Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

ഗുണ്ടകള്‍ക്ക് അപ്പനും അമ്മയും ഇനി പോലീസ് : എസ്.പി മുതല്‍ താഴോട്ട് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.

21 JANUARY 2023 03:06 PM IST
മലയാളി വാര്‍ത്ത

More Stories...

അനുജത്തിയുടെ അനക്കമില്ലാത്ത ശരീരം!! എന്ത് ചെയ്യണമെന്ന് അറിയാതെ സ​ഹോദരൻ സച്ചു നോവായി ശ്രീനന്ദയുടെ മടക്കം

തലയ്ക്ക് മുകളിൽ ആ അമ്മയുടെ ശാപം!! മൊണാലിസയുടെ കടുംകൈ ഫർമാനിനി പുറംലോകം കാണില്ല

ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം

ദേ... പുഴ... പുഴ ... മരിക്കുന്നതിന് തൊട്ട് മുന്നേ ശ്രീനന്ദ അവസാനമായിപറഞ്ഞ വാക്ക്; 5.15നും 5.35നും ഇടയ്ക്ക് സംഭവിച്ചത് ...? വാഹനങ്ങൾ പരിശോധിച്ച് പോലീസ്

ശരീരത്തിൽ ഉടനീളം പരിക്ക്; പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ; വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നടുക്കുന്നത്; നിലവിളിച്ച് കരഞ്ഞ് ശ്രീനന്ദയുടെ അമ്മ

പോലീസും ഗുണ്ടകളും മാഫിയകളും തമ്മിലുള്ള അവിശുദ്ധ ബന്ധം നാട്ടില്‍ പാട്ടായിട്ടും പിണറായി സര്‍ക്കാര്‍ അടുത്തിടെയാണ് അറിഞ്ഞതെന്നാണ് പറയുന്നത്. അറിഞ്ഞ പാടേ ഗുണ്ടാ മാഫിയ കിങ് മേക്കര്‍മാരായ പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടും സസ്‌പെന്‍ഡ് ചെയ്തും സര്‍ക്കാര്‍ നടപടികള്‍ കടുപ്പിച്ചു. എന്നിട്ടും ഗുണ്ട അഴിഞ്ഞാട്ടം തീരാത്തതിനാല്‍ അടുത്ത നടപടിയിലേയ്ക്ക് കടക്കുകയാണ്. സംസ്ഥാനത്തെ മുഴുവന്‍ ഗുണ്ടകളുടെയും നിരീക്ഷണം എസ്.ഐ മുതല്‍ എസ് പി വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് വീതിച്ചു കൊടുക്കുകയാണ് . ടോപ് ടെണ്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ പോലീസ് മേധാവി ഉത്തരവായി കഴിഞ്ഞു.

പദ്ധതിയുടെ ഭാഗമായി പോലീസ് സ്റ്റേഷന്‍ മുതല്‍ ജില്ലാ പൊലീസ് മേധാവിക്കു വരെ ഗുണ്ടകളുടെ നിരീക്ഷണച്ചുമതല വീതിച്ചുനല്‍കും. ഗുണ്ടകളുടെ ഓരോ ദിവസത്തെയും പ്രവര്‍ത്തനം നിരീക്ഷിക്കലാണ് 'ടോപ് 10' എന്നപദ്ധതിയുടെ ലക്ഷ്യം. പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍പത്ത്,, ഡിവൈഎസ്പി പതിനഞ്ച്, ജില്ലാ പൊലീസ് മേധാവി ഇരുപത്തഞ്ച് എന്ന കണക്കില്‍ ഗുണ്ടകളെ നിരീക്ഷിക്കണം.
എസ്എച്ച്ഒക്ക് തന്റെ കണക്കിലുള്ള ഗുണ്ടകളെ നിരീക്ഷിക്കാന്‍ ഓരോ പൊലീസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താം. ജില്ലാ പൊലീസ് മേധാവിക്ക് സ്‌ക്വാഡിനെ ചുമതലപ്പെടുത്താം. ഓരോരുത്തരുടെയും പട്ടികയില്‍ ഏറ്റവും കുഴപ്പക്കാരായ 10 പേരെ പ്രത്യേകം ശ്രദ്ധിക്കണം. ടോപ് 10 പട്ടികയില്‍പെട്ടവരുടെ എല്ലാ വിവരവും ഓഫിസറുടെ പക്കലുണ്ടാകണമെന്നും  ഡിജിപി ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.

സംസ്ഥാനത്താകെ 8045 ഗുണ്ടകളുണ്ടെന്നാണ് പൊലീസിന്റെ കണക്ക്. 2 കേസുകളില്‍ കൂടിയാല്‍ സിആര്‍പിസി 107 പ്രകാരം ഒരു വര്‍ഷത്തേക്ക് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടില്ലെന്ന ഉറപ്പുമായി ബോണ്ട് വയ്പിക്കണം. ഇതിനു ശേഷവും കുറ്റകൃത്യങ്ങളില്‍പെട്ടാല്‍ 'റൗഡി ചരിത്ര പട്ടിക' കൂടി തയാറാക്കി ഗുണ്ടാപട്ടികയിലേക്കു ചേര്‍ക്കണം. ഗുണ്ടകളെപ്പറ്റിയുള്ള വിവരങ്ങള്‍ അറിയാന്‍ വേറൊരു ഗുണ്ടയെ ഉപയോഗിക്കുന്ന രീതിയിലും നിയന്ത്രണം വേണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സാധാരണ പോലീസുകാര്‍ കുറ്റകൃത്യങ്ങള്‍ നടത്തി മുങ്ങുന്ന ഗുണ്ടകളെ കണ്ടെത്താന്‍ മറ്റ് ഗുണ്ടകളുടെ സഹായം തേടുന്നതും അവരെ അതിന് ഉപയോഗിക്കുന്നതും സാധാരണമാണ്. അത്തരം ബന്ധങ്ങള്‍ ഉപയോഗിച്ചാണ് ഗുണ്ടകള്‍ പോലീസ് കേസുകളുടെ ഒത്തുതീര്‍പ്പുകാരായും, പണമിടപാടുകളിലെ ഇടനില്ക്കാരായും മാറിയിരുന്നത്.

ഗുണ്ടാമാഫിയ ബന്ധത്തിന്റെ പേരില്‍ മംഗലപുരം സ്റ്റേഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റിയിരുന്നു. എസ്എച്ച്ഒ സജീഷിനെ നേരത്തേ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഒരാഴ്ച മുന്‍പ് സ്ഥാനമേറ്റ എസ്‌ഐയെയും സ്ഥലംമാറ്റി. വനിതാ പൊലീസുകാര്‍ ഉള്‍പ്പെടെ 24 പേരെയാണു സ്ഥലംമാറ്റിയത്. ഉരുട്ടി കൊലകേസിന് ശേഷം കേരളത്തില്‍ ആദ്യമായാണ് ഒരു പോലീസ് സ്‌റ്റേഷനിലെ മുഴുവന്‍ പോലീസുകാരെയും സ്ഥലം മാറ്റുന്നതെന്ന പ്രത്യേകതയുമുണ്ട്. കൂട്ട സ്ഥലം മാറ്റം കൊണ്ട് കാര്യമില്ല ഗുണ്ടമാഫിയ ബന്ധമുള്ള പോലീസുകാരെ നിരീക്ഷിക്കാനും പ്രത്യേക സംവിധാനം അനിവാര്യമാണ്.

തിരുവനന്തപുരത്ത്, ലൈംഗിക പീഡനക്കേസില്‍ പ്രതികളായ 2 പൊലീസുകാരെയും പീഡനക്കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഇന്‍സ്‌പെക്ടറെയും കഴിഞ്ഞദിവസം സര്‍വീസില്‍നിന്നു പിരിച്ചുവിട്ടിരുന്ന .ഗുണ്ടാബന്ധമുള്ള രണ്ട് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യേണ്ടിവന്നത് പോലീസ് സേനയില്‍ നിലനില്‍ക്കുന്ന അതിഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് വ്യക്തം. . ഗുണ്ടകള്‍ സംഘടിപ്പിക്കുന്ന മദ്യസല്‍ക്കാരത്തില്‍ ഈ പോലീസുകാര്‍ സ്ഥിരമായി പങ്കെടുക്കാറുണ്ടായിരുന്നുവെന്നും, ഇതിലൊരാളുടെ മകളുടെ പിറന്നാളാഘോഷത്തിന് പണം പിരിച്ചുകൊടുത്തത് ഗുണ്ടകളായിരുന്നുവെന്നും ഇരുവര്‍ക്കുമെതിരായ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്..

നിരവധി കേസുകളില്‍ പ്രതിയായ ഒരു ഗുണ്ടാനേതാവിനെ അറസ്റ്റുചെയ്യാന്‍ ശ്രമിച്ചതിന് തന്നെ സസ്പെന്റ് ചെയ്തെന്ന് സിഐ റാങ്കിലുള്ള ഒരു പോലീസുകാരന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് ഗുണ്ടകളുടെ സംരക്ഷകരായിരിക്കുന്ന പോലീസിനെ വെട്ടിലാക്കിയിരുന്നു. ഈ പ്രശ്നം കൂടുതല്‍ ചര്‍ച്ചയാവാതിരിക്കാനും, പോലീസുകാരും ഗുണ്ടകളും തമ്മിലെ അവിശുദ്ധ ബന്ധം മൂടിവയ്ക്കാനുമാണ് മുതിര്‍ന്ന പോലീസുദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിരിക്കുന്നതെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. ഇത് ഒരു ഒത്തുകളിയുടെ ഭാഗവുമാണ്. ജനങ്ങളുടെ ശ്രദ്ധ മറ്റൊന്നിലേക്ക് മാറുന്നതോടെ സസ്പെന്‍ഷനിലായിരിക്കുന്ന പോലീസുദ്യോഗസ്ഥരെ തിരിച്ചെടുക്കും. ശമ്പളമുള്‍പ്പെടെ ഇവര്‍ക്ക് യാതൊരു നഷ്ടവും സംഭവിക്കാനിടയില്ല.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്;  (2 hours ago)

ഉപ്പയെ കൊന്നവനെ തുരക്കും മരണകിടക്കയിൽ മൊജ്തബ ഒരുമ്പിട്ടിറങ്ങുന്നു..! പക കത്തുന്നു..!യുദ്ധം 3.0  (2 hours ago)

10 ലക്ഷം തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്  (4 hours ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും  (4 hours ago)

നോവായി ശ്രീനന്ദയുടെ മടക്കം  (4 hours ago)

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ  (5 hours ago)

കുടുംബത്തിൽ ഐശ്വര്യം നിറഞ്ഞ അനുഭവങ്ങൾ ഉണ്ടാകും.  (5 hours ago)

മൊണാലിസയുടെ കടുംകൈ ഫർമാനിനി പുറംലോകം കാണില്ല  (5 hours ago)

ജീവിതത്തിൽ ഒട്ടേറെ നല്ല ഫലങ്ങൾക്ക് വഴിയൊരുക്കും  (5 hours ago)

23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനവും ഫലം കണ്ടില്ല.... മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടരവയസ്സുകാരൻ മരിച്ചു....  (6 hours ago)

രഞ്ജിത്തിന് എതിരായ കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി...  (6 hours ago)

ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം  (6 hours ago)

സ്വര്‍ണവിലയില്‍ വർദ്ധനവ്... പവന് 360 രൂപയുടെ വർദ്ധനവ്  (7 hours ago)

ദേ... പുഴ... പുഴ ... മരിക്കുന്നതിന് തൊട്ട് മുന്നേ ശ്രീനന്ദ അവസാനമായിപറഞ്ഞ വാക്ക്; 5.15നും 5.35നും ഇടയ്ക്ക് സംഭവിച്ചത് ...? വാഹനങ്ങൾ പരിശോധിച്ച് പോലീസ്  (7 hours ago)

ശരീരത്തിൽ ഉടനീളം പരിക്ക്; പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ; വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നടുക്കുന്നത്; നിലവിളിച്ച് കരഞ്ഞ് ശ്രീനന്ദയുടെ അമ്മ  (7 hours ago)

Malayali Vartha Recommends