Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

ഐഎഎസ് ഓഫീസര്‍ വീണ്ടും... അഴിമതിക്കാര്‍ക്കും മായംകലര്‍ത്തുന്നവര്‍ക്കും പേടിസ്വപ്നമായ ടിവി അനുപമ വീണ്ടും; പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്തുകള്‍ കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട് കര്‍ശന നടപടിയുമായി ടിവി അനുപമ

22 JANUARY 2023 08:12 AM IST
മലയാളി വാര്‍ത്ത

More Stories...

അനുജത്തിയുടെ അനക്കമില്ലാത്ത ശരീരം!! എന്ത് ചെയ്യണമെന്ന് അറിയാതെ സ​ഹോദരൻ സച്ചു നോവായി ശ്രീനന്ദയുടെ മടക്കം

തലയ്ക്ക് മുകളിൽ ആ അമ്മയുടെ ശാപം!! മൊണാലിസയുടെ കടുംകൈ ഫർമാനിനി പുറംലോകം കാണില്ല

ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം

ദേ... പുഴ... പുഴ ... മരിക്കുന്നതിന് തൊട്ട് മുന്നേ ശ്രീനന്ദ അവസാനമായിപറഞ്ഞ വാക്ക്; 5.15നും 5.35നും ഇടയ്ക്ക് സംഭവിച്ചത് ...? വാഹനങ്ങൾ പരിശോധിച്ച് പോലീസ്

ശരീരത്തിൽ ഉടനീളം പരിക്ക്; പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ; വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നടുക്കുന്നത്; നിലവിളിച്ച് കരഞ്ഞ് ശ്രീനന്ദയുടെ അമ്മ

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഐഎഎസ് ഓഫീസറാണ് ടിവി അനുപമ. ഭക്ഷ്യ സുരക്ഷാ കമ്മീഷണറായിരിക്കെ മായം ചേര്‍ക്കുന്നവരുടെ പേടി സ്വപ്നമായി. ആലപ്പുഴ കളക്ടറായിരിക്കെ തോമസ് ചാണ്ടിയുടെ രാജിക്ക് പോലും കാരണമായ ശക്തമായ നിലപാടെടുത്തു. തൃശൂര്‍ കളക്ടറായിരിക്കെ കോവിഡ് കാലത്തെ തൃശൂര്‍പൂരവും തെച്ചിക്കോട്ട് രാമചന്ദ്രനും എല്ലാം നിര്‍ത്തേണ്ടിടത്ത് നിര്‍ത്തി. പിന്നീട് വനിത ശിശുവികസ ഡയറക്ടറായി മികച്ച സേവനം നടത്തി.

ഇപ്പോഴിതാ കൂട്ടമായി സ്വത്തുകള്‍ കണ്ടുകെട്ടാനുള്ള ശ്രമത്തിലാണ്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്തുകള്‍ കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും പരിശോധന നടക്കുകയാണെന്നും വിശദമായ റിപ്പോര്‍ട്ട് ഇന്ന് വൈകുന്നേരത്തോടെ മാത്രമേ കിട്ടുകയുള്ളുവെന്നും ലാന്‍ഡ് റവന്യു കമ്മിഷണര്‍ ടി.വി.അനുപമ അറിയിച്ചു.

തിരുവനന്തപുരം ജില്ലയില്‍ തിരുവനന്തപുരം, കാട്ടാക്കട, വര്‍ക്കല, നെയ്യാറ്റിന്‍കര താലൂക്കുകളിലായി ഏകദേശം 45 സെന്റോളം സ്ഥലവും ഒരു കെട്ടിടവുമാണ് ഇന്നലെ നടപടിക്ക് വിധേയമാക്കിയത്. ഇന്നും തുടരും. മണക്കാട് വില്ലേജില്‍ വലിയപള്ളിക്ക് എതിര്‍വശമുള്ള ട്രിവാന്‍ഡ്രം എഡ്യൂക്കേഷന്‍ ആന്‍ഡ് സര്‍വീസ് സെന്റര്‍ ട്രസ്റ്ര് ബില്‍ഡിംഗ് ജപ്തി ചെയ്യാനുള്ള നടപടികള്‍ തുടങ്ങി. കാട്ടാക്കട മാറനല്ലൂര്‍ വില്ലേജില്‍ കൂവളശ്ശേരി നിസാറിന്റെ 3.25 സെന്റും ഒറ്റശേഖരമംഗം വില്ലേജില്‍ പള്ളിച്ചല്‍ ഐത്തിയൂര്‍ ചാമവിള മുഹമ്മദ് സിയാദിന്റെ മൂന്ന് സെന്റും കണ്ടുകെട്ടി.

പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താലിലെ നാശനഷ്ടങ്ങള്‍ക്കു പകരമായി നേതാക്കളുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടുന്ന നടപടികള്‍ സംസ്ഥാനമാകെ ആരംഭിച്ചു. സമയബന്ധിതമായി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാന്‍ ലാന്‍ഡ് റവന്യു കമ്മിഷണര്‍ ടി.വി.അനുപമ ജില്ലാ കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. ഉടന്‍ റവന്യു ഡപ്യൂട്ടി കലക്ടര്‍മാരുടെ നേതൃത്വത്തില്‍ നടപടി തുടങ്ങി. 23നു ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കേണ്ട സാഹചര്യം കണക്കിലെടുത്താണു നടപടി വേഗത്തിലാക്കിയത്. ആഭ്യന്തരവകുപ്പില്‍ നിന്നു നേതാക്കളുടെ വിവരങ്ങള്‍ ശേഖരിച്ചാണു നടപടി.

പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന, ജില്ലാ നേതാക്കളായിരുന്നവരുടെയും പ്രവര്‍ത്തകരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുണ്ട്. എന്‍ഐഎ അറസ്റ്റ് ചെയ്ത സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താറിന്റെ കൊല്ലം ആദിനാട് വില്ലേജിലെ പുന്നക്കുളത്തുള്ള സ്ഥലവും വീടും കണ്ടുകെട്ടിയവയില്‍ പെടുന്നു. സത്താറിന്റെ മാതാപിതാക്കളും ഭാര്യയും മക്കളും വീട്ടില്‍ ഉണ്ടായിരുന്നു.

തിരുവനന്തപുരം ജില്ലയില്‍ 4 പേരുടെ വസ്തുക്കള്‍ വസ്തുക്കള്‍ കണ്ടുകെട്ടി. പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 3 വീതവും ഇടുക്കിയിലും എറണാകുളത്തും 6 വീതവും നേതാക്കളുടെ സ്വത്തുക്കളാണു കണ്ടുകെട്ടിയത്. ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റി ഓഫിസടക്കം റവന്യു അധികൃതര്‍ അളന്നു തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് തയാറാക്കി.

തൃശൂര്‍ ജില്ലയില്‍ 18 സ്ഥലങ്ങളില്‍ കണ്ടുകെട്ടാനുള്ള നടപടി പൂര്‍ത്തിയായി. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന അതീനയില്‍ വീട്ടില്‍ യഹിയ തങ്ങളുടെയും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പള്ളിക്കരഞ്ഞാലില്‍ പി.കെ.ഉസ്മാന്റെയും പേരിലുള്ള ഭൂമി ഇതില്‍ ഉള്‍പ്പെടുന്നു. പഴയന്നൂരില്‍ കനറാ ബാങ്ക്, കെഎസ്എഫ്ഇ എന്നിവ പ്രവര്‍ത്തിക്കുന്ന എളനാട് റോഡിലെ 3 നില കെട്ടിടവും ജപ്തി ചെയ്യുന്നതിനായി പരിശോധന നടത്തിയിട്ടുണ്ട്. ഇവിടെ ഇന്നു നോട്ടിസ് പതിക്കും.

പാലക്കാട് ജില്ലയില്‍, സംസ്ഥാന സെക്രട്ടറിയായിരുന്ന സി.എ.റൗഫ് ഉള്‍പ്പെടെ 16 പേര്‍ക്കെതിരെയാണു നടപടി. നടപടി നേരിട്ടവരില്‍ ആര്‍എസ്എസ് നേതാവ് സഞ്ജിത്ത് വധക്കേസിലെ പ്രതി ബാവയും ഉണ്ട്. മലപ്പുറത്ത്, സംസ്ഥാന ചെയര്‍മാനായിരുന്ന ഒ.എം.എ.സലാം ഉള്‍പ്പെടെ അറുപതോളം പേരുടെ നൂറിലേറെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടി തുടങ്ങി. സംഘടനയുമായി ബന്ധമില്ലാത്തവരുടെ സ്വത്തുവകകളും ഉള്‍പ്പെട്ടുവെന്നാരോപിച്ചു തിരൂരങ്ങാടിയില്‍ പ്രതിഷേധമുണ്ടായി.

കോഴിക്കോട് ജില്ലയില്‍ 23 പ്രവര്‍ത്തകരുടെ വീടുകളുടെയും സ്വത്തുക്കളുടെയും വിവരങ്ങള്‍ ശേഖരിച്ചു. വയനാട്ടില്‍ 14 പേരുടെയും കണ്ണൂരില്‍ 7 പേരുടെയും കാസര്‍കോട് 5 പേരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളാണ് ആരംഭിച്ചത്. കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫിസായി പ്രവര്‍ത്തിച്ച കെട്ടിടവും ഇതില്‍ ഉള്‍പ്പെടുന്നു. അര്‍ത്തുങ്കല്‍ തിരുനാളിനോട് അനുബന്ധിച്ചു ജില്ലാ ആസ്ഥാനം ഉള്‍പ്പെടെ 2 താലൂക്കുകളില്‍ പ്രാദേശിക അവധിയായതിനാല്‍ ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട്  നടപടികളൊന്നുമുണ്ടായില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്;  (43 minutes ago)

ഉപ്പയെ കൊന്നവനെ തുരക്കും മരണകിടക്കയിൽ മൊജ്തബ ഒരുമ്പിട്ടിറങ്ങുന്നു..! പക കത്തുന്നു..!യുദ്ധം 3.0  (1 hour ago)

10 ലക്ഷം തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്  (2 hours ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും  (3 hours ago)

നോവായി ശ്രീനന്ദയുടെ മടക്കം  (3 hours ago)

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ  (3 hours ago)

കുടുംബത്തിൽ ഐശ്വര്യം നിറഞ്ഞ അനുഭവങ്ങൾ ഉണ്ടാകും.  (3 hours ago)

മൊണാലിസയുടെ കടുംകൈ ഫർമാനിനി പുറംലോകം കാണില്ല  (4 hours ago)

ജീവിതത്തിൽ ഒട്ടേറെ നല്ല ഫലങ്ങൾക്ക് വഴിയൊരുക്കും  (4 hours ago)

23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനവും ഫലം കണ്ടില്ല.... മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടരവയസ്സുകാരൻ മരിച്ചു....  (4 hours ago)

രഞ്ജിത്തിന് എതിരായ കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി...  (4 hours ago)

ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം  (5 hours ago)

സ്വര്‍ണവിലയില്‍ വർദ്ധനവ്... പവന് 360 രൂപയുടെ വർദ്ധനവ്  (5 hours ago)

ദേ... പുഴ... പുഴ ... മരിക്കുന്നതിന് തൊട്ട് മുന്നേ ശ്രീനന്ദ അവസാനമായിപറഞ്ഞ വാക്ക്; 5.15നും 5.35നും ഇടയ്ക്ക് സംഭവിച്ചത് ...? വാഹനങ്ങൾ പരിശോധിച്ച് പോലീസ്  (5 hours ago)

ശരീരത്തിൽ ഉടനീളം പരിക്ക്; പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ; വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നടുക്കുന്നത്; നിലവിളിച്ച് കരഞ്ഞ് ശ്രീനന്ദയുടെ അമ്മ  (5 hours ago)

Malayali Vartha Recommends