ഇന്ത്യയുമായുണ്ടായ മൂന്നു യുദ്ധങ്ങളില്‍നിന്ന് പാകിസ്ഥാന് ഒന്നുംതന്നെ നേടാനായില്ലെന്നും, സമ്പദ്‌വ്യവസ്ഥ തകര്‍ന്ന് പാകിസ്ഥാന്‍ ഒറ്റപ്പെടുകയാണുണ്ടായതെന്നും ഷഹബാസ് ഷെരീഫ് വലിയ വായിൽ കരഞ്ഞു പറഞ്ഞു ..തീർന്നില്ല, തോറ്റുപോയ യുദ്ധങ്ങളില്‍നിന്ന് പാഠംപഠിച്ചുവെന്നും, ഇനി ഇന്ത്യയുമായി സമാധാനത്തോടെ കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും കൂടി പറഞ്ഞു വെച്ചിരിക്കുകയാണ് ഷെഹബാസ് ഷെരീഫ് ...

ഇന്ത്യയുമായുണ്ടായ മൂന്നു യുദ്ധങ്ങളില്‍നിന്ന് പാകിസ്ഥാന് ഒന്നുംതന്നെ നേടാനായില്ലെന്നും, സമ്പദ്‌വ്യവസ്ഥ തകര്‍ന്ന് പാകിസ്ഥാന്‍ ഒറ്റപ്പെടുകയാണുണ്ടായതെന്നും ഷഹബാസ് ഷെരീഫ് വലിയ വായിൽ കരഞ്ഞു പറഞ്ഞു .തീർന്നില്ല, തോറ്റുപോയ യുദ്ധങ്ങളില്‍നിന്ന് പാഠംപഠിച്ചുവെന്നും, ഇനി ഇന്ത്യയുമായി സമാധാനത്തോടെ കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും കൂടി പറഞ്ഞു വെച്ചിരിക്കുകയാണ് ഷെഹബാസ് ഷെരീഫ് . ഇന്ത്യയുമായുള്ള യുദ്ധങ്ങള്‍ പാകിസ്ഥാന്‍ നല്‍കിയത് പട്ടിണിയും നിരാശയും തൊഴിലില്ലായ്മയും മാത്രമാണെന്നു പറയാനും പാക് പ്രധാനമന്ത്രി മടിച്ചില്ല. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഒരു മേശയുടെ ഇരുവശത്തുമിരുന്ന് ആത്മാര്‍ത്ഥമായ ചര്‍ച്ചകള്‍ നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്നും കൂടിപറഞ്ഞ് സമാധാനത്തിന്റെ വെള്ളരിപ്രാവുകളുടെ കൂടി തുറന്നുവിട്ടിരിക്കുകയാണ് ഷെഹബാസ് ഷെരീഫ്
പാകിസ്താന്റെ 'റിസര്‍വ് ബാങ്കാ'യ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താന്റെ കണക്കുകള്‍ പ്രകാരം 2014-ന് ശേഷം രാജ്യത്തെ ഏറ്റവും കുറഞ്ഞ വിദേശനാണ്യശേഖരമാണ് ഇപ്പോഴുള്ളത് എന്നാണ് . ഏകദേശം 430 കോടി ഡോളറിന്റെ ശേഖരം . ഇത് വെറും മൂന്നാഴ്ചത്തേക്കുള്ള ഇറക്കുമതിക്ക് മാത്രമേ തികയു .
2019-ല്‍ അന്തര്‍ദേശീയ നാണ്യനിധിയുമായി എത്തിച്ചേര്‍ന്നിട്ടുള്ള ധാരണപ്രകാരം 110 കോടി വായ്പയായി ലഭിക്കുമെന്ന് പാകിസ്താന്‍ കരുതുന്നു. ഉഭയകക്ഷി ധാരണകളുള്ള രാജ്യങ്ങളില്‍നിന്നു സഹായം ലഭിക്കുമെന്നുമാണ് പാക് പ്രതീക്ഷ. ഇതിനിടെ, യു.എ.ഇ. 100 കോടി രൂപ നല്‍കുകയും വായ്പയായി മറ്റൊരു 200 കോടി രൂപ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. പ്രളയത്തിന്റെ കെടുതികളില്‍നിന്ന് മോചനത്തിനു ശ്രമിക്കുന്ന പാകിസ്താന് 900 കോടി രൂപ ജനീവയില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ സഹായധനം ലഭിച്ചിരുന്നു. സൗദി കൂടുതല്‍ സഹായത്തിന് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതേസമയത്താണ്, ഇന്ത്യയുമായി ഇനി യുദ്ധത്തിനില്ലെന്നും സമാധാനമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നുമുള്ള പ്രതികരണം ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ അറബിയ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. അപ്പോൾ തന്നെ കാര്യം മനസ്സിലായല്ലോ .പാകിസ്ഥാന് ഇപ്പോൾ ഇമേജ് നന്നാക്കണം . അതിനു സമാധാനത്തിന്റെ ആട്ടിൻ തോൽ പുതച്ചേ പറ്റു
"കശ്മീർ ഉള്‍പ്പെടെ ഇരുരാജ്യങ്ങള്‍ക്കിടയിലും കത്തിനില്‍ക്കുന്ന വിഷയങ്ങളില്‍ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ആത്മാര്‍ഥവും ഗൗരവമുള്ളതുമായ ചര്‍ച്ചകള്‍ നടത്താമെന്നു അടുത്തിടെ യു.എ.ഇയിലേക്ക് നടത്തിയ സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാനോടും സൂചിപ്പിച്ചിരുന്നു. അദ്ദേഹം പാകിസ്താന്റെ സഹോദരനാണ്. ചര്‍ച്ചയ്ക്കായി ഇരുരാജ്യങ്ങളേയും ഒരു മേശയ്ക്ക് ചുറ്റും കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിക്കും." എന്നും ഷെഹബാസ് പറഞ്ഞു.
"യുദ്ധങ്ങള്‍ സമ്മാനിച്ചത് സാമ്പത്തിക പ്രതിസന്ധിയും ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണ്. ഞങ്ങള്‍ക്ക് ദാരിദ്ര്യം നിര്‍മ്മാര്‍ജനം ചെയ്യണം. വളര്‍ച്ച കൈവരിക്കണം. വിദ്യാഭ്യാസം ലഭ്യമാക്കണം. ജനങ്ങള്‍ക്ക് ആരോഗ്യ സംവിധാനങ്ങള്‍ ഉറപ്പുവരുത്തുകയും ജോലി നല്‍കുകയും വേണം." അതിനു പകരം, ബോംബുകള്‍ക്കും വെടിക്കോപ്പുകള്‍ക്കും രാജ്യത്തിന്റെ വിഭവങ്ങള്‍ പാഴാക്കാന്‍ തങ്ങളില്ലെന്നുമായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള ഷഹബാസ് ഷെരീഫിന്റെ സന്ദേശം.
പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ വലിയ പ്രതിസന്ധിയിലാണെന്നും, സുഹൃത്ത് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ വായ്പയെടുക്കാന്‍ കഴിയില്ലെന്നും പറഞ്ഞ ഷെഹബാസ് ഷെരീഫ്, സാമ്പത്തിക വെല്ലുവിളി നേരിടാന്‍ പണം കടം വാങ്ങുന്നത് ശാശ്വത പരിഹാരമല്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ്. ആഭ്യന്തര പ്രശ്‌നങ്ങള്‍ പാകിസ്ഥാനെ തുറിച്ചുനോക്കുകയും, പ്രകൃതി ദുരന്തങ്ങള്‍ വേട്ടയാടുകയും ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രിതന്നെ സ്വന്തം നിസ്സഹായത തുറന്നു പ്രകടിപ്പിക്കുന്നത്. രൂപയുടെ തകര്‍ച്ചയും വിലക്കയറ്റവും ഊര്‍ജപ്രതിസന്ധിയും ഭക്ഷ്യധാന്യങ്ങളുടെ ദൗര്‍ലഭ്യവും പരിഹരിക്കാനാവാതെ പാകിസ്ഥാന്‍ നട്ടംതിരിയുകയാണ്.
ഇന്ത്യയുമായി സമാധാന ചര്‍ച്ചകള്‍ക്ക് താത്പര്യമുണ്ടെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ തിരുത്തുമായി പ്രധാനമന്ത്രിയുടെ വക്താവ് രംഗത്ത് വന്നിരുന്നു. കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന 370-ാം വകുപ്പ് പുനഃസ്ഥാപിച്ചാല്‍ മാത്രമേ സന്ധി ചര്‍ച്ചകള്‍ സാധ്യമാവൂ എന്ന് പ്രധാനമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നായിരുന്നു വക്താവിന്റെ വിശദീകരണം. അപ്പോൾ സമാധാനത്തിന്റ വെള്ളരിപ്രാവുകളുടെ ചിറകിനടിയിൽ ഒളിപ്പിച്ചു വെച്ചത് കാശ്‌മീരിനായി ആർത്തി മൂത്തു നിൽക്കുന്ന കഴുകാൻ കണ്ണുകൾ തന്നെയാണ് എന്ന് വ്യക്തം
ഭരണാധികാരികളില്‍ ഒരു വിഭാഗത്തെയും സൈന്യത്തെയും ചാരസംഘടനയായ ഐഎസ്‌ഐയെയും ഒഴിച്ചുനിര്‍ത്തിയാല്‍ ജനങ്ങളില്‍ വലിയൊരു വിഭാഗവും ഇന്ത്യയുമായി രമ്യതയില്‍ കഴിയാനാണ് ആഗ്രഹിക്കുന്നത് എന്ന് സത്യമാണ് . പക്ഷേ രാഷ്ട്രീയവും മതപരവുമൊക്കെയായ കാരണങ്ങളാല്‍ ഇത് തുറന്നുപറയാന്‍ ആ പാവങ്ങൾക്ക് കഴിയുന്നില്ലെന്നു മാത്രം. പക്ഷെ ഇവരുടെ വികാരമാണ് ഷെഹബാസ് ഷെരീഫിലൂടെ പുറത്തുവന്നതെന്ന് ആരും തെറ്റിദ്ധരിക്കരുത്
ഇന്ത്യയെ ആയിരം മുറിവേല്‍പ്പിക്കാന്‍ ആഗ്രഹിക്കുകയും, അതിന് ശ്രമിച്ചവരുമാണ് പാക് ഭരണാധികാരികള്‍. ഇതില്‍ അവര്‍ പരാജയപ്പെട്ടെന്നു മാത്രമല്ല, ഇന്ത്യയുമായുള്ള യുദ്ധത്തിലൂടെ സ്വയം മുറിവേല്‍ക്കുകയും ചെയ്തു. യുദ്ധത്തിലല്ലാതെ മറ്റൊന്നിലും പാക് ഭരണാധികാരികള്‍ ശ്രദ്ധിച്ചില്ല. ഇതിന്റെ തിക്താനുഭവങ്ങളാണ് പാകിസ്ഥാന്‍ ഇന്നും അനുഭവിക്കുന്നത്. പുല്ല് തിന്നിട്ടാണെങ്കിലും പാകിസ്ഥാന്‍ അണുബോംബു നിര്‍മിക്കുമെന്നാണ് പാക് പ്രധാനമന്ത്രിയായിരുന്ന സുള്‍ഫിക്കര്‍ അലി ഭൂട്ടോ പ്രഖ്യാപിച്ചത്. ഇന്ത്യയോടുള്ള വെല്ലുവിളിയായിരുന്നു ഇത്. എന്നാല്‍ ഇന്ത്യ അണുബോംബ് നിര്‍മിച്ചിട്ടും പാകിസ്ഥാന് സ്വന്തമായി അതിന് കഴിഞ്ഞില്ല. ചില രാജ്യങ്ങളുടെ സഹായത്തോടെ തങ്ങള്‍ക്കും അണുബോംബുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയാണ് പാകിസ്ഥാന്‍. പുല്ലുതിന്നുമെന്ന ഭൂട്ടോയുടെ വാക്കുകള്‍ അറംപറ്റുകയും ചെയ്തു. ഇന്ത്യയെ ശത്രുവായി കണ്ടുള്ള നയങ്ങളും നടപടികളുമാണ് ഏഴ് പതിറ്റാണ്ടിലേറെയായി പാകിസ്ഥാന്‍ പിന്തുടരുന്നത്. ഇത് ആത്മഹത്യാപരമാണെന്ന ചിന്ത ഇന്ന് അവിടുത്തെ ജനങ്ങള്‍ക്കുണ്ട്. പക്ഷെ തുറന്നു പറഞ്ഞാൽ ആ പാവങ്ങളുടെ കഴുത്തിൽ തല കാണില്ല
കശ്മീരിലെ പഴയ സ്ഥിതി പുനഃസ്ഥാപിച്ചാല്‍ മാത്രമേ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറുള്ളൂ എന്ന് പാകിസ്ഥാന്‍ പറയുന്നതിന് ഒരു ഫലിതത്തിന്റെ വിലയേയുള്ളൂ. കശ്മീര്‍ പ്രശ്‌നത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും, പാകിസ്ഥാന്‍ ഭീകരപ്രവര്‍ത്തനം അവസാനിപ്പിച്ചാലല്ലാതെ ചര്‍ച്ചയുടെ പ്രശ്‌നം ഉദിക്കുന്നില്ലെന്നും, ചര്‍ച്ചയില്‍ മൂന്നാം കക്ഷിയെ അനുവദിക്കില്ലെന്നും ഇന്ത്യ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ നിലപാടിന് മാറ്റം വരുത്തേണ്ട യാതൊരു സാഹചര്യവുമില്ല. ഇത് പാക് ഭരണാധികാരികള്‍ക്കും അറിയാം. ഷെഹബാസ് ഷെരീഫിന്റെ വാക്കുകളില്‍ അത് പ്രതിധ്വനിക്കുന്നുണ്ട്. ഇന്ത്യയുമായുള്ള ശത്രുത അവസാനിപ്പിച്ച്, സ്വന്തം മണ്ണിലെ ഭീകരപ്രവര്‍ത്തനം തടഞ്ഞ് ഇന്ത്യയുമായി രമ്യതയില്‍ വര്‍ത്തിക്കുക മാത്രമാണ് പാകിസ്ഥാനു മുന്നിലുള്ള പോംവഴി. ഇതിന് എത്രയും വേഗം ആ രാജ്യം തയ്യാറായാല്‍ അത്രയും നന്ന്. ഇന്ത്യയ്‌ക്കെതിരെയുള്ള യുദ്ധമായാലും നിഴല്‍യുദ്ധമായാലും പാകിസ്ഥാന്‍ വിജയിക്കാന്‍ പോകുന്നില്ല. ഏറിയാല്‍ ശല്യം ചെയ്യാമെന്നുമാത്രം.
ഇന്ത്യയുമായി സാമാധാനശ്രമങ്ങള്‍ വേണമെന്ന് പരസ്യപ്രസ്താവന നടത്തുന്ന ആദ്യത്തെ പാക് പ്രധാനമന്ത്രിയല്ല ഷഹബാസ് ഷെരീഫ്. 2015-ല്‍, ഇന്ത്യയുമായുള്ള സമാധാനശ്രമങ്ങള്‍ക്ക് നാലിന പദ്ധതി അന്നത്തെ പ്രധാനമന്ത്രിയും നിലവിലെ പ്രധാനമന്ത്രിയുടെ സഹോദരനുമായ നവാസ് ഷെരീഫ് ഐക്യരാഷ്ട്ര സംഘടനയ്ക്ക് മുന്നില്‍ വെച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്ലാമാബാദില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് ഷഹബാസിന് മുമ്പ് പ്രധാനമന്ത്രിയായിരുന്ന ഇമ്രാന്‍ ഖാനും തുറന്നുപറഞ്ഞിരുന്നു. എന്നാല്‍, അന്ന് സാമാധാനശ്രമങ്ങള്‍ക്ക് തടസ്സമായി ചൂണ്ടിക്കാട്ടിയത്, ഇന്ത്യ ഭരിക്കുന്ന സര്‍ക്കാര്‍ ആര്‍.എസ്.എസ്. പ്രത്യയശാസ്ത്രത്തെ പ്രതിനിധീകരിക്കുന്നുവെന്നാണ്. ജമ്മു- കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞതും ഒരു തടസ്സമായി അന്ന് ഇമ്രാന്‍ ചൂണ്ടിക്കാട്ടി.
ഇപ്പോൾ ഇന്ത്യയുടെ അധ്യക്ഷതയില്‍ ജി20 ഉച്ചകോടി നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിക്കുള്ള സന്ദേശമെന്ന നിലയില്‍ പാക് പ്രധാനമന്ത്രിയുടെ പ്രതികരണം വരുന്നത്. ജി20 ഉച്ചകോടിയിലൂടെ ലോകരാജ്യങ്ങളുടെ നേതൃനിരയിലേക്ക് ഇന്ത്യയെത്തുന്നുവെന്ന തോന്നല്‍ പാകിസ്ഥാന് സഹിക്കാൻ കഴിയുന്നതല്ല. . അപ്പോൾ ഷഹബാസിന്റെ സന്ദേശം മോദിക്കല്ല, ലോകരാജ്യങ്ങള്‍ക്കാണ് എന്ന് വ്യക്തം
തീർന്നില്ല, ഇന്ത്യയിൽ പൊതു തെരഞ്ഞെടുപ്പ് വരാൻ ഇരിക്കുമ്പോൾ സമാധാനശ്രമങ്ങള്‍ക്ക് പാകിസ്ഥാൻ മുൻകൈ എടുത്തിട്ടും മോദി സർക്കാർ അതിനു വില കല്പിച്ചില്ല എന്നത് മോദിയ്‌ക്കെതിരായ ഒരു ആയുധമായി വീശാൻ കഴിയുമോ എന്ന വളഞ്ഞ ബുദ്ധിയും ഷഹബാസിനുണ്ട് . കുറ്റം പാകിസ്താന്റെ അല്ല, രാഷ്ട്രീയകാരണങ്ങളാല്‍ ഇന്ത്യക്ക് അതിനൊപ്പം നില്‍ക്കാന്‍ കഴിയാത്തതാണെന്നുമുള്ള പ്രതീതി ഉണ്ടാക്കാനും ഈയൊരു പ്രസ്താവനയിലൂടെ സാധിക്കും എന്ന മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ് ഷഹബാസിന്റെത്
https://www.facebook.com/Malayalivartha






















