വലയിലായത് പ്രധാന പ്രതി.... തൃശൂരില്‍ മയക്കുമരുന്ന് കടത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി ഹാഷിഷ് ഓയിലിന്റെ മൊത്തക്കച്ചവടക്കാരനെന്ന് പൊലീസ്...

വലയിലായത് പ്രധാന പ്രതി.... തൃശൂരില്‍ മയക്കുമരുന്ന് കടത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി ഹാഷിഷ് ഓയിലിന്റെ മൊത്തക്കച്ചവടക്കാരനെന്ന് പൊലീസ്. തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ ഏഴ് കിലോ മയക്കുമരുന്ന് കടത്തിയ സംഭവത്തിലെ പ്രധാന പ്രതിയാണ് വലയിലായത്.
കൊപ്രക്കളം കിഴക്ക് ഭാഗം സ്വദേശി ലസിത്ത് റോഷനെയാണ് കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്. ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വാടാനപ്പള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ 1.5 കോടി രൂപ വില മതിക്കുന്ന ഏഴ് കിലോഗ്രാം ഹാഷിഷ് ഓയില്‍ പിടികൂടിയിരുന്നു. ഈ കേസിലെ അന്വേഷണത്തിലാണ് മൊത്തക്കച്ചവടക്കാരനായ ലസിത് റോഷന്‍ എന്ന ജാക്കിയിലേക്ക് അന്വേഷണം എത്തിയത്. പിടിയിലാകുന്ന സമയത്തും ഇയാളില്‍ നിന്ന് ഹാഷിഷ് ഓയില്‍ കണ്ടെടുക്കുകയുണ്ടായി.
"
https://www.facebook.com/Malayalivartha






















