിക്ക് കാണിച്ചു തന്നവരാണ് അവർ എന്നാണ് ടാഗോറും ഐൻസ്റ്റീനും മറ്റും വിശേഷിപ്പിച്ചത്.  ആദ്യവനിത വാലന്റീന  തെരേഷ്കോവയെ ബഹിരാകാശത്ത് എത്തിച്ച രാജ്യം എന്ന ഖ്യാതി ഒരു സോവിയറ്റ് യൂണിയനെ അവകാശപ്പെടാൻ ഉള്ളൂ. വേഷപ്രച്ഛന്നരായി എത്തിയ  പിൻഗാമികൾ അതിന്റെ അന്തസ് മുഴുവൻ തകർത്തുതരിപ്പണമാക്കിയിരിക്കുകയാണ്. ഇന്നലെ സംഭവിച്ചത് ഒരു സുനാമിയാണ്.

 

ജനങ്ങളുടെ  രോഷം ആർക്കെതിരെയാണ് പൊട്ടി ഒഴുകുന്നതെന്നത് മനസിലാവുന്നതേയുള്ളൂ.മുഖ്യമന്ത്രി അവകാശപ്പെട്ടത് പ്രതിപക്ഷത്തിനെതിരായ ജനവിധിയാണ് അതിൽ ഉൾച്ചേർന്നിരി ക്കുന്നതെന്നാണ്.എന്തിന് പ്രതിപക്ഷത്തെ ഏതെങ്കിലും പാർട്ടിക്കെതിരെ ജനങ്ങൾ ശബ്ദമുയർത്തണം? പ്രതിപക്ഷങ്ങൾ ഭരണപക്ഷത്തിനെതിരെ എന്തെങ്കിലും അപരാധം കാണിച്ചോ? ജനങ്ങൾ ഒറ്റക്കെട്ടായി ദുഷ്ടശക്തികൾക്കെതിരെ കൈകോർക്കുന്നതാണ് ഒരറ്റം മുതൽ മറ്റേ അറ്റംവരെ കാണുന്നത്. “കണ്ണാടി കാൺമോളവും  തന്നുടെ മുഖമേറ്റം സുന്ദരമെന്ന് നിരൂപിക്കും വിരൂപന്മാർ? എന്ന് തുഞ്ചത്തെഴുത്തച്ഛൻ എഴുതിയത് എത്ര സത്യം? അതേസമയം ഭരണപക്ഷത്ത് ഇത്തിൾ ക്കണ്ണികളായി പറ്റിപ്പിടിച്ചു കിടന്ന് ഊറ്റി കുടിച്ചവർക്ക് അവരുടെ സുവർണ്ണാവസരം കൈവിട്ട് പോകുകയാണ്. ഇതാണ്  മുൻ കമ്യൂണിസ്റ്റിന്റെ കുറിപ്പ്.

 

ഇത്തരത്തിൽ കുറിപ്പ് എഴുതാൻ കഴിയാത്ത എത്രയധികം കമ്യൂണിസ്റ്റുകാരാണ് കേരളത്തിൽ ജീവിച്ചിരിക്കുന്നത്. അവരുടെ ശാപമാണ് പിണറായി അനുഭവിക്കാൻ പോകുന്നത്. എല്ലാം തനിക്കും തന്റെ കുടുംബത്തിനും വേണ്ടിയെന്ന് വിശ്വസിച്ച നേതാവിന്റെ സമ്പൂർണ പതനമായിരിക്കും മേയ് നാലിന് സംഭവിക്കാൻ പോകുന്നത്. ഇതാണ് ഇന്റലിജൻസ് മേധാവി കൈമാറിയ ആ കുറിപ്പിലെ രഹസ്യം. കേരളത്തിൽ യു ഡി എഫ് തരംഗം എന്നാണ് ആ കുറിപ്പിലുണ്ടായിരുന്നത്. നൂറിൽപരം സീറ്റുകൾ യു ഡി എഫ് നേടിയാൽ അത്ഭുതമില്ല. കുറിപ്പ് വായിച്ച ശേഷം അത് ഇന്റലിജൻസ് മേധാവിക്ക് തന്നെ മുക്കി കൊടുത്തെന്നാണ് വിവരം. 2021 ൽ സ്വപ്‌ന തുല്ല്യമായ സമ്മതിപത്രമാണ് കേരളം പിണറായി വിജയൻ നേതൃത്വം നൽകിയ ഇടത് മുന്നണിക്ക് നൽകിയത്. പക്ഷേ, ആ ജനവികാരത്തിന്റെ സത്ത ഉൾക്കൊള്ളാൻ പിണറായിക്കും സിപിഎമ്മിനുമായില്ല.

 

കെ കെ ശൈലജ, തോമസ് ഐസക്, ജി സുധാകരൻ എന്നിവരെയൊക്കെ മാറ്റിനിർത്തിയപ്പോൾ പ്രാമുഖ്യം ലഭിച്ചത് ആർക്കൊക്കെയാണെന്ന് ശ്രദ്ധേയമായിരുന്നു. അധികാരമത്രയും പിണറായി വിജയൻ എന്ന ഒരൊറ്റ വ്യക്തിയിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് പാർട്ടിക്ക് മുകളിലായി. യുഎപിഎ ആയാലും മറ്റേത് വിവാദമായാലും മുഖ്യമന്ത്രിക്ക് പ്രതിരോധം തീർക്കുകയെന്ന ഏക ദൗത്യത്തിലേക്ക് പാർട്ടി ചുരുക്കപ്പെട്ടു. അധികാരമാണ് മൂർത്തിയെന്ന് വരുമ്പോൾ കാരണഭൂതനും ചെങ്കനലും ചോദ്യങ്ങൾക്കും വിമർശങ്ങൾക്കും അതീതമായി. പിഎം ശ്രീയിലെ പാലത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി തുറന്നുകാട്ടിയപ്പോൾ അന്തർധാരകളുടെയും കൊടുക്കൽ വാങ്ങലുകളുുടെയും മുഖംമൂടികൾ ഒരിക്കൽ കൂടി അഴിഞ്ഞുവീണു. പാളിയ ഈ സിസ്റ്റത്തിനെ ഉടച്ചുതകർത്ത് നവീകരിക്കുന്നതിനുപകരം ഉത്സവക്കാഴ്ചകൾ സംഘടിപ്പിക്കാനായിരുന്നു സർക്കാരിന് ഉത്സാഹം.

 

ഒരു ദിവസത്തെ കൂലി 232 രൂപയിൽ നിന്നും 700 രൂപയാക്കാൻ സമരം ചെയ്ത ആശാ തൊഴിലാളികൾക്ക് മുന്നിലായിരുന്നു ഈ മെഗാ മേളകൾ എന്നതിലെ അശ്ലീലം ഭരണകൂടത്തെയും പാർട്ടിയെയും അലട്ടിയില്ല. മോഹൻലാലിന് ഫാൽക്കെ പുരസ്‌കാരം കിട്ടിയത് മുതൽ അതിദാരിദ്ര്യ നിർമ്മാർജ്ജനം വരെ മേളകളായി. ഒരു വശത്ത് അയ്യപ്പ സംഗമം നടത്തിയും മറുവശത്ത് ജമാഅത്തെ ഇസ്ലാമിയെ തള്ളിപ്പറഞ്ഞും ഹിന്ദുത്വയെ മൃദുവത്കരിക്കാനുള്ള നീക്കവും വിജയിച്ചില്ല.ഇപ്പോൾ വർഗീയ പ്രീണനത്തിലും മാറ്റം സംഭവിച്ചു.  പിണറായി വിജയൻ എന്ന നേതൃ ബിംബമാണ് ജനുവരിയിലെ ആ ശനിയാഴ്ച കേരളത്തിന് മുന്നിൽ ഉടഞ്ഞുപോയതെന്ന് അംഗീകരിക്കാനുള്ള ആർജ്ജവം സിപിഎമ്മിനുണ്ടായില്ല. തദ്ദേശത്തിൽ തോറ്റെങ്കിലും ആത്മവിശ്വാസം ഒട്ടും കുറഞ്ഞിട്ടില്ല.ഒരു പരാജയത്തിൽ ഇല്ലാതാവുന്ന പ്രസ്ഥാനമല്ല സിപിഎം. തിരിച്ചടികൾ താണ്ടി വളർന്ന പാർട്ടിയാണത്.

 

ആഴത്തിലുള്ള ആത്മപരിശോധനയാണ് ഈ പരാജയം സിപിഎമ്മിനോട് ആവശ്യപ്പെടുന്നത്. എവിടെയാണ് പാർട്ടിക്ക് ഒരു രണ്ടാം നിര നേതൃത്വവും ആഭ്യന്തര വിമർശവും ഇല്ലാതായതെന്ന ചോദ്യമുയരണം. അഖിലേന്ത്യ ജനറൽ സെക്രട്ടറി പോലും കേരള മുഖ്യമന്ത്രിക്ക് വിധേയനാവുന്നതിലെ പരിഹാസ്യത തിരിച്ചറിയണം. കേരളത്തിന്റെ മനസ്സും ഭാവനയും പിടച്ചെടുക്കാൻ കഴിയുന്ന പുതിയൊരു നേതൃനിരക്ക് രൂപം നൽകാനായാൽ മാത്രമേ ഈ കടുത്ത പ്രതിസന്ധിയിൽ നിന്ന് സിപിഎമ്മിന് തിരിച്ചുവരാനാവുകയുള്ളു. അവശേഷിക്കുന്ന ഏക തുരുത്തിലും അപ്രസക്തമാവാതിരിക്കാൻ അനിതരസാധാരണമായ ജാഗ്രത പുലർത്തേണ്ട നിമിഷങ്ങളുമായാണ് സിപിഎം ഇപ്പോൾ മുഖാമുഖം നിൽക്കുന്നത്.തനിക്കും തന്റെ പാർട്ടിക്കും സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ മുഖ്യമന്ത്രിക്കറിയാം. ആഭ്യന്തരവകുപ്പിന് കീഴിലുള്ള പോലീസ് കൂട്ടിയും ഗുണിച്ചും നോക്കിയിട്ടും ഇടതുമുന്നണി ജയിക്കുമെന്ന് ഉറപ്പില്ല.

 

മുഖ്യമന്ത്രി പ്രത്യേക സംഘത്തെ നിയോഗിച്ചാണ് സർവേ നടത്തിയത്. നിരവധി ഉദ്യോഗസ്ഥർ രംഗത്തിറങ്ങി. ഇതിൽ മുഖ്യമന്ത്രിയുടെ വിശ്വസ്തർ നിരവധിയുണ്ടായിരുന്നു. കൃത്യമായ സർവേ ഫലം മനസിലാക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ചെയ്തത്. സർക്കാർ ഏതായാലും  രഹസ്യാന്വേഷണ വിഭാഗം ഇത്തരത്തിൽ അന്വേഷണങ്ങൾ നടത്താറുണ്ട്. ചിലപ്പോൾ ഇത് പാളാറുണ്ട്. ഭരണകക്ഷിക്ക് അനുകൂലമായി റിപ്പോർട്ട് എഴുതേണ്ടി വരുമ്പോഴാണ് ഇത്  പാളുന്നത്. എന്നാൽ പിണറായി ഒരു പി.ആർ. റിപ്പോർട്ട് അല്ല ആവശ്യപ്പെട്ടത്. കൃത്യമായ വിവരങ്ങൾ നൽകണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം പോലീസ് അക്ഷരം പ്രതി പാലിച്ചു. അതാണ് യു ഡി എഫിന് മുൻതൂക്കമല്ല സുനാമി പ്രവചിച്ചത്. ഇത് ആദ്യത്തെ ഐ.ബി റിപോർട്ടായിരുന്നു. ഇത്തരം  ഒരു റിപ്പോർട്ട്  കൈയിലിരിക്കുമ്പോൾ എങ്ങനെയാണ് മുഖ്യമന്ത്രി സമാധാനത്തോടെ ഇരിക്കുക?

 

താൻ നടത്തിയ പരിഷ്ക്കാരങ്ങളെല്ലാം വെള്ളത്തിൽ പോകുമെന്ന് മനസിലാക്കിയ ഭരണാധികാരിയുടെ സ്വാഭാവിക പ്രതികരണങ്ങളാണ് മുഖ്യമന്ത്രി നടത്തികൊണ്ടിരിക്കുന്നത്. കേരളത്തിൽ തോറ്റാൽ എം എ  ബേബിയോട് വരെ പിണറായിക്ക് മറുപടി പറയേണ്ടിവരും. മാധ്യമങ്ങൾ തന്റെ വലിയ ശത്രുക്കളാണെന്ന് മുഖ്യമന്ത്രി കരുതുന്നു. പത്രസമ്മേളനത്തിൽ താൻ ഭയക്കുന്ന ചോദ്യങ്ങൾ വരുമെന്ന് മുഖ്യമന്ത്രി കരുതുന്നു. അതിനാലാണ് പാർട്ടി മാധ്യമങ്ങളെ കൊണ്ടുവന്ന് പത്രസമ്മേളനങ്ങൾക്ക് സംരക്ഷണകവചം തീർക്കുന്നത്.  തന്നെ ചോദ്യം ചെയ്യാൻ പാടില്ലെന്ന മുഖ്യമന്ത്രിയുടെ കടുത്ത നിലപാടിനേറ്റ പ്രഹരമായി മാറി കൊല്ലത്തെ വാർത്താസമ്മേളനം. രണ്ടാമത്തെ സർവേ ഇലക്ഷന് പിന്നാലെയാണ് നടന്നത്. അതിലാണ് ഇടതുമുന്നണി തോറ്റമ്പും എന്ന് പറഞ്ഞിരിക്കുന്നത്. കേന്ദ്ര ഇന്റലിജൻസും സമാനമായ അഭിപ്രായം തന്നെയാണ് പറഞ്ഞിരിക്കുന്നത്. നാല് ബി.ജെ പി എം എൽ എമാർ വരുന്ന കേരള നിയമസഭയിലുണ്ടാകുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു. 

 

രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, ശോഭാ സുരേന്ദ്രൻ, കെ. സുരേന്ദ്രൻ എന്നിവർ എം എൽ എമാരാകുമെന്നാണ് കേന്ദ്ര ഏജൻസികളുടെ നിഗമനം. ഇടതു വലതുമുന്നണികൾ സ്ഥാനാർത്ഥികളെ ഗോദയിലിറങ്ങാൻ വൈകിയപ്പോൾ പാലക്കാട് ശോഭാ സുരേന്ദ്രൻ പിടിച്ചെടുത്തു.  നേമത്ത് രാജീവ് രാജീവ് ചന്ദശേഖറിനും സമാനമായ സാഹചര്യമാണുള്ളത്.കെ. സുരേന്ദ്രൻ മഞ്ചേശ്വരത്ത് തകർത്തു. വി. മുരളീധരൻ കഴക്കൂട്ടത്ത് ജയിക്കുമെന്ന് കടകംപള്ളിക്ക് പോലുമറിയാം. പി.കെ കൃഷ്ണദാസിന്റെ കാട്ടാക്കടയും ബി ജെ പിക്ക് പ്രതീക്ഷ നൽകുന്ന സ്ഥലമാണ്. . 2016ൽ 89 വോട്ടിനാണ് മഞ്ചേശ്വരം ബിജെപിക്ക് നഷ്ടമായത്. 2021ൽ 745 വോട്ടിനും നഷ്ടമായി.  2011 മുതൽ മൂന്നു തവണ കെ. സുരേന്ദ്രൻ മത്സരിച്ച് തോറ്റ മണ്ഡലമാണ് മഞ്ചേശ്വരം. നേരിയ വോട്ടുകൾക്കായിരുന്നു തോൽവി. തദ്ദേശ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായത് നിയമസഭാ തിരഞ്ഞെടുപ്പിലും സാധിക്കുമെന്ന വിലയിരുത്തലിലാണ് ബിജെപി.

അങ്ങനെ സംഭവിച്ചാൽ മഞ്ചേശ്വരം ഉൾപ്പെടെയുള്ള മണ്ഡലങ്ങളാണ് ജയിക്കാൻ സാധിക്കുമെന്ന് വിലയിരുത്തുന്നത്. കാസർകോട് ലോക്‌സഭയിൽ ബിജെപിയുടെ വോട്ട് വിഹിതം 2014-ൽ കെ. സുരേന്ദ്രൻ മത്സരിച്ചപ്പോൾ 17.74% ആയിരുന്നു. 2019-ൽ രവീശ തന്ത്രി കുണ്ടാർ മത്സരിച്ചപ്പോൾ 16.13% ആയി കുറഞ്ഞു. 2024-ൽ അശ്വനി മത്സരിച്ചപ്പോൾ 19.73% ആയി ഉയർന്നു. എന്നാൽ നേട്ടങ്ങളിൽ ഭൂരിഭാഗവും ബിജെപിയുടെ ശക്തികേന്ദ്രങ്ങളായ കാസർകോട്, മഞ്ചേശ്വരം എന്നിവിടങ്ങളിൽ നിന്നല്ല, മറിച്ച് ഇടതു ശക്തികേന്ദ്രങ്ങളായ കല്ല്യാശ്ശേരി, പയ്യന്നൂർ, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ നിന്നാണ്. അതേ സമയം, 2019നെ അപേക്ഷിച്ച് 2024ൽ മഞ്ചേശ്വരം മണ്ഡലത്തിൽ ബിജെപിക്ക് 75 വോട്ടുകളുടെ കുറവാണുണ്ടായത്.കപ്പിനും ചുണ്ടിനുമിടയിടയിലാണ് സുരേന്ദ്രൻ ഇവിടെ  തോറ്റത്.. കേരളത്തില്‍ ആദ്യത്തെ ബിജെപി പ്രതിനിധിയെ നിയമസഭയില്‍ എത്തിച്ച നിയോജകമണ്ഡലമാണ് നേമം.

 

കേരളത്തിലെ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരെയും ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിച്ചാണ്, 2016ല്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി വന്‍ ഭൂരിപക്ഷത്തില്‍ ബിജെപി എംഎല്‍എ കേരള നിയമസഭയിലേക്ക് ചരിത്രത്തിലാദ്യമായി കാലെടുത്തു കുത്തിയത്.ഇത് ഇത്തവണയും ആവർത്തിക്കാം. ഏതായാലും നിലവിട്ടപിണറായി ആകെ അങ്കലാപ്പിലാണ്. അതിനാൽ വരും ദിവസങ്ങളിൽ അദ്ദേഹം എങ്ങനെയൊക്കെ പ്രതികരിക്കുമെന്ന് പറയാനാവില്ല. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മട്ടലായില്‍ ദേശീയപാതയിലെ വിള്ളല്‍ അടിയന്തര പരിശോധന നടത്താന്‍ ഉത്തരവിട്ട് കലക്ടര്‍  (3 hours ago)

രാജ്യത്തെ ഇന്ധന ഉപയോഗത്തില്‍ കരുതല്‍ വേണമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി മോദി  (4 hours ago)

മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിജയ്  (4 hours ago)

കളിയാക്കിയവര്‍ക്ക് ജ്യോതികയുടെ കിടിലന്‍ മറുപടി  (4 hours ago)

തലസ്ഥാനത്ത് പുതിയ വാടക വീടെടുത്ത് പിണറായി വിജയന്‍  (5 hours ago)

ഞെട്ടിച്ച് മോദി,പ്രഖ്യാപനം യാത്രാ നിയന്ത്രണം, വർക്ക് ഫ്രം ഹോം, സ്വർണ്ണ വാങ്ങരുത്ത് .വിദേശ യാത്രകൾ പാടില്ല  (5 hours ago)

വിജയ്‌യുടെ സത്യപ്രതിജ്ഞയ്‌ക്കെതിരെ വിമര്‍ശനവുമായി ആരാധകര്‍  (6 hours ago)

പന്തളം കൊട്ടാരത്തില്‍ മോഷണ ശ്രമം നടത്തിയ പശ്ചിമബംഗാള്‍ സ്വദേശി പിടിയില്‍  (6 hours ago)

വ്യാജ രേഖ ചമച്ച് അവയവക്കച്ചവടം നടത്തിയ കൊല്ലത്ത് സ്ത്രീ ഉള്‍പ്പെടെയുള്ള ഏജന്റുമാര്‍ അറസ്റ്റില്‍  (6 hours ago)

പ്രവാസികളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട് ഷെയ്ഖ് നഹ്യാൻ പ്രവാസികളെ UAE-യിൽ ജോലി പോയാൽ ഉടൻ ചെയ്യേണ്ടത്  (6 hours ago)

സ്റ്റാലിന്റെ വീട്ടിൽ കയറി വിജയ്..സഭയിൽ മൈൻഡ് ചെയ്യാത്ത ഉദയൻ കൈകൂപ്പി തൊഴുത്തു..പിന്നെ സംഭവിച്ചത്  (6 hours ago)

രണ്ട് ചക്രവാതചുഴികൾ എത്തി... കൊടും മഴ..! അടുത്ത മണിക്കൂറിൽ കൂട്ട മഴ ദേ ജില്ലകളിൽ  (6 hours ago)

സത്യപ്രതിജ്ഞ തുടങ്ങിയതും കളക്ടർ തടഞ്ഞു..!ഞെട്ടി വിജയ് കൂട്ടത്തോടെ ഇറങ്ങി ഇപ്പോൾ പറ്റില്ല കട്ടായം  (6 hours ago)

വിജയ്‌യുടെ പ്രസംഗത്തിനിടെ നടത്തിയ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് എഴുത്തുകാരന്‍ മനു ജോസഫ്  (6 hours ago)

സുവേന്ദുവിന് പറ്റാത്തത് വിജയ് ചെയ്ത് കാണിച്ചു ഞെട്ടി രാഹുൽ..! സത്യപ്രതിജ്ഞക്കിടെ സംഭവിച്ചത്  (6 hours ago)

Malayali Vartha Recommends