കുൽഗാമിലെ പ്രധാന നഗരമായ ദംഹൽ ഹഞ്ചി പോറയിൽ തീവ്രവാദികളുടെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്തു; സുരക്ഷാസേനയുടെ നേതൃത്വത്തിൽ സുരക്ഷ ശക്തമാക്കി; പ്രദേശത്ത് അതീവ സുരക്ഷ ഉറപ്പാക്കി

കശ്മീരിലെ കുൽഗാമിൽ സുരക്ഷാസേനയുടെ നേതൃത്വത്തിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് . കുൽഗാമിലെ പ്രധാന നഗരമായ ദംഹൽ ഹഞ്ചി പോറയിൽ തീവ്രവാദികളുടെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെയാണ് സുരക്ഷാസേനയുടെ നേതൃത്വത്തിൽ സുരക്ഷ വർധിപ്പിച്ചത് . സിആർപിഎഫിന്റെ പതിനെട്ടാം ബെറ്റാലിയനും രാഷ്‌ട്രിയ റൈഫിൾസും ഉൾപ്പെട്ട സംയുക്ത സംഘമാണ് പരിശോധന നടത്തുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
പ്രദേശത്ത് അതീവ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട് . കുൽഗാം പോലീസും ഈ കാര്യം അറിയിച്ചു കഴിഞ്ഞു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യ തലസ്ഥാനത്ത് അതിർത്തി മേഖലകളിൽ ഇതിനോടകം കർശന സുരക്ഷയും സജ്‌ജമാക്കി. അതേസമയം ജമ്മു കാശ്മീരിൽ ഇരട്ട സ്‌ഫോടനമുണ്ടായി. ജമ്മുവിലെ നര്‍വാളിലാണ് ഇരട്ട സ്‌ഫോടനമുണ്ടായത്. ആറ് പേര്‍ക്ക് പരിക്ക് പറ്റിയിരിക്കുകയാണ്. എ.ഡി.ജി.പി. മുകേഷ് സിങ് ഇക്കാര്യം സ്ഥിരീകരിച്ച് പറഞ്ഞിരിക്കുകയാണ്. സ്‌ഫോടനമുണ്ടായ പ്രദേശത്ത് സൈന്യം തമ്പടിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
പോലീസ് ഉദ്യോഗസ്ഥരാണ് ഈ കാര്യങ്ങൾ പറഞ്ഞിരിക്കുന്നത് .കഴിഞ്ഞ ദിവസം പൂഞ്ചിലെ മുന്‍ എം.എല്‍.എയുടെ വീട്ടിലും സ്‌ഫോടനമുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുകയാണ്. . വെള്ളിയാഴ്ച രാത്രി 7.30ഓടെ സ്‌ഫോടനം നടക്കുകയായിരുന്നു. വീടിന് കേടുപാടുകള്‍ ഉണ്ടായി. പക്ഷേ ആര്‍ക്കും പരിക്കുകൾ ഒന്നും ഉണ്ടായിട്ടില്ല.
https://www.facebook.com/Malayalivartha






















