വ്യാപാര സ്ഥാപനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചു; ഉപ്പേരി വറുക്കുന്നതിനിടയിൽ എണ്ണയിൽ നിന്ന് തീ പടർന്നു; ഇതായിരുന്നു അപകടത്തിന് കാരണമായത്; പത്തനംതിട്ടയിലെ വമ്പൻ തീപിടുത്തത്തിന് കാരണം ഇതാണ്

കഴിഞ്ഞ ദിവസമായിരുന്നു സകലരെയും നടുക്കി പത്തനംതിട്ടയിൽ വമ്പൻ തീപിടുത്തം ഉണ്ടായത്. നമുക്കറിയാം അതിന്റെ ദൃശ്യങ്ങൾ കണ്ട് നമ്മൾ പലരും നെഞ്ചിൽ കൈവെച്ച് പോയ നിമിഷങ്ങളായിരുന്നു. ഒരു ഗ്യാസ് കുറ്റി തീപിടിച്ച കടയ്ക്കകത്തു നിന്നും പൊട്ടിത്തെറിച്ച് പുറത്തേക്ക് ചാടിയിരുന്നു. വമ്പൻ അപകടം തലനാരിഴയ്ക്കാണ് ഒഴിഞ്ഞു മാറിയത്. എല്ലാം നാം കണ്ട കാഴ്ചയാണ്. ഇപ്പോൾ ഇതാ പിടുത്തത്തിന് പിന്നിലുള്ള കാരണമെന്താണ് എന്ന് അഗ്നിശമനാസേന പുറത്തുവിട്ടിരിക്കുകയാണ്.
നിസ്സാരം ഒരു കാരണമാണ് ഇത്രയും വലിയ ഒരു തീപിടുത്തത്തിലേക്ക് നയിച്ചത്. വ്യാപാര സ്ഥാപനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചു. ഇതാണ് പത്തനംതിട്ട നഗരത്തിലെ തീ പിടിത്തതിന് കാരണമായതെന്ന് അഗ്നിശമന സേന വ്യക്തമാക്കി. ഉപ്പേരി വറുക്കുന്നതിനിടയിൽ എണ്ണയിൽ നിന്ന് തീ പടർന്നു. ഇതായിരുന്നു അപകടത്തിന് കാരണമായത്. ഈ സംഭവത്തിൽ കേസെടുത്ത പൊലീസ് തീപിടിത്തം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താനൊരുങ്ങുകയാണ്.
അഗ്നിശമന സേന ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക പരിശോധനയിലാണ് തീപിടിത്തിന്റെ കാരണം വ്യക്തമായത്. അശാസ്ത്രീയമായ രീതിയിൽ തെരുവോരത്ത് ബേക്കറി പ്രവർത്തിച്ചു. ഇത് പാചകം ചെയ്തതുമാണ് അപകടത്തിനിടയാക്കിയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. ചിപ്സ് വറുക്കുന്ന ചട്ടിയിലെ എണ്ണയിൽ തീ പിടിച്ചതും അത് എൽ പി ജി സിലിണ്ടറിലേക്ക് വ്യാപിച്ചതുമാണ് സ്‌ഫോടനത്തിന് കാരണമായത്.
എന്നാൽ ഇത് സംബന്ധിച്ച് കൂടുതല് പരിശോധനകൾ ആവശ്യമാണന്ന് ഉദ്യോഗസ്ഥർ തുറന്നടിച്ചു. ഇന്നലെയുണ്ടായ തീപിടിത്തതിനും സ്‌ഫോടനത്തിലും നഗരത്തിലെ നാല് വ്യാപാര സ്ഥാപനങ്ങൾ പൂർണമായും കത്തി നശിക്കുകയായിരുന്നു. രണ്ട് പേർക്ക് പരിക്കേറ്റ അപകടം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താനും ജില്ലാ അധികാരികൾ തീരുമാനിക്കുകയും ചെയ്തു.
അഞ്ച് കടകള്‍ക്ക് തീപിടിച്ചു. രണ്ട് കടകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട സെന്‍ട്രല്‍ ജംക്ഷനില്‍ ചിപ്‌സ് കടകളില്‍ ആണ് തീപിടുത്തമുണ്ടായത്. സിവില്‍ സ്റ്റേഷന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലായിരുന്നു തീപിടുത്തമുണ്ടായത്.
ഫയര്‍ ഫോഴ്‌സ് തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത് കൂടുതൽ പരിഭ്രാന്തി പരത്തിയിരുന്നു. സിലിണ്ടര്‍ തെറിച്ച് റോഡിന്റെ മറുഭാഗത്തേക്ക് വീണു. നിരവധി ആളുകള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. രണ്ട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. പൊട്ടിത്തെറിച്ച ഗ്യാസ് കുറ്റിയുടെ കമ്പിയുടെ കഷ്ണം തലക്ക് കൊണ്ട് മറ്റൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന നമ്പര്‍ വണ്‍ ചിപ്‌സ് കടയിലാണ് ആദ്യം തീപിടിച്ചത്. തൊട്ടടുത്ത രണ്ട് ചീപ്സ് കടകളും ഒരു മൊബൈല്‍ കട, ചെരുപ്പ് കട അടക്കം മറ്റു കടകളിലേക്ക് തീ പെട്ടെന്ന് പടരുകയായിരുന്നു. ഒരേ കെട്ടിടത്തില്‍ നിരവധി കടകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ വലിയ ആശങ്കയാണ് ഉണ്ടായത്. ഉച്ചയ്ക്ക് 1.50 ന് ആയിരുന്നു അപകടം സംഭവിച്ചത്.
പിന്നീട് തൊട്ടടുത്തെ എ വണ്‍ ചിപ്‌സ്, ഹാശിം ചിപ്‌സ് എന്നീ കടകളിലേക്കും അഞ്ജന ഷൂ മാര്‍ട്ട്, സെല്‍ ടെക് മൊബൈല്‍ ഷോപ്പ് എന്നിവയിലേക്കും തീ പടരുകയായിരുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. തീപിടുത്തത്തിനെ കടകളിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് തീ പടര്‍ന്ന് പിടിക്കാന്‍ കാരണം.
https://www.facebook.com/Malayalivartha






















