പരമ്പര ഇന്ത്യയ്ക്ക് സ്വന്തമായി.... ന്യൂസീലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 8 വിക്കറ്റ് വിജയം...

ന്യൂസീലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 8 വിക്കറ്റ് വിജയം. ന്യൂസീലന്‍ഡിനെ 108 റണ്‍സിലൊതുക്കിയ പേസര്‍മാരും അര്‍ധസെഞ്ചറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ് ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമായി.
109 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് രോഹിത്തും ശുഭ്മന്‍ ഗില്ലും മികച്ച തുടക്കം നല്‍കി. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 72 റണ്‍സെടുത്തു. 50 പന്തില്‍ 51 റണ്‍സെടുത്ത രോഹിത്, ഷിപ്‌ലിയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി.
വിരാട് കോലി 11 റണ്‍സിന് പുറത്തായി. പിന്നീടെത്തിയ ഇഷാന്‍ കിഷനെ കൂട്ടുപിടിച്ച് ഗില്‍ ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ചു. നേരത്തേ ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തീരുമാനം ശരിവച്ച പ്രകടനം ബോളര്‍മാര്‍ പുറത്തെടുത്തു.
https://www.facebook.com/Malayalivartha






















