Widgets Magazine
12
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യം ഇതുവരെ കേട്ടിട്ടില്ലാത്ത തരത്തിലുള്ള അസാധാരണമായ ചില പ്രഖ്യാപനങ്ങളുമായി മോദി.. ഒരു വര്‍ഷത്തേക്ക് സ്വര്‍ണ്ണം വാങ്ങുന്നത് ഒഴിവാക്കണം..വർക്ക് ഫ്രം ഹോം രീതികൾ വീണ്ടും നടപ്പിലാക്കുക..


സെക്രട്ടേറിയറ്റിൽ സ്ഫോടനാത്മകമായ ചില സംഭവങ്ങൾ..സെക്രട്ടറിയേറ്റ് ഭരണം ചീഫ് സെക്രട്ടറിയുടെയും ചില ഉദ്യോഗസ്ഥരുടെയും പോക്കറ്റിലായി മാറി..ചന്നം പിന്നം സ്ഥലം മാറ്റം..


സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു.... ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്


മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

തലയ്ക്ക് മുകളിൽ ആ അമ്മയുടെ ശാപം!! മൊണാലിസയുടെ കടുംകൈ ഫർമാനിനി പുറംലോകം കാണില്ല

11 APRIL 2026 12:36 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ മാർച്ച് 11 ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു കുംഭമേള വൈറൽ താരത്തിന്റെ വിവാഹം നടത്തിയ സിപിഎം നേതാക്കന്മാർക്ക് കുരുക്ക്.  ഇതാണ് റിയൽ കേരള സ്റ്റോറിയെന്ന് നേതാക്കൾ വാനോളം പുകഴ്ത്താൽ നാടകം കളിക്കുന്നതിനിടെ  പെൺകുട്ടി പ്രായപൂർത്തിയാണോ എന്ന് നോക്കിയില്ല. പെൺകുട്ടിയുടെ കുടുംബം രം​ഗത്ത് എത്തി അവൾക്ക് വിവാഹ പ്രായമായില്ലെന്ന് പറഞ്ഞപ്പോൾ പോലും രേഖകൾ പുനപരിശോധിക്കണമെന്ന് തോന്നിയില്ല. എന്നാൽ ഇപ്പോൾ ഇതാ പ്രായപൂർത്തിയാകാത്ത കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തിൽ പോക്സോ കേസിന് പിന്നാലെ പട്ടിക വർഗപീഡന കുറ്റവും ചുമത്തപ്പെട്ടിരിക്കുകയാണ്. വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ കൂട്ട് നിന്നവരും പ്രതികളാകും.

ഇക്കാര്യം വ്യക്തമാക്കി എസ് ടി കമ്മീഷൻ നിയമ ഉപദേശകൻ പ്രകാശ് ഉയ്‌ക്കെ ഫേസ്ബുക്ക് പോസ്റ്റിട്ടു. സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്ന് പ്രകാശ് ചൂണ്ടിക്കാട്ടുന്നു. വിവാഹത്തിന് കാർമികത്വം വഹിച്ച കേരളത്തിലെ സിപിഎം നേതാക്കളുടെ പങ്കും അന്വേഷിക്കണമെന്നാണ് ആവശ്യം. അങ്ങനെയെങ്കിൽ നേതാക്കന്മാർ ഒന്നടങ്കം പെടുമെന്ന് ചുരുക്കം. വ്യാജ ജനനസർട്ടിഫിക്കറ്റ് കാണിച്ചാണ് വിവാഹം നടത്തിയിരിക്കുന്നത്. വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ്റെ കണ്ടെത്തലിനെത്തുടർന്നാണ് മധ്യപ്രദേശ് പൊലീസ് ഫർമാൻ ഖാനെതിരെ പോക്സോ കേസെടുത്തത്.വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്ന് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ കണ്ടെത്തി.

വിവാഹത്തിനായി വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചെന്നാണ് ദേശീയ പട്ടികവർഗ കമ്മീഷൻ്റെ കണ്ടെത്തല്‍. 2009 ഡിസംബർ 30-നാണ് പെൺകുട്ടി ജനിച്ചതെന്ന് മധ്യപ്രദേശിലെ ആശുപത്രി രേഖകൾ വ്യക്തമാക്കുന്നു. വിവാഹത്തിനായി വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചതായും കമ്മീഷൻ റിപ്പോർട്ടിലുണ്ട്. ഇതോടെയാണ് ഫർമാൻ ഖാനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്. വിഷയത്തിൽ കേരള, മധ്യപ്രദേശ് ഡിജിപിമാരോട് ഡൽഹിയിൽ ഹാജരാകാൻ കമ്മീഷൻ നിർദ്ദേശം നൽകി. എന്തായാലും പത്ത് വോട്ട് കൂടുതൽകിട്ടാൻ വേണ്ടി ഏമാന്മാർ നടത്തിയ നാടകം പുലിവാലായെന്ന് വ്യക്തമായതോടെ ഇപ്പോൾ  എങ്ങനെ  തടിയൂരുമെന്ന് നോക്കി നടപ്പാണ്  സിപിഎമ്മിന്റെ നേതാക്കൾ. വിവാഹം നടത്തിക്കൊടുത്തത് തങ്ങളല്ലെന്നാണ് പാര്‍ട്ടി നേതൃത്വം ഇപ്പോള്‍ വ്യക്തമാക്കുന്നത്.

 

വിവാഹം നടക്കുന്ന വിവരം അറിഞ്ഞതുകൊണ്ടാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എ എ റഹീം എംപിയും ചടങ്ങില്‍ പങ്കെടുത്തത്. വധൂവരന്മാര്‍ സ്വമേധയാ ആണ് ക്ഷേത്ര കമ്മിറ്റിയെ സമീപിച്ചത്. ഇവര്‍ പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് തമ്പാനൂര്‍ പോലീസിനെ കാണിച്ചിരുന്നതായാണ് മനസ്സിലാക്കുന്നതെന്നും നേതൃത്വം വ്യക്തമാക്കി.  തിരുവനന്തപുരം അരുമാനൂര്‍ ശ്രീ നൈനാര്‍ ദേവ ക്ഷേത്രത്തില്‍ കഴിഞ്ഞ മാസമായിരുന്നു പെണ്‍കുട്ടിയും ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹം നടന്നത്.വിവാഹത്തില്‍ മന്ത്രി വി ശിവന്‍കുട്ടി, എ എ റഹീം എംപി, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ എന്നിവരടക്കം പങ്കെടുത്ത് ആശീര്‍വാദം അറിയിച്ചിരുന്നു. നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് (NCST) നടത്തിയ അന്വേഷണത്തില്‍ വിവാഹസമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന് കണ്ടെത്തിയതോടെ മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലെ മഹേശ്വര്‍ പോലീസ് സ്റ്റേഷനില്‍ ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ നിയമപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മട്ടലായില്‍ ദേശീയപാതയിലെ വിള്ളല്‍ അടിയന്തര പരിശോധന നടത്താന്‍ ഉത്തരവിട്ട് കലക്ടര്‍  (3 hours ago)

രാജ്യത്തെ ഇന്ധന ഉപയോഗത്തില്‍ കരുതല്‍ വേണമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി മോദി  (3 hours ago)

മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിജയ്  (4 hours ago)

കളിയാക്കിയവര്‍ക്ക് ജ്യോതികയുടെ കിടിലന്‍ മറുപടി  (4 hours ago)

തലസ്ഥാനത്ത് പുതിയ വാടക വീടെടുത്ത് പിണറായി വിജയന്‍  (5 hours ago)

ഞെട്ടിച്ച് മോദി,പ്രഖ്യാപനം യാത്രാ നിയന്ത്രണം, വർക്ക് ഫ്രം ഹോം, സ്വർണ്ണ വാങ്ങരുത്ത് .വിദേശ യാത്രകൾ പാടില്ല  (5 hours ago)

വിജയ്‌യുടെ സത്യപ്രതിജ്ഞയ്‌ക്കെതിരെ വിമര്‍ശനവുമായി ആരാധകര്‍  (5 hours ago)

പന്തളം കൊട്ടാരത്തില്‍ മോഷണ ശ്രമം നടത്തിയ പശ്ചിമബംഗാള്‍ സ്വദേശി പിടിയില്‍  (6 hours ago)

വ്യാജ രേഖ ചമച്ച് അവയവക്കച്ചവടം നടത്തിയ കൊല്ലത്ത് സ്ത്രീ ഉള്‍പ്പെടെയുള്ള ഏജന്റുമാര്‍ അറസ്റ്റില്‍  (6 hours ago)

പ്രവാസികളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട് ഷെയ്ഖ് നഹ്യാൻ പ്രവാസികളെ UAE-യിൽ ജോലി പോയാൽ ഉടൻ ചെയ്യേണ്ടത്  (6 hours ago)

സ്റ്റാലിന്റെ വീട്ടിൽ കയറി വിജയ്..സഭയിൽ മൈൻഡ് ചെയ്യാത്ത ഉദയൻ കൈകൂപ്പി തൊഴുത്തു..പിന്നെ സംഭവിച്ചത്  (6 hours ago)

രണ്ട് ചക്രവാതചുഴികൾ എത്തി... കൊടും മഴ..! അടുത്ത മണിക്കൂറിൽ കൂട്ട മഴ ദേ ജില്ലകളിൽ  (6 hours ago)

സത്യപ്രതിജ്ഞ തുടങ്ങിയതും കളക്ടർ തടഞ്ഞു..!ഞെട്ടി വിജയ് കൂട്ടത്തോടെ ഇറങ്ങി ഇപ്പോൾ പറ്റില്ല കട്ടായം  (6 hours ago)

വിജയ്‌യുടെ പ്രസംഗത്തിനിടെ നടത്തിയ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് എഴുത്തുകാരന്‍ മനു ജോസഫ്  (6 hours ago)

സുവേന്ദുവിന് പറ്റാത്തത് വിജയ് ചെയ്ത് കാണിച്ചു ഞെട്ടി രാഹുൽ..! സത്യപ്രതിജ്ഞക്കിടെ സംഭവിച്ചത്  (6 hours ago)

Malayali Vartha Recommends