Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!! ശ്രീനന്ദയുടെ മോതിരം കയ്യിലില്ല,മൃതദേഹം കൊന്ന് കൊണ്ടിടത്..?

10 APRIL 2026 08:02 PM IST
മലയാളി വാര്‍ത്ത

ചിക്കമംഗളൂരുവില്‍ വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ പതിനഞ്ചുകാരി ശ്രീനന്ദ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം. പതിനഞ്ചുകാരിയുടേത് അപകട മരണം അല്ലെന്നും ആരെങ്കിലും തട്ടിക്കൊണ്ടു പോയി അപായപ്പെടുത്തിയതാകാമെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. കുട്ടി ഒറ്റയ്ക്ക് മലമുകളിലേക്ക് എങ്ങനെ പോകുമെന്നും മരിച്ച ശ്രീനന്ദയുടെ ബന്ധുക്കള്‍ ചോദിക്കുന്നു. കാണാതായ ദിവസം തന്നെ കൃത്യമായ തെരച്ചില്‍ നടത്തിയിരുന്നെങ്കില്‍ ശ്രീനന്ദയെ രക്ഷിക്കാമായിരുന്നുവെന്നും ബന്ധു ആരോപിക്കുന്നു. ഡോഗ് സ്‌ക്വാഡ് കയറിച്ചെന്ന കടയിലെ ആളെ സംശയമുണ്ട്. കടക്കാരനെ പൊലീസ് ചോദ്യം ചെയ്തില്ലെന്നും കുടുംബം കുറ്റപ്പെടുത്തുന്നു. കടമ്പഴിപ്പുറത്ത് നിന്നുള്ള 40 അംഗ സംഘത്തിനൊപ്പമാണ് പത്താം ക്ലാസുകാരിയായ ശ്രീനന്ദ ചിക്കമംഗളൂരുവിലെത്തിയത്. വൈകിട്ട് 5.20 വരെ മാതാപിതാക്കള്‍ക്കൊപ്പം ഉണ്ടായിരുന്ന കുട്ടി വെറും അഞ്ച് മിനിറ്റിനുള്ളിലാണ് അപ്രത്യക്ഷയായതെന്ന് കുടുംബം പറയുന്നു.


ശ്രീനന്ദ വെള്ളച്ചാട്ടം കണ്ടശേഷം പാര്‍ക്കിങ് ഗ്രൗണ്ടില്‍ എത്തിയിരുന്നു. മൃതദേഹം കിട്ടിയ ചെരിവ് ഗ്രൗണ്ടിന് മറുവശമാണ്. ആ ഭാഗത്തേക്ക് കുട്ടി പോയിട്ടില്ല. കാണാതായത് വ്യൂപോയിന്റില്‍ നിന്നാണ്. മൃതദേഹം കിട്ടിയ ഇടത്ത് ഇന്നലെയും തിരച്ചില്‍ നടത്തിയിരുന്നു. ശ്രീനന്ദ ചെറിയ സ്വര്‍ണമോതിരം ധരിച്ചിരുന്നു. ഇത് കാണാതായിട്ടുണ്ട്. മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ബാബ ബുധന ഗിരിക്ക് താഴെ ഹര്‍ഷന ഗുപ്പെയില്‍ 1500 അടി താഴ്ചയിലാണ് മൃതദേഹം. തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് കണ്ടെത്തിയത്. മൃതദേഹത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. മൃതദേഹം ശ്രീനന്ദയുടേതാണെന്ന് പാലക്കാട് എസ്‌ഐ: സുനില്‍ സ്ഥിരീകരിച്ചു. ഇരുനൂറംഗ സംഘത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ഊര്‍ജിതമായി തുടരുന്നതിനിടെയാണ് മൃതദേഹം കിട്ടിയത്. കാണാതായ ദിവസം വന്ന വാഹനങ്ങളെക്കുറിച്ചും അന്വേഷണം നടന്നിരുന്നു. കേരള പൊലീസും തിരച്ചിലില്‍ പങ്കെടുത്തു

പ്രദേശത്ത് നിരവധി ഭിക്ഷക്കാരും തെരുവില്‍ ഉറങ്ങുന്നവരും ഉണ്ടായിരുന്നു. അവരറിയാതെ സംഭവിക്കില്ല. പക്ഷേ പൊലീസ് അവരെയൊന്നും ചോദ്യം ചെയ്യുന്നില്ല. പുറത്തുനിന്ന് വന്ന് തട്ടിക്കൊണ്ടുപോകാനാകില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ഈ സ്ഥലം വ്യൂപോയിന്റെന്നും അപകടസ്ഥലമല്ലെന്നും പ്രദേശവാസി ജോണ്‍ പറഞ്ഞു. വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപമാണ് ഇവരെ കാണാതായത്. പൊലീസും വനംവകുപ്പും ദുരന്തനിവാരണ സേനയും ചേര്‍ന്നു നടത്തുന്ന തിരച്ചിലില്‍ ഡോഗ് സ്‌ക്വാഡുമുണ്ടായിരുന്നു. ഡ്രോണ്‍ ക്യാമറകളും വിന്യസിച്ചു. വെള്ളച്ചാട്ടത്തില്‍ വീണെന്നു സംശയമുയര്‍ന്നെങ്കിലും തിരച്ചിലിനു ശേഷം പൊലീസ് സാധ്യത തള്ളി. ചൊവ്വാഴ്ച വൈകിട്ടു മറ്റു രണ്ടു കുട്ടികള്‍ക്കൊപ്പം ശ്രീനന്ദ ഫോട്ടോ എടുത്തിരുന്നു. സംഘം തിരിച്ചിറങ്ങുന്നതിനിടെയാണ് ഒരാളെ കാണാനില്ലെന്ന വിവരം അറിയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കന്നി വോട്ടര്‍  (56 minutes ago)

പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടിയിൽ നടപടി  (1 hour ago)

കർണാടകയിലെ ചിക്കമംഗലൂരിൽ വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി പെൺകുട്ടി ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ പൂർത്തിയാക്കാൻ നിർദേശം  (1 hour ago)

നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!! ശ്രീനന്ദയുടെ മോതിരം കയ്യിലില്ല,മൃതദേഹം കൊന്ന് കൊണ്ടിടത്..?  (1 hour ago)

ഹോര്‍മുസിന്റെ തലയ്ക്ക് മുകളിൽ US MQ-4C ട്രിറ്റണ്‍ അപ്രത്യക്ഷം!ഇറാന്‍ വിഴുങ്ങി...! തിരിച്ച് കുടയാൻ ഇസ്രായേൽ  (2 hours ago)

എന്റെ മോളേ.....!ശ്രീനന്ദയുടെ ചിന്നിച്ചിതറിയ ശരീരം നേരിൽ കണ്ട് നിലവിളിച്ച് 'അമ്മ..! നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!!  (2 hours ago)

ഗോവിന്ദൻ മാമനെ പോലീസ് തൂക്കും..! മധ്യപ്രദേശ് പോലീസ് ജട്ടി പുറത്ത് നിർത്തും..! പെണ്ണിന് 18 അല്ല 16  (2 hours ago)

ഗോവിന്ദൻ മാമൻ 22ന് ഡല്‍ഹിയില്‍ ഹാജരാകണം..! കുട്ടിക്ക് 18 അല്ല ONLY 16 ഭർത്താവിനെതിരെ പോക്‌സോ..!  (2 hours ago)

പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട സംഘം പിടിയില്‍  (3 hours ago)

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത: പൊലീസ് നായ മണംപിടിച്ചെത്തിയത് ഒരു കടയുടെ അടുത്തേക്കാണ്; മൃതദേഹം കണ്ടെത്തിയ സ്ഥലം പൊലീസടക്കം നേരത്തെ പരിശോധിച്ചിരുന്നു  (3 hours ago)

വീടുമില്ല കൂടുമില്ല പോ പെണ്ണേ 15 ലക്ഷം തിരിച്ച് തരാം ശ്രുതിയെ കാലുമടക്കി അടിച്ച് പിണറായി..വീടില്ല ഓട്  (3 hours ago)

വമ്പന്‍ വാഗ്ദാനങ്ങളുമായി ബംഗാളില്‍ ബിജെപി പ്രകടന പത്രിക  (4 hours ago)

റിലീസിനു മുമ്പുള്ള ലീക്ക് ശരിക്കും വേദനാജനകമാണെന്ന് 'ജനനായകന്‍' സംവിധായകന്‍  (4 hours ago)

എറണാകുളം പിറവത്ത് സിനിമാ തീയേറ്ററില്‍ തീപിടിത്തം  (4 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ ഫര്‍മാനെതിരെ പോക്‌സോ കേസ്  (5 hours ago)

Malayali Vartha Recommends