രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ മറുപടിയില്ലാതെ ന്യൂസീലന്‍ഡ് ...ആദ്യ ഓവര്‍ മുതല്‍ ഇന്ത്യ വിക്കറ്റ് എറിഞ്ഞിടാന്‍ തുടങ്ങിയതോടെ 10.3 ഓവറില്‍ വെറും 15 റണ്‍സ് ചേര്‍ക്കുന്നതിനിടെ കിവീസിന് നഷ്ടമായത് അഞ്ച് വിക്കറ്റ്....

രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ മറുപടിയില്ലാതെ ന്യൂസീലന്‍ഡ് ബാറ്റ്‌സ്മാന്‍മാര്‍. ആദ്യ ഓവര്‍ മുതല്‍ ഇന്ത്യ വിക്കറ്റ് എറിഞ്ഞിടാന്‍ തുടങ്ങിയതോടെ 10.3 ഓവറില്‍ വെറും 15 റണ്‍സ് ചേര്‍ക്കുന്നതിനിടെ കിവീസിന് നഷ്ടമായത് അഞ്ച് വിക്കറ്റ്.
ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ തന്നെ ഓപ്പണര്‍ ഫിന്‍ അലന്റെ (0) കുറ്റി തെറിപ്പിച്ച് മുഹമ്മദ് ഷമി വിക്കറ്റ് വേട്ട ഉദ്ഘാടിച്ചു. പിന്നാലെ പ്രതിരോധിച്ച് ഓവറുകള്‍ തള്ളിനീക്കാനായി കിവീസ് ശ്രമം. പക്ഷേ ആറാം ഓവറില്‍ ഹെന്റി നിക്കോള്‍സിനെ (2) മടക്കി മുഹമ്മദ് സിറാജ് വേട്ടയില്‍ ഒപ്പം ചേര്‍ന്നു. ഏഴാം ഓവറില്‍ ഡാരില്‍ മിച്ചലിനെ (1) മടക്കി ഷമി രണ്ടാം വിക്കറ്റ് സ്വന്തമാക്കി. തുടര്‍ന്ന് ഡെവോണ്‍ കോണ്‍വെയെ (7) ഹാര്‍ദിക് പാണ്ഡ്യ സ്വന്തം ബൗളിങ്ങില്‍ ക്യാച്ചെടുത്ത് പുറത്താക്കി. ക്യാപ്റ്റന്‍ ടോം ലാഥമിനെ (1) മടക്കി ശാര്‍ദുല്‍ താക്കൂര്‍ കിവീസിനെ പൂര്‍ണമായും പ്രതിരോധത്തിലാക്കി.
ഷഹീദ് വീര്‍ നാരായണ്‍ സിങ് സ്റ്റേഡിയത്തിലെ പിച്ചില്‍ കൃത്യമായ ലെങ്ത് കാത്തുസൂക്ഷിച്ച് പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ കിവീസ് ബാറ്റര്‍മാര്‍ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുന്ന കാഴ്ചയാണ് കാണാനായത്.
നിലവില്‍ 17 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ചിന് 43 റണ്‍സെന്ന നിലയിലാണ് ന്യൂസീലന്‍ഡ്. ഗ്ലെന്‍ ഫിലിപ്‌സും (15*), മിച്ചല്‍ ബ്രേസ്‌വെല്ലുമാണ് (10*) ക്രീസില്‍.
നേരത്തെ ടോസ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കിവീസിനെ ബാറ്റിങ്ങിനുവിടുകയായിരുന്നു. ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ന്യൂസീലന്‍ഡിലും മാറ്റങ്ങളില്ല.
https://www.facebook.com/Malayalivartha






















