കൊല്ലപ്പെട്ട റോസിലിയുടെയും മാംസം പ്രതികള്‍ പാചകം ചെയ്ത് കഴിച്ചതായി കോടതിയില്‍ സമര്‍പ്പിച്ച 3,000 പേജുള്ള രണ്ടാം കുറ്റപത്രത്തിലും... പ്രതികള്‍ മുഹമ്മദ് ഷാഫി, ഭഗവല്‍ സിംഗ്, ലൈല എന്നിവര്‍

കൊല്ലപ്പെട്ട റോസിലിയുടെയും മാംസം പ്രതികള്‍ പാചകം ചെയ്ത് കഴിച്ചതായി കോടതിയില്‍ സമര്‍പ്പിച്ച 3,000 പേജുള്ള രണ്ടാം കുറ്റപത്രത്തിലും .
കാലടി മറ്റൂരില്‍ താമസിച്ചിരുന്ന ഇടുക്കി സ്വദേശി റോസിലിയെ (49) കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രമാണ് പെരുമ്പാവൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലില്‍ ഇന്നലെ സമര്‍പ്പിച്ചത്. വാഴപ്പിള്ളി മുഹമ്മദ് ഷാഫി (52), പത്തനംതിട്ട ഇലന്തൂര്‍ കടകംപള്ളി വീട്ടില്‍ ഭഗവല്‍ സിംഗ് (67), ഭാര്യ ലൈല (58) എന്നിവരാണ് ഈ കുറ്റപത്രത്തിലും പ്രതികള്‍.
കൂട്ട മാനഭംഗം, തട്ടിക്കൊണ്ടുപോകല്‍, കുറ്റകരമായ ഗൂഢാലോചന, മനുഷ്യക്കടത്ത്, മൃതദേഹത്തോടുള്ള അനാദരം, മോഷണം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
200ലധികം സാക്ഷിമൊഴികളും 60ഓളം മഹസറുകളും 130ലധികം രേഖകളും കൊലയ്ക്കുപയോഗിച്ച കത്തികളും വാഹനങ്ങളുമടക്കം 50ഓളം തൊണ്ടിമുതലുകളും കുറ്റപത്രത്തിന്റെ ഭാഗമാണ്. ഏതാനും അസ്ഥിക്കഷണങ്ങള്‍ മാത്രമായിരുന്നു റോസ്ലിയുടെ മൃതദേഹ ഭാഗമായി ശേഷിച്ചിരുന്നത്.
ഇലന്തൂരില്‍ പണയം വച്ച റോസിലിയുടെ സ്വര്‍ണ മോതിരവും ആലപ്പുഴ എ.സി കനാലില്‍ എറിഞ്ഞ മൊബൈല്‍ഫോണും പൊലീസ് വീണ്ടെടുത്തിട്ടുണ്ടായിരുന്നു. കാലടി പൊലീസ് രജിസ്റ്റര്‍ചെയ്ത കേസിലെ അന്വേഷണം അഡിഷണല്‍ പൊലീസ് സൂപ്രണ്ട് ടി. ബിജി ജോര്‍ജിന്റെ നേതൃത്വത്തിലാണ് പൂര്‍ത്തിയാക്കിയത്.
പത്മയെ കൊലപ്പെടുത്തിയതിന് കടവന്ത്ര പൊലീസ് രജിസ്റ്റര്‍ചെയ്ത ആദ്യ കേസില്‍ ജനുവരി ആറിന് എറണാകുളം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി എട്ടില്‍ ആദ്യകുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha






















