മകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത പിതാവിനെ മര്‍ദിക്കുകയും ഉടുതുണിയുരിയുകയും ചെയ്തു, മദ്യപസംഘം ആക്രമിച്ചതില്‍ മനംനൊന്താണ് പിതാവ് തൂങ്ങിമരിച്ചു

മകളോട് മോശമായി സംസാരിച്ചതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ആയൂരില്‍ മദ്യപസംഘം ആക്രമിച്ചയാള്‍ തൂങ്ങിമരിച്ചു. മദ്യപസംഘം ആക്രമിച്ചതില്‍ മനംനൊന്താണ് പെണ്‍കുട്ടിയുടെ പിതാവായ അജയകുമാര്‍ ആത്മഹത്യ ചെയ്തത്. ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്. ട്യൂഷന്‍ കഴിഞ്ഞ് വന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ മകളേയും കൂട്ടി ബൈക്കില്‍ വരികയായിരുന്നു അജയകുമാര്‍.
ഈ സമയത്ത് നാലുപേര്‍ ചേര്‍ന്ന് മദ്യപിക്കുകയായിരുന്നു. വഴിയില്‍ വെച്ച് മകളോട് ഇവര്‍ മോശമായി സംസാരിച്ചു. തുടര്‍ന്ന് മകളെ വീട്ടിലിറക്കിയ ശേഷം തിരികെ പോയി ചോദിക്കുകയായിരുന്നു. ഇതിന്റെ പേരില്‍ അജയകുമാറിന്റെ ശരീരത്തിലാകമാനം മര്‍ദിക്കുകയും ഉടുതുണിയുരിയുകയും ചെയ്തുവെന്നാണ് വിവരം. കുടുംബത്തിന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിന് ശേഷം വീട്ടില്‍ എത്തിയ അജയകുമാര്‍ മുറിയില്‍ കിടക്കുകയായിരുന്നു. ഭക്ഷണംകഴിക്കാന്‍ പോലും പുറത്തു വന്നില്ലെന്ന് ഭാര്യ ദീപ്തി പറയുന്നു. വ്യാഴാഴ്ച വൈകിട്ട് ആറരയോടുകൂടി ഇയാള്‍ പുറത്തേക്ക് പോയി. പിന്നീട് കാണുന്നത് സമീപത്തെ പറമ്പിലെ മരത്തില്‍ തൂങ്ങിയ നിലയിലാണ്. കഴിഞ്ഞ ദിവസമാണ് പോസ്റ്റ്‌മോര്‍ട്ടവും സംസ്‌കാര ചടങ്ങുകളും പൂര്‍ത്തിയായത്. തുടര്‍ന്ന് കുടുംബം ഇന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha






















