കേരളം കടക്കെണിയിൽ, 3.90 ലക്ഷം കോടിയോടെ കടബാധ്യതയില്‍ ഏഴാം സ്ഥാനം, കുത്തു പാളയെടുത്ത് സർക്കാർ മുച്ചൂടും മുടിച്ചു, 2017 മുതല്‍ ആര്‍ബിഐ നിശ്ചയിച്ച പരിധിക്കും മുകളിൽ കേരളത്തിന്റെ കടം, കണ്ണുരുട്ടി ആർ ബി ഐ, പിണറായി സര്‍ക്കാരിന് പിഴച്ചത് എവിടെ ?

കേരളത്തിന്റെ പൊതുകടം സംബന്ധിച്ച ചര്‍ച്ച വീണ്ടും സജീവമാകുകയാണ്.... ചരിത്രകാരനും രാഷ്ട്രീയ നിരൂപകനുമായ ആര്‍.കെ. ബിജുരാജ് എഴുതിയ ധനകാര്യ ലേഖനത്തില്‍ 1957-ല്‍ കേരളത്തിന്റെ കടം വെറും 34 കോടി രൂപ മാത്രമായിരുന്നുവെന്നും ഇന്നത് 3.3 ലക്ഷം കോടിയായി വളര്‍ന്നുവെന്നും കൃത്യമായ രീതിയില്‍ വിവരിക്കുന്നുണ്ട്. പുതിയ വികസന പദ്ധതികളും ജനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണമെങ്കിൽ സർക്കാരിന് കടമെടുക്കാതെ പറ്റില്ല.
പക്ഷേ എവിടെയാണ് പിണറായി സര്‍ക്കാരിന് പിഴച്ചത്? ഈ കടം എടുത്തത് കൊണ്ട് വികസനപ്രവര്‍ത്തനങ്ങൾ നടത്തിയിട്ടുണ്ടെങ്കിൽ അത് മെച്ചം തന്നെയാണ് . പക്ഷെ ഇവിടെ ചെലവ് വികസന പ്രവർത്തങ്ങൾക്കായി അല്ല വരുന്നത് എന്നതാണ് യാഥാർഥ്യം. മാനവ വികസന സൂചിക ഉയര്‍ത്തി നിര്‍ത്തണമെങ്കില്‍ ആരോഗ്യവും വിദ്യാഭ്യാസവും മെച്ചപ്പെടണം. ആരോഗ്യവും വിദ്യാഭ്യാസവും മെച്ചപ്പെടണമെങ്കില്‍ കൂടുതല്‍ അധ്യാപകരും ഡോക്ടര്‍മാരും നഴ്‌സുമാരും അനുബന്ധ ജീവനക്കാരും വേണം. ക്രമാസമാധാനപരിപാലനത്തിനു പോലീസുകാര്‍ വേണം ...
ഇവർക്കെല്ലാം ശമ്പളവും മറ്റ് ചെലവുകളും നടത്തുന്നതിനാവശ്യമായ വരുമാനം സർക്കാർ ഉണ്ടാക്കുന്നത് നികുതിയിൽ നിന്നാണ് .. പക്ഷെ കേരളത്തിന്റെ കാര്യത്തിൽ റവന്യു കമ്മിയും ചെലവ് കൂടുതലുമാണ്.നമ്മുടെ കടത്തിന്റെ വലിപ്പത്തേക്കാള്‍ നമ്മുടെ കടത്തിന്റെ സ്വഭാവം മോശമാണ് എന്ന വസ്തുത. ജിഎസ്ഡിപിയുടെ എത്ര ശതമാനം കടമെടുത്തു എന്നതു മാത്രമല്ല അങ്ങനെ എടുക്കുന്ന കടങ്ങള്‍ കൊണ്ട് നികുതി വര്‍ധിപ്പിക്കുവാനുളള, സ്വന്തം വരുമാനം വര്‍ധിപ്പിക്കുവാനുളള നടപടികള്‍ മുന്‍കൂട്ടി കാണുന്നുണ്ടോ എന്നതാണ് പ്രശ്‌നം.
ചെലവുകള്‍ ചെയ്യുമ്പോള്‍ തന്നെ അത് ധൂര്‍ത്തല്ലാതെ ചെയ്യണമെന്ന് വാശിപിടിക്കുകയും ഒപ്പം ഓരോ ചെലവ് ചെയ്യുമ്പോഴും അത് കടംവാങ്ങി ചെയ്യുന്നതാണെങ്കിലും ഭാവിയില്‍ അതിന്റെ ഫലമായി വികസനം ഉണ്ടാവുകയും നികുതി ഉണ്ടാവുകയും ചെയ്യുകയും വേണമെന്ന കാഴ്ചപ്പാടും ഉണ്ടെങ്കിൽ കടം വർധിക്കുന്നത് പ്രശ്നമുണ്ടാകില്ലായിരുന്നു ..ഇവിടെയാണ് പിണറായി സർക്കാരിന് പിഴച്ചത് ..ചെലവുകള്‍ക്ക് കുറയ്ക്കാനുളള ഒരു നടപടിയും നമ്മുടെ സര്‍ക്കാര്‍ എടുക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് പ്രശനം
കേരളത്തിന്റെ പൊതുകടം ചരിത്രത്തിലെ ഏറ്റവും അപകടകരമായ നിലയിൽ തുടരുന്നതായി റിസർവ് ബാങ്കിന്റെ പഠന റിപ്പോർട്ട്ഉണ്ട് . സാമ്പത്തിക സ്ഥിതി ഭദ്രമാണെന്ന് ഉറപ്പാക്കുന്ന ധന ഉത്തരവാദിത്ത നിയമം എഫ്ആർബിഎം ആക്ട് കടബാധ്യത സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഎസ്ഡിപി) 29% കവിയരുതെന്നാണ് നിർദേശിക്കുന്നത് എന്നാൽ കേരളത്തിന്റെ കടബാധ്യത ജിഎസ്ഡിപിയുടെ 39.1 ശതമാനത്തിൽ എത്തിയിരിക്കുകയാണ് .എല്ലാ സംസ്ഥാനങ്ങളുടെയും ബജറ്റ് രേഖകളെ അടിസ്ഥാനമാക്കിയാണ് ഇൗ പഠനം
ശതമാനക്കണക്കില്‍, ബാധ്യതയില്‍ ഏഴാമതാണ് കേരളം. 3.90 ലക്ഷം കോടി രൂപയാണ് കേരളത്തിന്റെ ആകെ കടം. റിസര്‍വ് ബാങ്ക് ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ നിയമസഭയില്‍ സര്‍ക്കാര്‍ അറിയിച്ചത് കേരളത്തിന്റെ കടം 3.32 ലക്ഷം കോടിയാണെന്നാണ്. ആറുമാസം കൊണ്ട് ബാധ്യത ഉയരുകയായിരുന്നു.
ധനപരമായ ഉത്തരവാദിത്തവും ബജറ്റ് മാനേജ്‌മെന്റും സംബന്ധിച്ച ആക്ട് അനുസരിച്ച് ഒരു സംസ്ഥാനത്തിന്റെ കടബാധ്യത ജിഎസ്ഡിപിയുടെ 29 ശതമാനത്തില്‍ കൂടരുത് .. എന്നാല്‍ 2017 മുതല്‍ തുടര്‍ച്ചയായി കേരളത്തിന്റെ കടം ഈ പരിധിക്കും മുകളിലാണ്. 2018ല്‍ ഈ പരിധി 20 ശതമാനത്തില്‍ താഴെയാക്കണമെന്ന് എന്‍.കെ സിംഗ് കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു. കഴിഞ്ഞ 18 വർഷത്തെ കണക്കെടുക്കുമ്പോൾ 2012 മുതൽ 2016 വരെയാണ് സംസ്ഥാനം അൽപമെങ്കിലും ആശ്വാസകരമായ നിലയിലെത്തിയത്. ഈ 5 വർഷവും 30 ശതമാനത്തിൽ താഴെയായിരുന്നു കേരളത്തിന്റെ കടം. 2012ൽ ഇത് 26 ശതമാനം വരെ താഴുകയും ചെയ്തു..
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കര്‍ണാടകയാണ് കടം കുറഞ്ഞ സംസ്ഥാനം. ജിഎസ്ഡിപിയുടെ 23.4 ശതമാനം മാത്രമാണ് സംസ്ഥാനത്തിന്റെ കടം. തെലങ്കാന-28.2 %, തമിഴ്‌നാട്- 32 %, പുതുച്ചേരി-32.2 ശതമാനം ആന്ധ്രപ്രദേശ്- 33 % എന്നിങ്ങനെയാണ് കണക്കുകള്‍. ഇതനുസരിച്ചു നോക്കുമ്പോൾ കേരളം ഈ പരിധിയുടെ ഇരട്ടിയോളം കടഭാരത്തിലാണിപ്പോൾ. കേരളത്തേക്കാൾ ഗുരുതരാവസ്ഥയിൽ മിസോറം, പഞ്ചാബ്, നാഗാലാൻഡ്, മേഘാലയ, അരുണാചൽ, ഹിമാചൽ സംസ്ഥാനങ്ങളുമുണ്ട്.
കേരളത്തിന്റെ റവന്യൂ വരുമാനം വളരെ മോശമല്ല എന്ന വസ്തുത നമ്മൾ മറന്നുകൂടാ . കേരളവും ഹരിയാണയും ആന്ധ്രയും പഞ്ചാബും രാജസ്ഥാനുമെല്ലാം ആകെ വരുമാനത്തിന്റെ 50 ശതമാനത്തിനടുത്ത് സ്വന്തം വരുമാനമുളളവരാണ്. കേരളത്തിന് അമ്പതു ശതമാനമുളളപ്പോള്‍ ഹരിയാണക്ക് ഏതാണ്ട് അറുപതു ശതമാനവും സ്വന്തം വരുമാനമാണ്. കേരളത്തിന് താഴെയാണ് ആന്ധ്രയുടെയും പഞ്ചാബിന്റെും രാജസ്ഥാന്റെയും സ്ഥിതി.
എന്നാല്‍, യു.പിയിലേക്ക് നോക്കിയാല്‍ അവിടെ കേന്ദ്രത്തില്‍ നിന്നുളള വരുമാനം ആണ് കൂടുതൽ . മാനവ വികസന സൂചികയില്‍ കേരളമാണ് വളരെക്കാലമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. കേരളം കഴിഞ്ഞാല്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ ഒഴിവാക്കിയാല്‍, പഞ്ചാബും മാനവ വികസന സൂചികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ്. ഇത്തരം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസഹായം കുറയുമ്പോൾ കടംവാങ്ങിക്കേണ്ടതിന്റെ ആവശ്യകത വർധിക്കും .മാനവ വികസന സൂചികയില്‍ മുന്‍പന്തിയില്‍ എത്തുക എന്ന് പറയുമ്പോൾ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ നടക്കുന്നു എന്നാണ് അർഥം . ഇത് ചെലവ് കൂട്ടാൻ കാരണമാകും
ഇവിടെയാണ് സാമ്പത്തിക ബാധ്യത ഉണ്ടാകുന്നത് . കാരണം റവന്യൂവരുമാനത്തിന്റെ പല സ്രോതസ്സുകളും നമുക്ക് അടഞ്ഞുപോയിരിക്കുന്നു. ഉദാഹരണത്തിന് മുൻപ് നമ്മുടെ വരുമാനം രാധാനമായും വാനനികുതിയും കാർഷിക നികുതിയുമൊക്കെ ആയിരുന്നു . ഇവയൊന്നും ഇപ്പോൾ ഇല്ല എന്ന് തന്നെ പറയാം . ഇപ്പോൾ നമ്മുടെ വരുമാനം നമ്മുടെ നികുതി വരുമാനം എന്നുപറയുന്നത് സെയില്‍സ് ടാക്‌സിന്റെ പുതിയ രൂപമായ ജിഎസ്ടി മാത്രമാണ്. ജി എസ് ടി യും എക്‌സൈസിലൂടെയും പെട്രോളിയം ഉല്പന്നങ്ങളുടെ വരുമാനത്തിലൂടെയും കിട്ടുന്ന വരുമാനത്തെ ആശ്രയിച്ചുകൊണ്ടും കേരളം മുന്നോട്ടു പോകുമ്പോള്‍ നമ്മുടെ മാനവ വികസന സൂചിക അനുസരിച്ചുളള ധനകാര്യ കമ്മിഷന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല
അടുത്തകാലത്ത് 2.9 ശതമാനത്തില്‍ നിന്ന് 1.9 ശതമാനമായി ധനകാര്യകമ്മിഷന്റെ ഗ്രാന്റ് കുത്തനെ കുറഞ്ഞു. ലോകബാങ്കില്‍നിന്നും എ.ഡി.ബിയില്‍നിന്നും കടമെടുത്തപ്പോള്‍ അവരെ ചെരിപ്പുമാല അണിയിക്കാനും കരി ഓയില്‍ ഒഴിക്കാനും നിന്ന, എ.ഡി.ബിയില്‍നിന്നു കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന കടങ്ങള്‍ പോലും സംസ്ഥാനത്തെ സാമ്രാജ്യത്വശക്തികള്‍ക്ക് പണയം വെക്കലാണ് എന്നുമൊക്കെ വലിയ വായിൽ പ്രസംഗിച്ച അന്നത്തെ ഇടതുമുന്നണിയുടെ പിണറായി സർക്കാർ ഇപ്പോൾ തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ കിഫ്ബി എന്ന സംവിധാനം ഉണ്ടാക്കി. ആ സംവിധാനത്തിലൂടെ വിദേശത്ത് നിന്ന് നേരിട്ട് (ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലൂടെ) കടമെടുക്കാൻ തുടങ്ങി . അതൊടൊപ്പംതന്നെ 9 ശതമാനം പലിശ കൊടുത്ത് കടം വാങ്ങുന്ന വിഡ്ഢിത്തവും ചെയ്തു. കിഫ്ബിയിലൂടെ എടുക്കുന്ന കടം പൊതുകടത്തിന്റെ പട്ടികയില്‍ പെടുത്തണം എന്നുപറഞ്ഞ ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിനെ എതിര്‍ത്ത് നിയമസഭയില്‍ തന്നെ നിയമം പാസ്സാക്കിയ മന്ത്രിസഭയാണ് ഒന്നാം പിണറായി മന്ത്രിസഭ.
2014-15-ല്‍ കടമെടുത്തത് 16,431 കോടിയാണെങ്കില്‍ 21-22-ല്‍ അത് 26,633കോടിയായി ഉയര്‍ന്നു. 2006-2007-ല്‍ അത് വെറും 3946കോടിയായിരുന്നു എന്നോർക്കണം . കേവലം പേഴ്‌സണല്‍ സ്റ്റാഫിന് കൊടുക്കുന്ന ശമ്പളത്തിന്റെ അളവുകൊണ്ടോ അതല്ലെങ്കില്‍ ചില പെന്‍ഷനുകള്‍ കൊണ്ടോ മാത്രമല്ല നമ്മുടെ ചെലവുകള്‍ കൂടിയിരിക്കുന്നത്.
1957-ല്‍ ആകെ കടം 34കോടിയായിരുന്നപ്പോള്‍ അതേ വര്‍ഷം നമ്മുടെ പദ്ധതി അടങ്കല്‍ 87 കോടിയായിരുന്നു. അതായത് കടത്തിന്റെ ഇരട്ടി ഉളള ഒരു പ്ലാനാണ് പ്ലാനിങ് കമ്മിഷന്‍ നമുക്ക് അനുവദിച്ച് നല്‍കിയത്. ഇന്ന് ആകെ കടം 3.3 ലക്ഷമായി ഉയര്‍ന്നപ്പോള്‍ നമ്മുടെ വാര്‍ഷിക പദ്ധതി 30,000 കോടി മാത്രമാണ് . കടത്തേക്കാളും വലിയ വാര്‍ഷിക പദ്ധതിയുണ്ടായിരുന്ന കേരളത്തിന് കടത്തിന്റെ പത്തിലൊന്ന് ഉളള വാര്‍ഷിക പദ്ധതി പോലും ഇപ്പോഴില്ല എന്നതാണ് കടമെടുപ്പിന്റെ മുഖ്യ ദൗര്‍ബല്യമായി കാണേണ്ടത്.
https://www.facebook.com/Malayalivartha






















