നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് അംഗീകരിച്ച് ഗവര്‍ണര്‍

തിങ്കളാഴ്ച നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി. പ്രസംഗം സരക്കാരിന് രാജ്ഭവന്‍കൈമാറി. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ പ്രസംഗത്തിലുണ്ടെങ്കിലും പരമാവധി മയപ്പെടുത്തിയാണ് അവയെല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സര്‍ക്കാര്‍ ഗവര്‍ണര്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ നയപ്രഖ്യാപനം ഒഴിവാക്കുന്നത് സര്‍ക്കാര്‍ പരിഗണിച്ചിരുന്നു. എന്നാല്‍ ഗവര്‍ണര്‍ കരട് അംഗീകരിച്ചതിലൂടെ ആ നീക്കങ്ങള്‍ക്ക് പ്രസക്തിയില്ലാതെയായി. ഗവര്‍ണറുമായുള്ള പോര് കനത്തതോടുകൂടിയാണ് കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ച നിയമസഭാ സമ്മേളങ്ങള്‍ക്ക് തുടര്‍ച്ചായി ഈ ജനുവരിയിലെ സമ്മേളനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള തീരുമാനത്തിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത് മുതല്‍ പ്രതിസന്ധി അയയുന്നത് വ്യക്തമായിരുന്നു. തുടര്‍ന്ന്, കുറച്ചു കാലത്തേക്ക് പ്രസ്താവനകളുമായി ഇരുപക്ഷവും രംഗത്ത് വന്നിരുന്നില്ല. ഭരണഘടനാപരമായ ചുമതലകള്‍ നിര്‍വഹിക്കുമെന്ന ഗവര്‍ണരുടെ നിലപാടും സര്‍ക്കാര്‍ ഗവര്‍ണര്‍ ഭിന്നത കുറച്ചു.
https://www.facebook.com/Malayalivartha






















