സ്ത്രീ, പുരുഷ ഭേദമില്ലാതെ പ്രായപരിധി 70 ആക്കിയും സൗജന്യ നിരക്ക് 40 ശതമാനമാക്കി നിജപ്പെടുത്തിയും മുതിര്‍ന്ന പൗരന്മാരുടെ ട്രെയിന്‍ യാത്ര സൗജന്യ നിരക്ക് കേന്ദ്രം പുനഃസ്ഥാപിച്ചേക്കും.... കേന്ദ്ര ബഡ്ജറ്റില്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന് സൂചന

58 വയസ് കഴിഞ്ഞ സ്ത്രീകള്‍ക്ക് 50 ശതമാനവും 60 വയസ് കഴിഞ്ഞ പുരുഷന്‍മാര്‍ക്ക് 40 ശതമാനവുമാണ് നിലവില്‍ സൗജന്യ യാത്രാ നിരക്ക്.
കൊവിഡിനെ തുടര്‍ന്ന് 2020 മാര്‍ച്ച് 19 മുതല്‍ ഇത് നിറുത്തിവച്ചിരുന്നു. ഭേദഗതികളോടെ പുന:സ്ഥാപിക്കാനാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം നീക്കം നടത്തുന്നത്.
11 വിഭാഗം രോഗികള്‍ക്കുള്ള സൗജന്യങ്ങളും ഭിന്നശേഷിക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുള്ള സൗജന്യങ്ങളും നേരത്തെ പുന:സ്ഥാപിച്ചിരുന്നു. 46 മേഖലകളിലാണ് സൗജന്യ നിരക്ക് നല്‍കിയിരുന്നത്. ശേഷിക്കുന്നവ ഘട്ടംഘട്ടമായി പുന:സ്ഥാപിച്ചേക്കുമെന്ന് സൂചനകള്‍.
"
https://www.facebook.com/Malayalivartha