മാനന്തവാടിയിൽ കാട്ടുപന്നി ആക്രമണം : പത്രം വിതരണക്കാരന് പരിക്ക്

മാനന്തവാടിയിൽ കാട്ടുപന്നി ആക്രമണം. പത്രം വിതരണക്കാരന് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. തൃശിലേരി കുളിരാനിയില്‍ ജോജിയ്ക്കാണ്(23) കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ശനിയാഴ്ച രാവിലെ ആറേകാലോടെയാണ് സംഭവം.
തൃശിലേരി കാറ്റാടിക്കവലയിൽ വെച്ചാണ് സംഭവം. കാട്ടുപന്നിയുടെ ആക്രമണത്തില്‍ ജോജി ബൈക്കില്‍ നിന്നു തെറിച്ചുവീണു. ഉടനെ തന്നെ പരിക്കേറ്റ ജോജിയെ മാനന്തവാടി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, ഇന്ന് പാലക്കാട് ധോണിയിലെ പിടി സെവനെ പിടിക്കാനുള്ള ദൗത്യത്തിന് ആരംഭാമായിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ദൗത്യസംഘം ദൗത്യത്തിനായി സജ്ജരായെങ്കിലും ആറേകാലോടെയാണ് ഇവര്‍ വനത്തിലേക്ക് പ്രവേശിച്ചത്. ധോണി കോര്‍മയ്ക്ക് അടുത്ത് അരിമണി ഭാഗത്ത് ആനയെ കണ്ടെത്തിയതോടെയാണ് ദൗത്യം ആരംഭിച്ചത്. രണ്ട് സംഘമായി തിരിഞ്ഞാണ് ദൗത്യസംഘം ഇറങ്ങിയിരിക്കുന്നത്. ആനയെ പിടിക്കാനുള്ള ശ്രമം തുടരുകയാണ്.
https://www.facebook.com/Malayalivartha






















