കോഴിക്കോട് ഭാര്യയുടെ വീട്ടിൽ കയറി ഭാര്യാപിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം: യുവാവ് അറസ്റ്റിൽ

കോഴിക്കോട് ഭാര്യയുടെ വീട്ടിൽ കയറി ഭാര്യാപിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. സംഭവത്തിൽ ബേപ്പൂർ ഒക്രതാളി ക്ഷേത്രത്തിനടുത്ത് കൊങ്ങാൽരത്ത് ഹൗസിൽ കെ. അജിത് കുമാറിനെയാണ് (41) പൊലീസ് അറസ്റ്റ് ചെയ്തത്.
നേരത്തെ ഭാര്യ ഇയാൾക്കെതിരെ കുടുംബ കോടതിയിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്നുള്ള വൈരാഗ്യത്തിലാണ് ആക്രമണമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ഭാര്യ പരാതി നല്‍കിയതോടെ പ്രകോപിതനായ പ്രതി വീട്ടിൽ കയറി വലിച്ചിഴച്ച് മർദ്ദിച്ചെന്നും നാഭിയ്ക്ക് തൊഴിച്ചെന്നും പട്ടിക കൊണ്ട് അടിച്ചെന്നും ആണ് പരാതി.
അതേസമയം പരാതിയുടെ അടിസ്ഥാനത്തില്‍ ബേപ്പൂർ ഇൻസ്പക്ടർ വി. സിജിത്ത് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ എസ്ഐ ശുഹൈബ്, സിവിൽ പൊലീസ് ഓഫീസർമാരായ നിതിൻരാജ്, ജിതേഷ്, മഹേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ അജിത്ത് കുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha






















