Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

.സര്‍വകലാശാലകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പല വിധികളും ചര്‍ച്ചയായിരുന്നു. കേരള സര്‍വകലാശാലയില്‍ വി സി സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ ഉടന്‍ നിശ്ചയിക്കണം എന്ന് നിര്‍ദ്ദേശിച്ചുള്ള വിധിയില്‍ ചില സുപ്രധാന നിരീക്ഷണങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു. യുജിസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകളുള്ള വ്യക്തിയെ വി സിയാക്കി സര്‍വകലാശാലയുടെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കണമെന്നായിരുന്നു ജസ്റ്റിസിന്റെ നിര്‍ദ്ദേശം.

21 JANUARY 2023 03:13 PM IST
മലയാളി വാര്‍ത്ത

More Stories...

അനുജത്തിയുടെ അനക്കമില്ലാത്ത ശരീരം!! എന്ത് ചെയ്യണമെന്ന് അറിയാതെ സ​ഹോദരൻ സച്ചു നോവായി ശ്രീനന്ദയുടെ മടക്കം

തലയ്ക്ക് മുകളിൽ ആ അമ്മയുടെ ശാപം!! മൊണാലിസയുടെ കടുംകൈ ഫർമാനിനി പുറംലോകം കാണില്ല

ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം

ദേ... പുഴ... പുഴ ... മരിക്കുന്നതിന് തൊട്ട് മുന്നേ ശ്രീനന്ദ അവസാനമായിപറഞ്ഞ വാക്ക്; 5.15നും 5.35നും ഇടയ്ക്ക് സംഭവിച്ചത് ...? വാഹനങ്ങൾ പരിശോധിച്ച് പോലീസ്

ശരീരത്തിൽ ഉടനീളം പരിക്ക്; പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ; വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നടുക്കുന്നത്; നിലവിളിച്ച് കരഞ്ഞ് ശ്രീനന്ദയുടെ അമ്മ

ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ബഞ്ചില്‍ നിന്നും കെഎസ്ആര്‍ടിസി, സര്‍വകലാശാല വിഷയങ്ങള്‍ എടുത്തുമാറ്റി പകരം അപ്പീല്‍ കമ്പനി കേസുകളുടെ ചുമല നല്കി . ചീഫ് ജസ്റ്റിസാണ് തിങ്കളാഴ്ച ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം വരുത്തിയത്. ജസ്റ്റിസ് സതീഷ് നൈനാന്‍ ആണ്  കെഎസ്ആര്‍ടിസി, സര്‍വകലാശാല വിഷയങ്ങള്‍ ഇനി പരിഗണിക്കുക. സിപിഎം നും സര്‍ക്കാരിനും ഏറെ തലവേദനയുണ്ടാക്കിയ വിധികള്‍ പ്രസ്താവിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റൈ പരിഗണനാ വിഷയങ്ങള്‍ മാറ്റിയത് സര്‍ക്കാരിന് ഏറെ ആശ്വാസം നല്കുന്നതാണ്.

നേരത്തെ പൊലീസ് അതിക്രമം സംബന്ധിച്ച കേസുകള്‍ പരിഗണിക്കുന്നതില്‍ നിന്നും അദ്ദേഹത്തെ മാറ്റിയിരുന്നു. കഴിഞ്ഞ വര്‍ഷം, പൊലീസ് ഉദ്യോഗസ്ഥരുടെ അതിക്രമങ്ങള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഇടപെടലുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. നോക്കുകൂലി ആവശ്യപ്പെടുന്നവരില്‍ നിന്ന് പൊലീസ് സംരക്ഷണം തേടിയുള്ള ഹര്‍ജികളില്‍ നോക്കുകൂലിക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ അദ്ദേഹം ഉത്തരവിട്ടിരുന്നു. മോന്‍സണ്‍ മാവുങ്കല്‍ കേസ്, പിങ്ക് പൊലീസ് കേസ്, തെന്മലയിലെ പൊലീസ് അതിക്രമം തുടങ്ങിയ കേസുകളില്‍ പൊലീസിനെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചിരുന്നു. കോടതിയുടെ തുടര്‍ച്ചയായ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ ഡിജിപി ഉന്നതതലയോഗം വിളിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങളോട് പൊലീസ് മാന്യമായി പെരുമാറണമെന്ന ഹൈക്കോടതി ഉത്തരവും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതായിരുന്നു.

്.സര്‍വകലാശാലകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പല വിധികളും ചര്‍ച്ചയായിരുന്നു. കേരള സര്‍വകലാശാലയില്‍ വി സി സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ ഉടന്‍ നിശ്ചയിക്കണം എന്ന് നിര്‍ദ്ദേശിച്ചുള്ള വിധിയില്‍ ചില സുപ്രധാന നിരീക്ഷണങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു. യുജിസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകളുള്ള വ്യക്തിയെ വി സിയാക്കി സര്‍വകലാശാലയുടെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കണമെന്നായിരുന്നു ജസ്റ്റിസിന്റെ നിര്‍ദ്ദേശം. സര്‍വകലാശാലയുടെ മാത്രമല്ല സംസ്ഥാനത്തിന്റെയും പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന അനിശ്ചിതത്വത്തിന് ദൂരവ്യാപക പ്രത്യാഘാതമുണ്ടാകുമെന്ന തിരിച്ചറിവ് എല്ലാവര്‍ക്കുമുണ്ടാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പിന്നീട് സര്‍വ്വകലാശാല വിസി നിയമനത്തിലെ സെര്‍ച്ച് കമ്മറ്റിയില്‍ ഗവര്‍ണറുടെ നോമിനി വേണമെന്ന വിധി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തതോടെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരെ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂര്‍ ജില്ല സെക്രട്ടറിയുമായ എം.വി ജയരാജന്‍ രംഗത്തെത്തിയിരുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എന്ന വ്യക്തിയുടെ നിയമത്തിന് നിയമബോധമുള്ള ഡിവിഷന്‍ ബെഞ്ച് വില കല്പിച്ചില്ലെന്നത് സ്വാഗതാര്‍ഹമാണെന്നായിരുന്നു ജയരാജന്‍ പ്രതികരിച്ചത്.'ദേവന്‍ രാമചന്ദ്രന്‍ നിയമത്തെക്കുറിച്ച് വീണ്ടും' എന്ന തലക്കെട്ടോടെയായിരുന്നു എംവി ജയരാജന്റെ വിമര്‍ശനങ്ങള്‍.

ഹൈക്കോടതി ജസ്റ്റിസിനോ ഗവര്‍ണര്‍ക്കോ ഭരണഘടനാ അധികാരം നല്‍കിയിട്ടില്ലെന്നും തന്റെ പ്രതികരണത്തില്‍ ജയരാജന്‍ പറഞ്ഞു. രണ്ടുപേരും ഭരണഘടന വ്യവസ്ഥയനുസരിച്ച് നിയമിക്കപ്പെട്ടവരാണ്, തെരഞ്ഞെടുക്കപ്പെട്ടവരല്ല. ഇക്കാര്യം ഡിവിഷന്‍ ബെഞ്ചിന്റെ വിധിയുടെ പശ്ചാത്തലത്തില്‍ രണ്ടുകൂട്ടരും ഓര്‍ക്കുന്നത് നന്നാണെന്നും എംവി ജയരാജന്‍ പറഞ്ഞിരുന്നു.കേരള സാങ്കേതിക സര്‍വകലാശാല വി സിയായി സിസാ തോമസിനെ ഗവര്‍ണര്‍ നിയമിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജി ജസ്റ്റിസ് രാമചന്ദ്രന്‍ തള്ളിയത് സര്‍ക്കരിന് വന്‍ തിരിച്ചടിയായിരുന്നു. ഡിജിറ്റല്‍ സര്‍വകലാശാല വിസിയെ സാങ്കേതിക സര്‍വകലാശാല താല്‍കാലിക വിസി ആക്കണമെന്ന സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ തള്ളിയതില്‍ അപാകത ഇല്ലെന്നും് കോടതി വ്യക്തമാക്കുകയായിരുന്നു. സര്‍ക്കാര്‍ സര്‍വ്വകലാശാലകളുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടരുതെന്ന് നിരവധി സുപ്രിം കോടതി വിധികള്‍ ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറാകാന്‍ പ്രിയ വര്‍ഗ്ഗീസിന് യോഗ്യതയില്ലെന്ന വിധി പുറപ്പെടുവിച്ചതും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ്. .പ്രിയ വര്‍ഗീസ് അവകാശപ്പെടുന്ന സേവനങ്ങള്‍ മതിയായ അദ്ധ്യാപക പരിചയം അല്ലെന്ന വിധിയും സര്‍വകലാശാലയ്ക്കും, സര്‍്ക്കാരിനും ക്ഷീണമായിരുന്നു. ദേവന്‍ രാമചന്ദ്രന് മാത്രമല്ല സിപിഎം ന് ഇഷ്ടപെടാത്ത് വിധി പറഞ്ഞ ജഡ്ജിമാര്‍ക്കെതിരെ മുന്‍കാലങ്ങളിലും ഇത്തരത്തിലുള്ള അക്രമങ്ങള്‍ സിപിഎം നടത്തിയിട്ടുണ്ട്. സ്വാശ്രയ കോളെജ് വിഷയത്തില്‍ വിധി പറഞ്ഞ ജഡ്ജിയെ പ്രതീകാത്മകമായി ചെരുപ്പുമാല അണിഞ്ഞ് നാടുകടത്തിയ പാരമ്പര്യമുളള പാര്‍ട്ടിയാണ് സിപിഎം എന്നതും ഓര്‍ക്കേണ്ടതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്;  (2 hours ago)

ഉപ്പയെ കൊന്നവനെ തുരക്കും മരണകിടക്കയിൽ മൊജ്തബ ഒരുമ്പിട്ടിറങ്ങുന്നു..! പക കത്തുന്നു..!യുദ്ധം 3.0  (2 hours ago)

10 ലക്ഷം തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്  (4 hours ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും  (4 hours ago)

നോവായി ശ്രീനന്ദയുടെ മടക്കം  (4 hours ago)

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ  (5 hours ago)

കുടുംബത്തിൽ ഐശ്വര്യം നിറഞ്ഞ അനുഭവങ്ങൾ ഉണ്ടാകും.  (5 hours ago)

മൊണാലിസയുടെ കടുംകൈ ഫർമാനിനി പുറംലോകം കാണില്ല  (5 hours ago)

ജീവിതത്തിൽ ഒട്ടേറെ നല്ല ഫലങ്ങൾക്ക് വഴിയൊരുക്കും  (5 hours ago)

23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനവും ഫലം കണ്ടില്ല.... മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടരവയസ്സുകാരൻ മരിച്ചു....  (6 hours ago)

രഞ്ജിത്തിന് എതിരായ കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി...  (6 hours ago)

ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം  (6 hours ago)

സ്വര്‍ണവിലയില്‍ വർദ്ധനവ്... പവന് 360 രൂപയുടെ വർദ്ധനവ്  (7 hours ago)

ദേ... പുഴ... പുഴ ... മരിക്കുന്നതിന് തൊട്ട് മുന്നേ ശ്രീനന്ദ അവസാനമായിപറഞ്ഞ വാക്ക്; 5.15നും 5.35നും ഇടയ്ക്ക് സംഭവിച്ചത് ...? വാഹനങ്ങൾ പരിശോധിച്ച് പോലീസ്  (7 hours ago)

ശരീരത്തിൽ ഉടനീളം പരിക്ക്; പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ; വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നടുക്കുന്നത്; നിലവിളിച്ച് കരഞ്ഞ് ശ്രീനന്ദയുടെ അമ്മ  (7 hours ago)

Malayali Vartha Recommends