കനത്ത ജാഗ്രതയോടെ.... ഇരട്ട സ്‌ഫോടനത്തിന് പിന്നാലെ ജമ്മു കാശ്മീരില്‍ കനത്ത ജാഗ്രത... സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ആറ് പേരെ പൊലീസ് ചോദ്യം ചെയ്യുന്നു, സംഭവത്തില്‍ വിവിധ ഏജന്‍സികള്‍ ചേര്‍ന്ന് അന്വേഷണം ഊര്‍ജ്ജിതത്തില്‍

കനത്ത ജാഗ്രതയോടെ.... ഇരട്ട സ്‌ഫോടനത്തിന് പിന്നാലെ ജമ്മു കാശ്മീരില്‍ കനത്ത ജാഗ്രത... സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ആറ് പേരെ പൊലീസ് ചോദ്യം ചെയ്യുന്നു, സംഭവത്തില്‍ വിവിധ ഏജന്‍സികള്‍ ചേര്‍ന്ന് അന്വേഷണം ഊര്‍ജ്ജിതത്തില്‍.
എന്നാല്‍ ഇവര്‍ക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ല. സ്‌ഫോടനത്തിന് പിന്നില്‍ എന്തെങ്കിലും ഭീകര സംഘടനകള്‍ക്ക് ബന്ധമുണ്ടോ എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ സംഭവസ്ഥലത്ത് സൈന്യവും എന്‍ ഐ എയും പരിശോധന നടത്തി.
എന്‍ ഐ എ പ്രാഥമിക വിവരശേഖരണവും നടത്തി. അന്വേഷണം എന്‍ ഐ എയ്ക്ക് കൈമാറിയേക്കുമെന്നാണ് സൂചനകള്‍. ആറ് പേരെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് സുപ്രധാന വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, ജമ്മുവിലുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ ആറ് പേര്‍ക്കാണ് പരുക്കേറ്റത്. ജമ്മുവിലെ നര്‍വാളിലാണ് സ്‌ഫോടനമുണ്ടായത്.
രണ്ട് വാഹനങ്ങളിലാണ് സ്‌ഫോടനമുണ്ടയാതെന്നും സംഭവം ആസൂത്രിതമാണെന്നും ജമ്മു കശ്മീര്‍ പൊലീസ് വ്യക്തമാക്കി. സൈന്യവും ബോംബ് സ്‌ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി. രാവിലെ പത്തിനും പതിനൊന്നരയ്ക്കും ഇടയിലാണ് രണ്ട് സ്‌ഫോടനങ്ങള്‍ നടന്നത്. നര്‍വാളിലെ ട്രാന്‍സ്‌പോര്‍ട്ട് നഗറിലെ ഏഴാം നമ്പര്‍ യാര്‍ഡിലാണ് സ്‌ഫോടനമുണ്ടായത്. ട്രക്കുകളുടെ കേന്ദ്രമായ ഇവിടെ നിരവധി വര്‍ക്ക് ഷോപ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
ഇവിടേക്ക് ഇന്നലെ രാവിലെ അറ്റകുറ്റപ്പണിക്കായി എത്തിച്ച ഒരു കാറാണ് പൊട്ടിത്തെറിച്ചത്. അരമണിക്കൂറിന് ശേഷമാണ് മറ്റൊരു കാര്‍ കൂടി പൊട്ടിത്തെറിച്ചു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കശ്മീരിലൂടെ കടന്നു പോകുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്.
https://www.facebook.com/Malayalivartha






















