അപ്രതീക്ഷിത വിയോഗം.... രണ്ട് പതിറ്റാണ്ടിലേറെ ജവഹര്‍ ബാലഭവനില്‍ ജോലി ചെയ്തു വരികയായിരുന്ന ടീച്ചര്‍ വാഹനാപകടത്തില്‍ മരിച്ചു, വേര്‍പാട് താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും സഹപ്രവര്‍ത്തകരും

രണ്ട് പതിറ്റാണ്ടിലേറെ ജവഹര്‍ ബാലഭവനില്‍ ജോലി ചെയ്തു വരികയായിരുന്ന ടീച്ചര്‍ വാഹനാപകടത്തില്‍ മരിച്ചു. കിളിത്തട്ടുമുക്ക് രാധാസില്‍ ജി. സുരേഷിന്റെ ഭാര്യ ജി.ആര്‍ മായ(56) വാഹനാപകടത്തിലാണ് പരിക്കേറ്റ് മരിച്ചത്. ജനറല്‍ ആശുപത്രി വടയക്കാട് ലക്ഷ്മി ഭവനില്‍ ഗംഗാധരന്‍ നായരുടെയും രത്‌നമ്മ അമ്മയുടെയും മകളാണ്. ഭര്‍ത്താവ് സുരേഷ് ഇടവ മുസ്ലീം ഹൈസ്‌ക്കൂളിലെ റിട്ട അധ്യാപകനാണ്.
ജവഹര്‍ ബാലഭവനില്‍ നഴ്‌സറി വിഭാഗം ഹെഡ്മിസ്ട്രസായി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച വെള്ളയമ്പലം ജവഹര്‍ ബാലഭവന്റെ മുന്നില്‍ വച്ചായിരുന്നു അപകടം . തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം. മകന്‍ ഡോ.ആനന്ദ്. സഞ്ചയന ചടങ്ങുകള്‍ വ്യാഴാഴ്ച വര്‍ക്കലയിലെ വസതിയായ രാധാസില്‍ നടക്കും.
https://www.facebook.com/Malayalivartha






















