ആർട്ടെമിസ്-2 ഭൂമിയിലെത്തി.... ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലർച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചു... 5.37ന് സാന്റിയാഗോ തീരത്തോട് ചേർന്ന് പസഫിക് സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു

ചരിത്ര മനുഷ്യർ ഭൂമിയിൽ.... ചരിത്രം കുറിച്ച് ആർട്ടെമിസ് 2 സംഘം ഭൂമിയിലേക്ക് തിരിച്ചെത്തി. ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലർച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചത്. 5.37ന് സാന്റിയാഗോ തീരത്തോട് ചേർന്ന് പസഫിക് സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു. റിക്കവറി സംഘം പേടകത്തിനടുത്തെത്തി. അമ്പത്തിനാല് വർഷത്തിന് ശേഷമാണ് മനുഷ്യർ ചന്ദ്രന്റെ മറുപുറം കണ്ട് തിരിച്ചെത്തിയിരിക്കുന്നത്.
ഭൂമിയിൽ നിന്ന് കാണാനായി കഴിയാത്ത ചന്ദ്രന്റെ വശം കണ്ടാണ് ഒറയോൺ പേടകം ചന്ദ്രനെ ചുറ്റി വന്നത്. നാലേ കാലിന് ചന്ദ്രൻ്റെ പിന്നിലേക്ക് പോയ പേടകവുമായി നാൽപ്പത് മിനുട്ടോളം ഭൂമിയിൽ നിന്നുള്ള ബന്ധമില്ലായിരുന്നു. പുത്തൻ നാഴികക്കല്ലുകൾ സ്വന്തം പേരിൽ എഴുതിചേർത്ത് ആർട്ടെമിസ് 2 ദൗത്യസംഘം.
അപ്പോളോ 17 സംഘം ചന്ദ്രോപരിതലത്തില്‍ കാല്‍ കുത്തിയെങ്കില്‍ ആർട്ടെമിസ് 2 അംഗങ്ങളെ വഹിച്ച ഒറെയോൺ പേടകം 10 ദിവസം കൊണ്ട് ചന്ദ്രനെ വലംവെച്ചുകൊണ്ടാണ് ഭൂമിയിലേക്ക് തിരിച്ചെത്തിയത്.
"
https://www.facebook.com/Malayalivartha


























