കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറിലിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം; ഭര്‍ത്താവ് രവീന്ദ്രനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറിലിടിച്ച് അപകടം. അപകടത്തില്‍ മുന്‍ അധ്യാപികയ്ക്ക് ദാരുണാന്ത്യം. പുന്നമൂട് ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ മുന്‍ അധ്യാപിക ലില്ലി ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇവരുടെ ഭര്‍ത്താവ് രവീന്ദ്രനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കരമനയില്‍ വെച്ച് ഇന്ന് രാവിലെ പത്തരയ്ക്കാണ് അപകടം നടന്നത്. യാത്രയ്ക്കിടെ സ്കൂട്ടറിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ലില്ലി റോഡിലേയ്ക്ക് മറിഞ്ഞ് വീഴുകയായിരുന്നു.
അപകടത്തെ തുടർന്ന് അധ്യാപികയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പാപ്പനങ്ങോട് ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസിടിച്ചാണ് അപകടമുണ്ടായത്.
https://www.facebook.com/Malayalivartha






















